വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ജയിച്ചെന്നു മനസ്സില്‍ കരുതി, പിന്നാലെ സിക്‌സര്‍!- പിഴച്ചത് എവിടെയെന്നു അശ്വിന്‍ പറയുന്നു

മൂന്നു വിക്കറ്റിനായിരുന്നു കെകെആറിന്റെ വിജയം

1

ഐപിഎല്ലിന്റെ ഈ സീസണിലെ ഏറ്റവും ആവേശകരമായ പോരാട്ടങ്ങളിലൊന്നായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും ഡല്‍ഹി ക്യാപ്പിറ്റല്‍സും തമ്മിലുള്ള രണ്ടാം ക്വാളിഫയര്‍ പോരാട്ടം. രണ്ടാം ഫൈനലിസ്റ്റുകളെ കണ്ടെത്താനുള്ള സെമി ഫൈനലിനു തുല്യമായ ഈ മല്‍സരത്തില്‍ ത്രസിപ്പിക്കുന്ന വിജയത്തോടെയായിരുന്നു കെകെആര്‍ മുന്നേറിയത്. റണ്‍ചേസില്‍ ഒരു ബോള്‍ ബാക്കിനില്‍ക്കെ മൂന്നു വിക്കറ്റിനായിരുന്നു കൊല്‍ക്കത്തയുടെ വിജയം.

മല്‍സരത്തിലെ നിര്‍ണായകമായ അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്തത് ഡല്‍ഹിയുടെ പരിചയസമ്പന്നനായ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനായിരുന്നു. ജയിക്കാന്‍ ഏഴു റണ്‍സ് വേണ്ടിയിരുന്ന കെകെആറിന് ആദ്യ നാലു ബോളില്‍ ഒരു റണ്‍സാണ് അദ്ദേഹം വിട്ടുകൊടുത്തത്. രണ്ടു വിക്കറ്റുകളും വീഴ്ത്തി. എന്നാല്‍ അഞ്ചാമത്തെ ബോള്‍ സിക്‌സറിലേക്കു പായിച്ച് രാഹുല്‍ ത്രിപാഠി കെകെആറിനു നാടകീയ വിജയം സമ്മാനിക്കുകയായിരുന്നു. എവിടെയാണ് തനിക്കു പിഴവ് പറ്റിയതെന്നു വെളിപ്പെടുത്തിയിരിക്കുകയാണ് അശ്വിന്‍.

 ജയിച്ചെന്നു കരുതി

ജയിച്ചെന്നു കരുതി

അവസാനത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയപ്പോള്‍ ആദ്യത്തെ നാലു ബോളും കൂടുതല്‍ ചിന്തിക്കാതെയാണ് ഞാന്‍ എനിഞ്ഞത്. അതു ഫലം കാണുകയും ചെയ്തു. അഞ്ചാമത്തെ പന്തെറിയും മുമ്പ് ആഹാ, ഞങ്ങള്‍ ജയിച്ചുവെന്നായിരുന്നു മനസ്സില്‍ ചിന്തിച്ചത്. പിന്നെ ഞാന്‍ ആലോചിച്ചത് ദൈര്‍ഘ്യം കുറഞ്ഞ ഗ്രൗണ്ടിലെ ബൗണ്ടറിയെക്കുറിച്ചും മഞ്ഞുവീഴ്ചയെക്കുറിച്ചുമായിരുന്നു. ക്രീസിലുള്ള രാഹുല്‍ ത്രിപാഠി മുന്നോട്ട് കയറിവന്ന് ഷോട്ട് പായിക്കുമെന്നും ഞാന്‍ കണക്കുകൂട്ടി. ഇതു കാരമാണ് ഞാന്‍ അല്‍പ്പം ഷോര്‍ട്ടായ ബോള്‍ പരീക്ഷിച്ചത്. മുമ്പൊരിക്കലും എനിക്കെതിരേ ത്രിപാഠി ബൗണ്ടറി പോലുമടിച്ചിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ അതു വന്നത് തെറ്റായ സമയത്ത് ആയിപ്പോയെന്നും അശ്വിന്‍ വ്യക്തമാക്കി.

 ഡിസി നിഷ്പ്രഭരാക്കപ്പെട്ടു

ഡിസി നിഷ്പ്രഭരാക്കപ്പെട്ടു

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഈ സീസണിലെ ടൂര്‍ണമെന്റില്‍ നിഷ്പ്രഭരാക്കപ്പെട്ട ഏക മല്‍സരം കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ രണ്ടാം ക്വാളിഫയറാണെന്നു മല്‍സരശേഷം കോച്ച് റിക്കി പോണ്ടിങ് പറഞ്ഞിരുന്നു. ഇന്നു ഞങ്ങള്‍ നന്നായി ബാറ്റ് ചെയ്തില്ല. പവര്‍പ്ലേയില്‍ വേണ്ടത്ര റണ്‍സും ഞങ്ങള്‍ക്കു നേടാനായില്ല. ഇന്നിങ്‌സിന്റെ മധ്യത്തില്‍ തുടര്‍ച്ചയായി വിക്കറ്റുകളും നഷ്ടമായി. അവസാന ഓവറുകളില്‍ ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ശ്രേയസ് അയ്യര്‍ എന്നിവരുടെ ഇന്നിങ്‌സ് ഇല്ലായിരുന്നില്ലെങ്കില്‍ 130 റണ്‍സ് പോലും ഞങ്ങള്‍ എത്തില്ലായിരുന്നു. അതുകൊണ്ടു തന്നെ ഞങ്ങള്‍ ഈ കളിയില്‍ എതാളികള്‍ ഞങ്ങള്‍ പിന്നിലാക്കിയെന്നു പറയാന്‍ കഴിയും. ഇങ്ങനെയൊരു രീതിയില്‍ ഫിനിഷ് ചെയ്യേണ്ടി വന്നത് നിരാശാജനകമാണെന്നും പോണ്ടിങ് പ്രതികരിച്ചിരുന്നു.

 കൊല്‍ക്കത്തയുടെ വിജയം

കൊല്‍ക്കത്തയുടെ വിജയം

ബൗളിങ് മികവിലായിരുന്നു ഷാര്‍ജയില്‍ നടന്ന ക്വാളിഫയര്‍ രണ്ടില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് മൂന്ന വിക്കറ്റിനു കൊമ്പുകുത്തിച്ചത്. ടോസിനു ശേഷം കെകെആര്‍ ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഉജ്ജ്വല ബൗളിങിലൂടെ ഡല്‍ഹിയുടെ ശക്തമായ ബാറ്റിങ്‌നിരയ്ക്കു അവര്‍ കൂച്ചുവിലങ്ങിട്ടു. നിശ്ചിത ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 135 റണ്‍സ് മാത്രമേ ഡിസിക്കു നേടാനായുള്ളൂ. ശിഖര്‍ ധവാന്‍ (36), ശ്രേയസ് അയ്യര്‍ (30*) എന്നിവരുടെ ഇന്നിങ്‌സുകളാണ് ഡിസിയെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. രണ്ടു വിക്കറ്റുകളെടുത്ത വരുണ്‍ ചക്രവര്‍ത്തിയാണ് കെകെആര്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്.
മറുപടി ബാറ്റിങില്‍ ശുഭ്മാന്‍ ഗില്‍- വെങ്കടേഷ് അയ്യര്‍ സഖ്യം ഓപ്പണിങ് വിക്കറ്റില്‍ 96 റണ്‍സെടുത്തതോടെ കൊല്‍ക്കത്ത അനായാസ വിജയമുറപ്പിച്ചിരുന്നു. വെങ്കടേഷ് 55 റണ്‍സ് നേടി. 41 ബോളില്‍ നാലു ബൗണ്ടറികളും മൂന്നു സിക്‌സറുമടക്കമായിരുന്നു ഇത്. ഗില്‍ 46 റണ്‍സെടുത്തും പുറത്തായി. 16ാം ഓവറില്‍ രണ്ടിന് 123 റണ്‍സില്‍ നിന്നും കൊല്‍ക്കത്ത അവിശ്വസനീയമാംവിധം തകരുന്നതാണ് കണ്ടത്. ഏഴിന് 130 റണ്‍സിലേക്കു അവര്‍ കൂപ്പുകുത്തി. ഏഴു റണ്‍സിനിടെ ആറു വിക്കറ്റുകളാണ് അവര്‍ക്കു നഷ്ടമായത്. ഒടുവില്‍ ഡല്‍ഹി അവിശ്വസനീയ വിജയത്തിന് തൊട്ടിരികില്‍ നില്‍ക്കെയായിരുന്നു ഇന്നിങ്‌സിലെ അഞ്ചാമത്തെ ബോളില്‍ അശ്വിനെതിരേ രാഹുല്‍ ത്രിപാഠിയുയെ സിക്‌സര്‍. ത്രില്ലിങ് വിജയത്തോടെ കൊല്‍ക്കത്ത ഫൈനലിലേക്കു ടിക്കറ്റെടുക്കുകയും ചെയ്തു.

Story first published: Friday, October 15, 2021, 18:48 [IST]
Other articles published on Oct 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X