Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എല്ലാവരും ഐപിഎല്‍ കളിക്കുന്നത് ആ ഒരു കാര്യത്തിനായി, തുറന്ന് പറഞ്ഞ് ഹെറ്റ്‌മെയര്‍

അഹമ്മദാബാദ്: അവസാന സീസണില്‍ ഫൈനലില്‍ നഷ്ടപ്പെട്ട കിരീടം ഇത്തവണ സ്വന്തമാക്കാനുള്ള തീവ്ര ശ്രമത്തിലാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കളിച്ച എട്ട് മത്സരത്തില്‍ ആറിലും ജയിച്ച ഡല്‍ഹി നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനെ ഏഴ് വിക്കറ്റിനാണ് ഡല്‍ഹി തോല്‍പ്പിച്ചത്. പഞ്ചാബ് മുന്നോട്ട് വെച്ച 167 റണ്‍സ് വിജയലക്ഷ്യം മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 14 പന്ത് ബാക്കി നിര്‍ത്തി ഡല്‍ഹി വിജയിക്കുകയായിരുന്നു. നാല് പന്തില്‍ പുറത്താവാതെ 16 റണ്‍സ് നേടി ഷിംറോന്‍ ഹെറ്റ്‌മെയര്‍ ഡല്‍ഹിയുടെ ജയം വേഗത്തിലാക്കി.

ഇപ്പോഴിതാ എന്തിനാണ് താന്‍ ഐപിഎല്‍ കളിക്കുന്നതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഹെറ്റ്‌മെയര്‍. വ്യത്യസ്തമായ സാഹചര്യങ്ങളോട് പൊരുത്തപ്പെടുന്നതിനായാണ് എല്ലാവരും ഐപിഎല്‍ കളിക്കുന്നതെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. 'വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കുന്നത് വെല്ലുവിളിയായിട്ട് തോന്നുന്നില്ല. കാരണം ഐപിഎല്ലില്‍ കളിക്കുന്നവരില്‍ നിരവധി പേര്‍ അന്താരാഷ്ട്ര ക്രിക്കറ്റിലും കളിക്കുന്നവരാണ്. അതിനാല്‍ത്തന്നെ സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ അവര്‍ക്കറിയാം. സാഹചര്യങ്ങളെയും പിച്ചിനെയും മനസിലാക്കി കളിക്കുകയെന്നതാണ് പ്രധാനം'-ഹെറ്റ്‌മെയര്‍ പറഞ്ഞു.

shimronhetmyeripl

ഡല്‍ഹിയുടെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമാണ് ഹെറ്റ്‌മെയര്‍ക്കുള്ളത്. അടിച്ചുതകര്‍ക്കാന്‍ കെല്‍പ്പുള്ള താരമായ ഹെറ്റ്‌മെയര്‍ ഭേദപ്പെട്ട പ്രകടനവും ടൂര്‍ണമെന്റില്‍ കാഴ്ചവെക്കുന്നുണ്ട്. 'ഐപിഎല്ലിലൂടെ ഞാന്‍ എന്റെ മത്സരത്തിനെ കൂടുതല്‍ മനസിലാക്കിയെന്നാണ് കരുതുന്നത്. കൂടുതല്‍ സ്ഥിരതയോടെയും പോസിറ്റീവായും കളിക്കാനാണ് ശ്രമിക്കുന്നത്.

വെസ്റ്റ് ഇന്‍ഡീസ് ടീമില്‍ ടോപ് ഓഡറിലാണ് കളിക്കുന്നത്. അതിനാല്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്. കുറഞ്ഞ വമ്പന്‍ ഷോട്ടുകള്‍ മാത്രമാണ് ഇപ്പോള്‍ കളിക്കാറ്. ഇത് ഏത് മാനസികമായി പോസിറ്റീവ് ചിന്ത നല്‍കുന്നു. ഏത് സമയത്തും ആക്രമണത്തിലേക്ക് ഗിയര്‍ മാറ്റാനും ഉത്തരവാദിത്തതോടെ കളിക്കാനും ഇത് ധൈര്യം നല്‍കുന്നു'-ഹെറ്റ്‌മെയര്‍ പറഞ്ഞു.

ടൂര്‍ണമെന്റ് പുരോഗമിക്കവെ ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ സ്ഥിര സാന്നിധ്യമായി ഹെറ്റ്‌മെയര്‍ ഉണ്ടാകുമെന്നുറപ്പാണ്. വെസ്റ്റ് ഇന്‍ഡീസ് ടീമിലും സജീവ സാന്നിധ്യമാണ് ഈ ഇടം കൈയന്‍ ബാറ്റ്‌സ്മാന്‍. നേരത്തെ ആര്‍സിബിക്കുവേണ്ടി അദ്ദേഹം കളിച്ചിട്ടുണ്ടെങ്കിലും പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ ഡല്‍ഹിയിലെത്തിയതോടെ ഹെറ്റ്‌മെയര്‍ കൂടുതല്‍ ഉത്തരവാദിത്തം കാട്ടുകയായിരുന്നു. ശ്രേയസ് അയ്യറുടെ അഭാവത്തില്‍ പകരക്കാരനായി ക്യാപ്റ്റന്‍ സ്ഥാനത്തെത്തിയ റിഷഭ് പന്ത് നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെക്കുന്നത്.

Story first published: Monday, May 3, 2021, 10:25 [IST]
Other articles published on May 3, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+