Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓസീസ് താരങ്ങള്‍ക്ക് കോവിഡ് ഭീതി, കൂടുതല്‍ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങിയേക്കും- ഡേവിഡ് ഹസി

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന്റെ പാതിവഴിയില്‍ വിദേശ താരങ്ങള്‍ മടങ്ങുന്നത് തുടരുന്നു. പലരും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നാട്ടിലേക്ക് മടങ്ങുന്നത്. എന്നാല്‍ വിദേശ താരങ്ങള്‍ നാട്ടിലേക്ക് മടങ്ങാനുള്ള പ്രധാന കാരണമായി കോവിഡ് ഭീതി മാറിയിരിക്കുകയാണ്. ഒട്ടുമിക്ക രാജ്യങ്ങളിലും കോവിഡിന്റെ രണ്ടാം വരവ് അതി ശക്തമാണ്. ഈ സാഹചര്യത്തില്‍ നാട്ടില്‍ കഴിയുന്ന കുടുംബത്തെ ഓര്‍ത്ത് പല താരങ്ങളും ആശങ്കപ്പെടുന്നുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെകെആര്‍ സഹ പരിശീലകന്‍ ഡേവിഡ് ഹസി.

'ഓസ്‌ട്രേലിയന്‍ താരങ്ങളെല്ലാം അല്‍പ്പം ആശങ്കയിലാണുള്ളത്. ഓസ്‌ട്രേലിയയിലേക്ക് പെട്ടെന്ന് മടങ്ങിപ്പോവാന്‍ സാധിക്കാതെ വരുമോയെന്നാണ് അവര്‍ ആശങ്കപ്പെടുന്നത്. സത്യസന്ധമായി പറഞ്ഞാല്‍ ഈ ഭീതിയില്‍ മറ്റ് ചില ഓസ്‌ട്രേലിയന്‍ താരങ്ങളും നാട്ടിലേക്ക് മടങ്ങാന്‍ സാധ്യതയുണ്ട്'-ഡേവിഡ് ഹസി പറഞ്ഞു. നിലവില്‍ കോവിഡ് വ്യാപനം ഏറ്റവും കൂടുതലായുള്ള രാജ്യം ഇന്ത്യയാണ്. പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള ആളുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതെല്ലാം താരങ്ങളെ ഭയപ്പെടുത്തുന്നു.

davidhussey

കൂടാതെ ബയോബബിള്‍ സുരക്ഷയില്‍ കഴിയുമ്പോഴുള്ള സമ്മര്‍ദ്ദവും താരങ്ങളെ മടങ്ങിപ്പോവാന്‍ പ്രേരിപ്പിക്കുന്നു. രാജസ്ഥാന്റെ ആന്‍ഡ്രൂ ടൈയാണ് നാട്ടിലേക്ക് അവസാനമായി മടങ്ങിയ വിദേശ താരം. ജോഷ് ഹെയ്‌സല്‍വുഡിന് പകരമായി സിഎസ്‌കെ പരിഗണിച്ച ബില്ലി സ്റ്റാന്‍ലേക്ക് കരാറിലെത്താന്‍ വിസമ്മതിച്ചിട്ടുണ്ട്. ആര്‍സിബിയുടെ ആദം സാംബയും കെയ്ന്‍ റിച്ചാര്‍ഡ്‌സനും നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്.

ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് ഓസ്‌ട്രേലിയ വിലക്കേര്‍പ്പെടുത്താനുള്ള സാഹചര്യം നിലവില്‍ കൂടുതലാണ്. അതിനാല്‍ ഇന്ത്യയില്‍ ഏറെ നാള്‍ കുടുങ്ങിപ്പോവുമെന്നാണ് താരങ്ങളുടെ ഭയം. ഇന്ത്യന്‍ താരങ്ങളുടെ അവസ്ഥയും സമാനമാണ്. കുടുംബം കൊറോണ പ്രതിസന്ധി നേരിടുന്നത് പരിഗണിച്ച് ഒപ്പം നല്‍കാന്‍ ഡല്‍ഹി ക്യാപിറ്റല്‍സില്‍ നിന്ന് ആര്‍ അശ്വിന്‍ ഇടവേളയെടുത്തിട്ടുണ്ട്.

വരും ദിവസങ്ങളില്‍ കോവിഡിന്റെ പേരിലുള്ള വിദേശ താരങ്ങളുടെ കൊഴിഞ്ഞ് പോക്ക് തുടരാന്‍ സാധ്യത കൂടുതലാണ്. ഇന്ത്യയിലെ കോവിഡ് വ്യാപനത്തിന്റെ കണക്കുകള്‍ ആരെയും ആശങ്കപ്പെടുത്തുന്നതാണ്. അതിനാല്‍ത്തന്നെ യാത്ര ചെയ്ത് മത്സരത്തില്‍ പങ്കെടുക്കുന്നതെല്ലാം താരങ്ങളെ ഭയപ്പെടുത്തുന്നു. ബയോബബിള്‍ സുരക്ഷയിലാണെങ്കിലും രോഗം പിടിപെടാനുള്ള സാധ്യതകളെ പൂര്‍ണ്ണമായി തള്ളിക്കളയാനാവില്ല.

17 ഓസ്‌ട്രേലിയന്‍ താരങ്ങളാണ് ഐപിഎല്ലില്‍ പങ്കെടുക്കുന്നത്.ഡേവിഡ് വാര്‍ണര്‍,ഗ്ലെന്‍ മാക്‌സ് വെല്‍,സ്റ്റീവ് സ്മിത്ത് തുടങ്ങിയ പ്രമുഖരും ഇതില്‍ ഉള്‍പ്പെടും. ഓസ്‌ട്രേലിയക്കാരായ പരിശീലകരായി ഡേവിഡ് ഹസി,മൈക്കല്‍ ഹസി,റിക്കി പോണ്ടിങ് തുടങ്ങിയവരുമുണ്ട്. ഈ അവസ്ഥയില്‍ ഇനിയും വിദേശ താരങ്ങള്‍ തിരിച്ചുപോക്ക് നടത്തിയാല്‍ ടൂര്‍ണമെന്റിനെത്തന്നെയത് പ്രതികൂലമായി ബാധിച്ചേക്കും.

Story first published: Monday, April 26, 2021, 14:49 [IST]
Other articles published on Apr 26, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+