For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: യാത്രാ വിലക്ക് നീക്കി, ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തി

സിഡ്‌നി: ഐപിഎല്‍ 14ാം സീസണ്‍ കൊറോണ വ്യാപനത്തെത്തുടര്‍ന്ന് പാതിവഴിയില്‍ നിന്നതോടെ ഏറ്റവും പണികിട്ടിയത് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്കായിരുന്നു. ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഈ മാസം 16 വരെ ഓസ്‌ട്രേലിയ യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. അതിനാല്‍ത്തന്നെ ഇന്ത്യയില്‍ പരമ്പര കളിക്കാനെത്തിയ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് മടങ്ങിപ്പോവാന്‍ സാധിച്ചിരുന്നില്ല. ഇപ്പോഴിതാ കാത്തിരിപ്പിനൊടുവില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയിരിക്കുകയാണ്. 38 അംഗങ്ങളാണ് ഓസ്‌ട്രേലിയയില്‍ തിരിച്ചെത്തിയത്.

രണ്ട് ആഴ്ചയോളം മാലിദ്വീപില്‍ കഴിഞ്ഞതിന് ശേഷമാണ് ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ഉള്‍പ്പെടുന്ന 38 അംഗ ടീം നാട്ടില്‍ തിരിച്ചെത്തിയത്. മെയ് നാലിനായിരുന്നു ഐപിഎല്‍ റദ്ദാക്കിയത്. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായതിനാല്‍ താരങ്ങളെ മാലിദ്വീപിലേക്ക് സുരക്ഷിതമായി മാറ്റുകയായിരുന്നു. എന്നാല്‍ ഇന്ത്യയിലെ കോവിഡിന്റെ അവസ്ഥ പരിഗണിച്ച് താരങ്ങള്‍ക്ക് ഇളവ് നല്‍കാന്‍ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തയ്യാറാകാതെ വന്നതോടെയാണ് താരങ്ങള്‍ ഇന്ത്യയില്‍ കുടുങ്ങിയത്.

smithandwarner

ഇന്ന് രാവിലെ 7.30ന് സിഡ്‌നി എയര്‍പോര്‍ട്ടിലാണ് ഓസീസ് താരങ്ങള്‍ വിമാനമിറങ്ങിയത്. ക്വാലാലംപൂര്‍ ഓണ്‍ എയര്‍ ചാര്‍ട്ടേര്‍ഡ് ഫ്‌ളൈറ്റിലാണ് ഇവരെ നാട്ടിലെത്തിച്ചത്. എല്ലാ താരങ്ങളെയും പരിശോധിച്ച് കോവിഡ് നെഗറ്റീവായെന്ന് ഉറപ്പാക്കിയ ശേഷമാണ് നാട്ടിലേക്ക് മടക്കയാത്രയ്‌ക്കൊരുക്കിയത്. എന്നാല്‍ ഇവരെല്ലാം സിഡ്‌നിയിലെ ഹോട്ടലില്‍ 14 ദിവസം ക്വാറന്റെയ്‌നില്‍ കഴിയും. തുടര്‍ന്ന് നടത്തുന്ന ടെസ്റ്റില്‍ കോവിഡ് നെഗറ്റീവാണെന്ന് വ്യക്തമായാല്‍ മാത്രമെ ഇവരെ പുറത്തുപോകാന്‍ അനുവദിക്കു.

അതേ സമയം ഓസ്‌ട്രേലിയക്കാരനും സിഎസ്‌കെയുടെ ബാറ്റിങ് പരിശീലകനുമായ മൈക്കല്‍ ഹസി ചെന്നൈയില്‍ തുടരുകയാണ്. രണ്ടാം വട്ടവും കോവിഡ് പോസിറ്റീവായ താരത്തിന് ചെന്നൈയിലാണ് ചികിത്സ ഒരുക്കിയിരിക്കുന്നത്. ഇന്ന് നടത്തിയ പരിശോധനാ ഫലത്തില്‍ ഹസിക്ക് നെഗറ്റീവായിട്ടുണ്ട്. അതിനാല്‍ത്തന്നെ പ്രത്യേക വിമാനത്തില്‍ എത്രയും വേഗം ഹസിയെ നാട്ടിലേക്കെത്തിച്ചേക്കും.

ഐപിഎല്ലിന്റെ 14ാം സീസണിനൊരുക്കിയ ബയോബബിളിനെ പാളിച്ച താരങ്ങള്‍ക്ക് തിരിച്ചടിയാവുകയായിരുന്നു. ഒമ്പതോളം താരങ്ങളിലേക്ക് രോഗം വ്യാപിച്ചതോടെയാണ് പാതിവഴിയില്‍ ടൂര്‍ണമെന്റ് നിര്‍ത്താന്‍ ബിസിസി ഐ നിര്‍ബന്ധിതരായത്. സെപ്തംബറില്‍ ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ ബിസിസി ഐ ആലോചിക്കുന്നുണ്ടെങ്കിലും നടക്കാനുള്ള സാധ്യത വളരെ കുറവാണ്.

ഓസ്‌ട്രേലിയന്‍ താരങ്ങള്‍ക്ക് സെപ്തംബറില്‍ ദേശീയ മത്സരം ഉണ്ട്. കൂടാതെ ആഷസ് ടെസ്റ്റിനായുള്ള മുന്നൊരുക്കവും ടി20 ലോകകപ്പിനായുള്ള മുന്നൊരുക്കവും നടത്താനുള്ളതിനാല്‍ ഓസീസ് താരങ്ങള്‍ ഐപിഎഎല്ലിന്റെ ബാക്കി കളിക്കാന്‍ തയ്യാറാവുമെന്ന് കരുതുന്നില്ല.

Story first published: Monday, May 17, 2021, 17:23 [IST]
Other articles published on May 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+