For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ബൗണ്ടറിയില്‍ തകര്‍പ്പന്‍ റെക്കോഡിട്ട് ധവാന്‍, മറ്റാര്‍ക്കുമില്ലാത്ത നേട്ടം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ആദ്യ മത്സരത്തില്‍ ഗംഭീര പ്രകടനത്തോടെ തുടങ്ങിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖാര്‍ ധവാന്‍. സിഎസ്‌കെയുടെ 189 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ഡല്‍ഹിക്കായി 54 പന്തില്‍ 85 റണ്‍സാണ് ധവാന്‍ നേടിയത്.ഒന്നാം വിക്കറ്റില്‍ പൃത്ഥ്വി ഷായുമായി 138 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ധവാനായി. 10 ഫോറും രണ്ട് സിക്‌സുമാണ് ധവാന്‍ നേടിയത്. സിഎസ്‌കെയെ ഏഴ് വിക്കറ്റിന് ഡല്‍ഹി തോല്‍പ്പിക്കുകയും ചെയ്തു.

ധവാന്‍

സിഎസ്‌കെയ്‌ക്കെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ ഗംഭീര റെക്കോഡും ധവാന്‍ സ്വന്തമാക്കി. ഐപിഎല്ലില്‍ 600 ബൗണ്ടറി നേടുന്ന ആദ്യ താരമെന്ന റെക്കോഡാണ് ധവാന്‍ സ്വന്തമാക്കിയത്. നിലവില്‍ 601 ബൗണ്ടറികള്‍ ധവാന്റെ പേരിലുണ്ട്. 176 ഇന്നിങ്‌സില്‍ നിന്നാണ് ധവാന്റെ ഈ നേട്ടം. 110 സിക്‌സുകളാണ് അദ്ദേഹം ഐപിഎല്ലില്‍ നേടിയിരിക്കുന്നത്. ഓഫ് സൈഡില്‍ ഗ്യാപ് ബൗണ്ടറികള്‍ നേടുന്നതില്‍ ധവാന്റെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്. 5282 റണ്‍സാണ് ധവാന്‍ ഐപിഎല്ലില്‍ നേടിയിട്ടുള്ളത്. ഇതില്‍ രണ്ട് സെഞ്ച്വറിയും 42 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.

ധവാന്‍

ബൗണ്ടറി റെക്കോഡില്‍ രണ്ടാം സ്ഥാനത്ത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ്. 142 ഇന്നിങ്‌സില്‍ നിന്ന് 510 ബൗണ്ടറിയാണ് വാര്‍ണറുടെ പേരിലുള്ളത്. നാല് സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള വാര്‍ണര്‍ 195 സിക്‌സും പറത്തിയിട്ടുണ്ട്. 42.71 ശരാശരിയില്‍ 5254 റണ്‍സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്. ഐപിഎല്ലില്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറി നേടിയ താരമെന്ന റെക്കോഡും വാര്‍ണറുടെ പേരിലാണ്.

ധവാന്‍

ആര്‍സിബി ക്യാപ്റ്റന്‍ വിരാട് കോലിയാണ് മൂന്നാം സ്ഥാനത്ത്. 185 ഇന്നിങ്‌സില്‍ നിന്ന് 507 ബൗണ്ടറികളാണ് കോലി നേടിയിട്ടുള്ളത്. 201 സിക്‌സുകളും കോലിയുടെ പേരിലുണ്ട്. 38.13 ശരാശരിയില്‍ 5911 റണ്‍സ് നേടിയിട്ടുള്ള കോലിയാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. അഞ്ച് സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയുമാണ് കോലിയുടെ പേരിലുള്ളത്.

ധവാന്‍

നാലാം സ്ഥാനത്ത് സിഎസ്‌കെയുടെ സുരേഷ് റെയ്‌നയാണ്. 190 ഇന്നിങ്‌സില്‍ നിന്ന് 496 ബൗണ്ടറിയും 198 സിക്‌സുമാണ് റെയ്‌ന നേടിയത്. രണ്ട് സിക്‌സ്‌കൂടി നേടിയാല്‍ 200 സിക്‌സര്‍ ക്ലബ്ബ് റെക്കോഡിലെത്താന്‍ റെയ്‌നക്ക് സാധിക്കും. 1 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയുമാണ് റെയ്‌നയുടെ പേരിലുള്ളത്. ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി നേടാന്‍ റെയ്‌നക്ക് സാധിച്ചു.

ധവാന്‍

മുന്‍ ഡല്‍ഹി,കെകെആര്‍ നായകന്‍ ഗൗതം ഗംഭീര്‍ 152 ഇന്നിങ്‌സില്‍ നിന്ന് 491 ബൗണ്ടറിയുമായി അഞ്ചാം സ്ഥാനത്തുണ്ട്. ആറാം സ്ഥാനത്തുള്ള മുംബൈ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ പേരില്‍ 459 ബൗണ്ടറികളാണുള്ളത്. ഈ സീസണില്‍ സ്ഥിരതയോടെ കളിച്ചാല്‍ ഈ റെക്കോഡില്‍ ഗംഭീറിനെ മറികടക്കാന്‍ രോഹിതിനാവും.

Story first published: Sunday, April 11, 2021, 13:04 [IST]
Other articles published on Apr 11, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+