വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: വാര്‍ണറെ ഇനി എസ്ആര്‍എച്ചില്‍ കണ്ടേക്കില്ല! മെച്ചപ്പെട്ട ടീം അര്‍ഹിക്കുന്നു- വന്‍ വിമര്‍ശനം

രാജസ്ഥാനെതിരേ വാര്‍ണറെ ഒഴിവാക്കിയിരുന്നു

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരായ മല്‍സരത്തില്‍ മുന്‍ ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരവുമായ ഡേവിഡ് വാര്‍ണറെ ഒഴിവാക്കിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു രൂക്ഷവിമര്‍ശനം. സോഷ്യല്‍ മീഡിയകൡലൂടെ നിരവധി പേരാണ് എസ്ആര്‍എച്ചിന്റെ തീരുമാനത്തെ ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തിരിക്കുന്നത്. വാര്‍ണര്‍ക്കു പകരം ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് താരം ജാസണ്‍ റോയിയെ എസ്ആര്‍എച്ച് കളിപ്പിക്കുകയായിരുന്നു.

ഈ സീസണിന്റെ ആദ്യപകുതിയില്‍ വാര്‍ണറായിരുന്നു ഓറഞ്ച് ആര്‍മിയെ നയിച്ചത്. എന്നാല്‍ ടീമിന്റെ മോശം പ്രകതടനത്തെ തുടര്‍ന്ന് സീസണിന്റെ മധ്യത്തില്‍ വച്ച് അദ്ദേഹത്തെ മാറ്റുകയും പകരം കെയ്ന്‍ വില്ല്യംസണിനെ കൊണ്ടു വരികയുമായിരുന്നു. ഇപ്പോള്‍ ടീമിനും പുറത്തായിരിക്കുകയാണ് വാര്‍ണര്‍. സോഷ്യല്‍ മീഡിയയില്‍ ഇതേക്കുറിച്ച് വന്ന ചില പ്രതികരണങ്ങള്‍ നോക്കാം.

 കൈകാര്യം ചെയ്യേണ്ടിയിരുന്നത് ഇങ്ങനെയല്ല

കൈകാര്യം ചെയ്യേണ്ടിയിരുന്നത് ഇങ്ങനെയല്ല

ഐപിഎല്ലില്‍ കളിച്ച എല്ലാ സീസണിലും എസ്ആര്‍എച്ച് ബാറ്റിങിനെ തനിച്ച് മുന്നോട്ട് കൊണ്ടുപോയ താരമാണ് ഡേവിഡ് വാര്‍ണര്‍. എസ്ആര്‍എച്ച് അവരുടെ ഒരേയൊരു ട്രോഫി നേടിയത് അദ്ദേഹത്തിനു കീഴിലാണ്, ആ സീസണില്‍ വാര്‍ണര്‍ 848 റണ്‍സെടുക്കുകയും ചെയ്തു. മാത്രമല്ല അദ്ദേഹത്തിനു കീഴില്‍ കളിച്ച നാലു വര്‍ഷം മൂന്നു തവണയും എസ്ആര്‍എച്ച് പ്ലേഓഫിലേക്കു യോഗ്യത നേടുകയും ചെയ്തു. ഇങ്ങനെയുള്ളൊരു താരത്തെ ഈ തരത്തിലായിരുന്നില്ല കൈകാര്യം ചെയ്യേണ്ടിയിരുന്നത് എന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 ഇനിയൊരിക്കലും കണ്ടേക്കില്ല

ഇനിയൊരിക്കലും കണ്ടേക്കില്ല

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമിന്റെ ജഴ്‌സിയില്‍ ഡേവിഡ് വാര്‍ണറിനെ ഇനിയൊരിക്കലും നമ്മള്‍ കണ്ടേക്കില്ല.
എസ്ആര്‍എച്ചിനു വേണ്ടി വാര്‍ണറുടെ പ്രകടനം
4000 പ്ലസ് റണ്‍സ് (ഒരു ടീമിനായി കൂടുതല്‍ റണ്‍സ്)
ശരാശരി- 49.55
സ്‌ട്രൈക്ക് റേറ്റ്- 142.59
ഐപിഎല്‍ നേടിയ ഒരേയൊരു എസ്ആര്‍എച്ച് ക്യാപ്റ്റന്‍
95 മല്‍സരങ്ങളില്‍ 42ലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്തു.

 മെച്ചപ്പെട്ട ടീം അര്‍ഹിക്കുന്നു

മെച്ചപ്പെട്ട ടീം അര്‍ഹിക്കുന്നു

ഡേവിഡ് വാര്‍ണര്‍ കൂടുതല്‍ മെച്ചപ്പെട്ട ഐപിഎല്‍ ഫ്രാഞ്ചൈസി അര്‍ഹിക്കുന്നുണ്ടെന്നായിരുന്നു ഒരു യൂസറുടെ പ്രതികരണം.
ഒരു ടി20 മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഡേവിഡ് വാര്‍ണര്‍ ഒഴിവാക്കപ്പെട്ടിരിക്കുന്നു. ഇപ്പോള്‍ അത്ര മികച്ച ഫോമില്‍ അല്ലെങ്കലും ആര്‍ക്കും അദ്ദേഹത്തെ ചോദ്യം ചെയ്യാനാവില്ല. ഒരുപക്ഷെ ടി20 ലോകകപ്പിന് പുതിയ തുടക്കം ലക്ഷ്യമിടുകയാണെന്നു ആര്‍ക്കറിയാമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്.

 എല്ലാ സീസണിലും 500 പ്ലസ് റണ്‍സ്

എല്ലാ സീസണിലും 500 പ്ലസ് റണ്‍സ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനു വേണ്ടി മുമ്പ് കളിച്ച എല്ലാ സീസണിലും 500ന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ള താരമാണ് ഡേവിഡ് വാര്‍ണര്‍. എസ്ആര്‍എച്ചിനു വേണ്ടി അദ്ദേഹം റണ്ണെടുത്തിട്ടില്ലാത്ത ആദ്യ സീസണാണ് ഇത്തവണത്തേത്. ടീം മാനേജ്‌മെന്റ് വാര്‍ണറില്‍ നിന്നും എങ്ങനെയാണ് ക്യാപ്റ്റന്‍സി തട്ടിയെടുത്തതെന്നും ഇപ്പോള്‍ ബെഞ്ചില്‍ ഇരുത്തിയതെന്നും നിങ്ങള്‍ക്കു കാണാന്‍ കഴിയും.
ഹൈദരാബാദിനെ തന്റെ രണ്ടാമത്തെ വീടെന്നാണ് വാര്‍ണര്‍ വിളിക്കുന്നത്. ഇങ്ങനെയാണോ അദ്ദേഹത്തെ കൈകാര്യം ചെയ്യേണ്ടത് എന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

 ഹൈദരാബാദ് വിജയവഴിയില്‍

ഹൈദരാബാദ് വിജയവഴിയില്‍

വാര്‍ണറുടെ അഭാവം പക്ഷെ റോയല്‍സിനെതിരായ മല്‍സരത്തില്‍ ഹൈദരാബാദിന് ഒരു തരത്തിലും ക്ഷീണമായില്ല. തുടര്‍ച്ചയായ അഞ്ചു തോല്‍വികള്‍ക്കു ശേഷം അവര്‍ വിജയവഴിയില്‍ തിരിച്ചെത്തുകയും ചെയ്തിരിക്കുകയാണ്. സഞ്ജു സാംസണിന്റെ റോയല്‍സിനെ ഏഴു വിക്കറ്റിനാണ് എസ്ആര്‍എച്ച് തകര്‍ത്തുവിട്ടത്.
165 റണ്‍സെന്ന വിജയലക്ഷ്യം 18.3 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഹൈദരാബാദ് മറികടക്കുകയായിരുന്നു. വാര്‍ണറുടെ പകരക്കാരനായെത്തി ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ഓപ്പണര്‍ ജാസണ്‍ റോയ് അരങ്ങേറ്റ മല്‍സരത്തില്‍ തന്നെ ഫിഫ്റ്റിയുമായി വിജയത്തിനു ചുക്കാന്‍ പിടിച്ചു. 42 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കം അദ്ദേഹം 60 റണ്‍സെടുത്തു. നായകന്‍ കെയ്ന്‍ വില്ല്യംസണാണ് (51*) മറ്റൊരു പ്രധാന സ്‌കോറര്‍.

Story first published: Tuesday, September 28, 2021, 0:36 [IST]
Other articles published on Sep 28, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X