
വാര്‍ണര്‍- ബെയര്‍സ്‌റ്റോ കൂട്ടുകെട്ട്
ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്റ്റോ എന്നിവര്‍ ഇറങ്ങുന്ന ഓപ്പണിങ് കൂട്ടുകെട്ട് ഹൈദരാബാദിന്റെ ശക്തിയാണ്. അവസാന സീസണില്‍ വൃദ്ധിമാന്‍ സാഹയും ഓപ്പണിങ്ങില്‍ തിളങ്ങിയിരുന്നു. മികച്ച ഓപ്പണിങ് കൂട്ടുകെട്ടുള്ള വാര്‍ണര്‍- ബെയര്‍സ്റ്റോ കൂട്ടുകെട്ടില്‍ ടീമിന് വലിയ പ്രതീക്ഷയുണ്ട്. മൂന്ന് തവണ ഓറഞ്ച് ക്യാപ് നേടിയ ഏക താരം വാര്‍ണറാണ്. ആ ബാറ്റിങ് മികവ് ഇത്തവണയും തുടരുമെന്ന് തന്നെ കരുതാം.

തകര്‍പ്പന്‍ ബൗളിങ് നിര
പവര്‍ പ്ലേയിലും ഡെത്ത് ഓവറിലും മികച്ച ബൗളിങ് നിര ഹൈദരാബാദിന്റെ കരുത്താണ്. ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ, ജേസന്‍ ഹോള്‍ഡര്‍, ഖലീല്‍ അഹ്മദ്, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി തുടങ്ങിയ ശക്തമായ പേസ് നിരയും റാഷിദ് ഖാന്‍, മുജീബുര്‍ റഹ്മാന്‍, മുഹമ്മദ് നബി എന്നിവരടങ്ങുന്ന സ്പിന്‍ നിരയും ചേരുമ്പോള്‍ ഏത് എതിരാളിയും വിറക്കും.
ന്യൂബോളില്‍ സന്ദീപിന്റെയും ഭുവിയുടെയും സ്വിങ് ബോളുകള്‍ വിറപ്പിക്കുമ്പോള്‍ മധ്യ ഓവറുകളില്‍ റാഷിദും ഖലീലും നടരാജനും ചേര്‍ന്ന് വിക്കറ്റുകള്‍ പിഴിയും. ഡെത്ത് ഓവറിലും നടരാജനും ഭുവനേശ്വറും തന്നെയാവും പ്രധാന ആശ്രയം. ഇന്ത്യന്‍ ടീമിലടക്കം കളിച്ച് മികച്ച ഫോമിലാണ് നടരാജന്‍.

ദൗര്‍ബല്യവും ഉണ്ട്
ടോപ് ഓഡര്‍ തകര്‍ന്നാല്‍ മധ്യനിരയില്‍ കളി തിരിച്ചുപിടിക്കാന്‍ പറ്റിയ ബാറ്റ്‌സ്മാന്റെ അഭാവം ഹൈദരാബാദിലുണ്ട്. ഇത്തവണ കേദാര്‍ ജാദവിനെ ടീമിലെത്തിച്ചിട്ടുണ്ടെങ്കിലും അത് വലിയ ഗുണം ചെയ്യുമെന്ന് തോന്നുന്നില്ല. അവസാന സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തിയ കേദാറിനെ സിഎസ്‌കെ ഒഴിവാക്കിയിരുന്നു. അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ് തുടങ്ങിയ യുവതാരങ്ങളുടെ പ്രകടനത്തിലാണ് പ്രതീക്ഷ. എങ്കിലും മികച്ചൊരു സീനിയര്‍ താരത്തിന്റെ അഭാവം മധ്യനിരയിലുണ്ട്.

സാധ്യതാ ഇലവന്‍
ഡേവിഡ് വാര്‍ണര്‍, ജോണി ബെയര്‍സ്‌റ്റോ, മനീഷ് പാണ്ഡെ, കെയ്ന്‍ വില്യംസന്‍, കേദാര്‍ ജാദവ്, അഭിഷേക് ശര്‍മ, വിജയ് ശങ്കര്‍, റാഷിദ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ.
ടീം- ഡേവിഡ് വാര്‍ണര്‍, കെയ്ന്‍ വില്യംസണ്‍, വിരാട് സിങ്, മനീഷ് പാണ്ഡെ, പ്രിയം ഗാര്‍ഗ്, വൃദ്ധിമാന്‍ സാഹ, ജോണി ബെയര്‍സ്‌റ്റോ, ജേസന്‍ റോയ്, ശ്രീവത്സ് ഗോസ്വാമി, വിജയ് ശങ്കര്‍, മുഹമ്മദ് നബി, കേദാര്‍ ജാദവ്, ജെ സുചിത്, ജേസന്‍ ഹോള്‍ഡര്‍, അഭിഷേക് ശര്‍മ, അബ്ദുല്‍ സമദ്, ഭുവനേശ്വര്‍ കുമാര്‍, റാഷിദ് ഖാന്‍, ടി നടരാജന്‍, സന്ദീപ് ശര്‍മ, ഖലീല്‍ അഹമ്മദ്, സിദ്ധാര്‍ത്ഥ് കൗള്‍, ബേസില്‍ തമ്പി, ഷഹബാസ് നദീം, മുജീബുര്‍ റഹ്മാന്‍


Click it and Unblock the Notifications