Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: കൂടുതല്‍ തവണ ടോപ് സ്‌കോറര്‍, ടോപ് അഞ്ച് താരങ്ങളെ പരിചയപ്പെടാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ 9ന് ആരംഭിക്കുകയാണ്. പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സ് ഹാട്രിക് നേടുമോ അതോ പുതിയൊരു വിജയിയുണ്ടാകുമോയെന്നെല്ലാം കണ്ടറിയാം. എട്ട് ടീമിലും ആരാധകരും ടീമും ഒരുപോലെ പ്രതീക്ഷവെക്കുന്ന ചില താരങ്ങളുണ്ട്. എല്ലാത്തവണയും സ്ഥിരതയോടെ കളിക്കുന്ന ചില താരങ്ങള്‍. ഇത്തരത്തില്‍ കൂടുതല്‍ തവണ ടീമിന്റെ ടോപ് സ്‌കോററായി പ്രതീക്ഷ കാത്ത അഞ്ച് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


ഡേവിഡ് വാര്‍ണര്‍

ഡേവിഡ് വാര്‍ണര്‍

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകനും വെടിക്കെട്ട് ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് ഈ പട്ടികയില്‍ തലപ്പത്ത്. ഹൈദരാബാദിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന വാര്‍ണര്‍ 52 തവണ ടീമിന്റെ ടോപ് സ്‌കോററായിട്ടുണ്ട്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരിലെ മൂന്നാം സ്ഥാനക്കാരനായ വാര്‍ണര്‍ (5254) ഇത്തവണയും ടീമിന്റെ നായകസ്ഥാനത്തുണ്ട്. നാല് സെഞ്ച്വറിയും 48 അര്‍ധ സെഞ്ച്വറിയും നേടിയിട്ടുള്ള താരമാണ് വാര്‍ണര്‍.

രോഹിത് ശര്‍മയാണ്

രോഹിത് ശര്‍മയാണ്

പട്ടികയില്‍ രണ്ടാം സ്ഥാനത്ത് രോഹിത് ശര്‍മയാണ്. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്ക് നയിച്ച നായകനായ രോഹിത് 47 തവണ ടീമിന്റെ ടോപ് സ്‌കോററായിട്ടുണ്ട്. മധ്യനിര താരമെന്ന നിലയില്‍ കരിയര്‍ ആരംഭിച്ച രോഹിത് പിന്നീട് ഓപ്പണറെന്ന നിലയിലും നായകനെന്ന നിലയിലും തന്റേതായ ഇരിപ്പിടം സ്വന്തമാക്കുകയായിരുന്നു. 5230 റണ്‍സ് നേടി റണ്‍വേട്ടക്കാരില്‍ നാലാം സ്ഥാനത്തുണ്ടെങ്കിലും ഒരു തവണ പോലും ഓറഞ്ച് ക്യാപ് നേടാന്‍ രോഹിതിനായിട്ടില്ല.

വിരാട് കോലി

വിരാട് കോലി

മൂന്നാം സ്ഥാനത്ത് ആര്‍സിബി നായകന്‍ വിരാട് കോലിയാണ്. ഇതുവരെ ടീമിനെ കിരീടത്തിലേക്ക് നയിക്കാന്‍ കോലിക്കായിട്ടില്ലെങ്കിലും ബാറ്റുകൊണ്ട് ഒട്ടുമിക്ക സീസണിലും തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. 45 തവണയാണ് കോലി ആര്‍സിബിയുടെ ടോപ് സ്‌കോററായത്. പ്രഥമ സീസണ്‍ മുതല്‍ ആര്‍സിബിയുടെ ഭാഗമായ കോലിയാണ് ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത്. 5 സെഞ്ച്വറിയും 39 അര്‍ധ സെഞ്ച്വറിയുമടക്കം 5878 റണ്‍സാണ് കോലി നേടിയിട്ടുള്ളത്.

ക്രിസ് ഗെയ്ല്‍

ക്രിസ് ഗെയ്ല്‍

നാലാം സ്ഥാനത്ത് യൂനിവേഴ്‌സല്‍ ബോസ് ക്രിസ് ഗെയ്‌ലാണ്. 44 തവണയാണ് അദ്ദേഹം ടോപ് സ്‌കോററായത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്,ആര്‍സിബി,പഞ്ചാബ് കിങ്‌സ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള താരമാണ് ഗെയ്ല്‍. ഇത്തവണയും പഞ്ചാബ് നിരയില്‍ കളിക്കുന്ന ഗെയ്ല്‍ ആറ് സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് (175*) ഗെയ്‌ലിന്റെ പേരിലാണ്.

 ശിഖര്‍ ധവാന്‍

ശിഖര്‍ ധവാന്‍

ഡല്‍ഹി ക്യാപിറ്റല്‍സ് ഓപ്പണര്‍ ശിഖര്‍ ധവാന്‍ പട്ടികയിലെ അഞ്ചാമനാണ്. മുംബൈ ഇന്ത്യന്‍സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകള്‍ക്കുവേണ്ടി കളിച്ചിട്ടുള്ള ധവാന്‍ 41 തവണയാണ് ടോപ് സ്‌കോറര്‍ ആയിട്ടുള്ളത്. അവസാന സീസണില്‍ രണ്ട് സെഞ്ച്വറി ഉള്‍പ്പെടെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്തായിരുന്ന ധവാന്‍. ഇടം കൈയന്‍ ഓപ്പണറായ ധവാന്‍ 41 അര്‍ധ സെഞ്ച്വറിയും ടൂര്‍ണമെന്റില്‍ നേടിയിട്ടുണ്ട്.

Story first published: Wednesday, April 7, 2021, 13:14 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+