Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ ഗില്ലാവും- ഡേവിഡ് ഹസി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ ഏറ്റവും നിരാശപ്പെടുത്തുന്ന താരങ്ങളിലൊരാളാണ് കെകെആറിന്റെ ശുഭ്മാന്‍ ഗില്‍. ഓപ്പണര്‍ റോളിലെത്തുന്ന താരം ആദ്യ അഞ്ച് മത്സരത്തിലും നിരാശപ്പെടുത്തി. 80 റണ്‍സാണ് ആകെ നേടാനായത്. 16 മാത്രമാണ് ശരാശരി. സ്‌ട്രൈക്കറേറ്റ് 121.21 ആണ്. രാജസ്ഥാനെതിരേ 19 പന്തില്‍ 11 റണ്‍സാണ് അദ്ദേഹത്തിന് നേടാനായത്. മോശം ഫോം തുടരുന്നതോടെ ഗില്ലിനെതിരേ വിമര്‍ശനവും ശക്തമായിട്ടുണ്ട്.

എന്നാല്‍ ഗില്ലിന് പൂര്‍ണ്ണ പിന്തുണ അറിയിച്ചിരിക്കുകയാണ് കെകെആര്‍ ടീം മെന്ററായ ഡേവിഡ് ഹസി. ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ ശുഭ്മാന്‍ ഗില്ലായിരിക്കുമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഡേവിഡ് ഹസി.'പ്രതിഭാശാലിയാ താരമാണവന്‍. അതാണ് എനിക്കറിയാവുന്ന കാര്യം. കൃത്യമായ പദ്ധതികളോടെ പരിശീലനവും മറ്റ് തയ്യാറെടുപ്പുകളും നടത്തുന്നവനാണവന്‍. ഫോം വരികയും പോവുകയും ചെയ്യുമെങ്കിലും പ്രതിഭ എന്നത് പോവാത്തതാണ് എന്നാണ് പറയാനുള്ളത്. ഫീല്‍ഡിങ്ങിലും മികവുള്ളവനാണ് അവന്‍. എന്റെ കാഴ്ചപ്പാട് പറയുകയാണെങ്കില്‍ ടൂര്‍ണമെന്റ് അവസാനിക്കുമ്പോള്‍ ടോപ് സ്‌കോറര്‍മാരില്‍ ഒരാള്‍ ഗില്ലായിരിക്കും'-ഡേവിഡ് വാര്‍ണര്‍ പറഞ്ഞു.

shubmangillipl

കെകെആര്‍ തുടര്‍ച്ചയായ തോല്‍വികള്‍ ഏറ്റുവാങ്ങുന്നതോടെ പരിശീലക സംഘങ്ങളടക്കം എല്ലാവരും സമ്മര്‍ദ്ദത്തിലാണ്. ടീമില്‍ നിരവധി അഴിച്ച് പണികള്‍ നടത്തിയിട്ടും ഒന്നും പ്രാവര്‍ത്തികമാകുന്നില്ല. ടോപ് ഓഡര്‍ ബാറ്റ്‌സ്മാന്‍മാരുടെ മോശം പ്രകടനത്തോടൊപ്പം പേസ് ബൗളിങ് നിരക്ക് മൂര്‍ച്ചയില്ലാത്തതും ടീമിന്റെ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയാവുന്നു. ക്യാപ്റ്റന്‍സിയിലും ബാറ്റിങ്ങിലും ഓയിന്‍ മോര്‍ഗന്‍ നിരാശപ്പെടുത്തുന്നതും ടീമിന്റെ തുടര്‍ തോല്‍വിയുടെ കാരണമാണ്.

'ഒരിക്കലും ഇത്തരത്തില്‍ മെല്ലെ തുടങ്ങുകയെന്നത് കെകെആര്‍ ടീമിന്റെ പദ്ധതിയായിരുന്നില്ല. എന്നാല്‍ അതിന് കാരണം രാജസ്ഥാന്റെ ബൗളര്‍മാരാണ്. അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. ഞങ്ങളുടെ താരങ്ങളെ കൂടുതല്‍ റണ്‍സ് നേടാന്‍ അവര്‍ അനുവദിച്ചില്ല. കെകെആര്‍ നായകന്‍ ബ്രണ്ടന്‍ മക്കല്ലമായതിനാല്‍ കൂടുതലും സ്വാതന്ത്ര്യത്തോടെ താരങ്ങള്‍ക്ക് കളിക്കാന്‍ അനുമതി നല്‍കും. എല്ലാവര്‍ക്കും ആസ്വദിക്കാന്‍ കഴിയുന്ന ക്രിക്കറ്റ് കളിക്കാനാണ് മക്കല്ലം പറയുന്നത്. എന്നാല്‍ രാജസ്ഥാനെതിരേ ദൗര്‍ഭാഗ്യവശാല്‍ മികവ് കാട്ടാനായില്ല. പഞ്ചാബ് കിങ്‌സിനെതിരേ ഇതെല്ലാം പരിഹരിച്ച് തന്നെ ഞങ്ങളിറങ്ങും'-ഡേവിഡ് ഹസി കൂട്ടിച്ചേര്‍ത്തു.

ഐപിഎല്ലിന്റെ 14ാം സീസണില്‍ അഹമ്മദാബാദില്‍ നടക്കുന്ന ആദ്യ മത്സരം പഞ്ചാബും കെകെആറും തമ്മിലാണ്. അതിനാല്‍ വെടിക്കെട്ട് പ്രകടനത്തോടെയുള്ള തിരിച്ചുവരവ് പ്രതീക്ഷയിലാണ് കെകെആര്‍. കഴിഞ്ഞ ആറ് വര്‍ഷത്തിനുള്ളിലെ ടീമിന്റെ മോശം തുടക്കങ്ങളിലൊന്നാണ് ഈ സീസണിലേത്.

Story first published: Sunday, April 25, 2021, 13:28 [IST]
Other articles published on Apr 25, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+