Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: വാര്‍ണറോ - റിഷഭോ, ആര് നേടും, ആവേശ പോരാട്ടത്തില്‍ കാത്തിരിക്കുന്ന റെക്കോഡുകളിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടക്കുന്ന രണ്ടാം മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും ഡല്‍ഹി ക്യാപിറ്റല്‍സും നേര്‍ക്കുനേര്‍. തുടര്‍ച്ചയായ മൂന്ന് തോല്‍വിക്ക് ശേഷം ഹൈദരാബാദ് ഒരു മത്സരം ജയിച്ചപ്പോള്‍ മൂന്ന് ജയവും ഒരു തോല്‍വിയുമടക്കം നേടിയാണ് ഡല്‍ഹി ക്യാപിറ്റല്‍സ് എത്തുന്നത്. കെയ്ന്‍ വില്യംസണിന്റെ വരവോടെ ഹൈദരാബാദ് ശക്തമായ നിരയായി മാറി. മറുവശത്ത് ഡല്‍ഹി ഓള്‍റൗണ്ട് മികവോടെയാണ് കളം നിറയുന്നത്. ചെന്നൈയില്‍ ബാറ്റിങ് ദുഷ്‌കരമായതിനാല്‍ ടോസ് നിര്‍ണ്ണായകമാവും. ബൗളിങ് കരുത്തില്‍ മുന്‍തൂക്കം ഹൈദരാബാദിനുള്ളതിനാല്‍ ഡല്‍ഹിക്ക് കാര്യങ്ങള്‍ എളുപ്പമാവില്ല. മത്സരത്തില്‍ താരങ്ങളെ കാത്തിരിക്കുന്ന പ്രധാന റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

1 സിക്‌സര്‍ കൂടി നേടിയാല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ക്ക് 200 സിക്‌സര്‍ ക്ലബ്ബില്‍ ഇടം നേടാം. ഈ നേട്ടത്തിലെത്താന്‍ സാധിക്കുന്ന ആറാമത്തെ താരമാവാനും നാലാമത്തെ വിദേശ താരമാവാനുമുള്ള അവസരമാണ് വാര്‍ണര്‍ക്ക് മുന്നിലുള്ളത്.

ടി20 ക്രിക്കറ്റില്‍ 10000 റണ്‍സ് പൂര്‍ത്തിയാക്കാന്‍ ഡേവിഡ് വാര്‍ണര്‍ക്ക് വേണ്ടത് 46 റണ്‍സ് കൂടി. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ താരമെന്ന റെക്കോഡാണ് വാര്‍ണറെ കാത്തിരിക്കുന്നത്. ക്രിസ് ഗെയ്ല്‍,കീറോണ്‍ പൊള്ളാര്‍ഡ്,ഷുഹൈബ് മാലിക്ക് എന്നിവരാണ് നേരത്തെ ഈ നേട്ടത്തിലെത്തിയവര്‍.

dcvssrh

കൂടാതെ 51 റണ്‍സ് കൂടി നേടിയാല്‍ ഹൈദരാബാദിനായി 4000ലധികം റണ്‍സ് നേടുന്ന ആദ്യ താരമായി വാര്‍ണര്‍ മാറും. ക്യാപ്റ്റനായ ശേഷവും ഹൈദരാബാദിനായി തകര്‍പ്പന്‍ പ്രകടനമാണ് വാര്‍ണര്‍ കാഴ്ചവെക്കുന്നത്. ഈ സീസണില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കുന്നുണ്ട്.

എട്ട് റണ്‍സ് കൂടി നേടിയാല്‍ വീരേന്ദര്‍ സെവാഗിനെ മറികടന്ന് ഡല്‍ഹിക്കായി കൂടുതല്‍ റണ്‍സ് നേടുന്ന താരമായി മാറാന്‍ റിഷഭ് പന്തിനാവും. 2167 റണ്‍ാണ് നിലവില്‍ പന്തിന്റെ പേരിലുള്ളത്. 2200 റണ്‍സ് നേടിയ ശ്രേയസ് അയ്യരാണ് ഈ റെക്കോഡില്‍ തലപ്പത്ത്.

37 റണ്‍സ്‌കൂടി നേടിയാല്‍ ജോണി ബെയര്‍സ്‌റ്റോ ഹൈദരാബാദിനായി 1000 റണ്‍സ് പൂര്‍ത്തിയാക്കുന്ന അഞ്ചാമത്തെ താരമായി മാറും. വാര്‍ണര്‍,ധവാന്‍,വില്യംസണ്‍ എന്നിവരാണ് നിലവില്‍ ഈ നേട്ടത്തിനുടമ.

57.86 ആണ് ഡല്‍ഹിക്കെതിരേ വില്യംസണിന്റെ ബാറ്റിങ് ശരാശരി. അവസാന മത്സരത്തിലൂടെ ടീമിലേക്ക് തിരിച്ചെത്തിയ വില്യംസണ്‍ നിര്‍ണ്ണായക പ്രകടനം കാഴ്ചവെക്കുകയും ചെയ്തു.

ഹൈദരാബാദിനെതിരേ 11 വിക്കറ്റുകള്‍ കഗിസോ റബാദ നേടിയിട്ടുണ്ട്. ഹൈദരാബാദിനെതിരേ കൂടുതല്‍ വിക്കറ്റുള്ള പേസറാണ് റബാദ.ക്രിസ് മോറിസും അമിത് മിശ്രയും ആറ് വിക്കറ്റ് വീഴ്ത്തിയിട്ടുണ്ട്.

Story first published: Sunday, April 25, 2021, 12:59 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+