Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐപിഎല്‍ പണത്തിന്റെ കളി, പിഎസ്എല്ലില്‍ ക്രിക്കറ്റിന് മുഖ്യ പരിഗണന: ഡെയ്ല്‍ സ്റ്റെയിന്‍

കേപ്ടൗണ്‍: ലോക ക്രിക്കറ്റിലെ മികച്ച പേസര്‍മാരിലൊരാളായാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന് വിശേഷിപ്പിക്കുന്നത്. ഏത് ഫോര്‍മാറ്റിലും ഒരുപോലെ മികവ് കാട്ടുന്ന സ്‌റ്റെയിന്‍ ഇത്തവണത്തെ ഐപിഎല്ലില്‍ നിന്ന് സ്വയം പിന്മാറ്റം പ്രഖ്യാപിക്കുകയായിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ താരമായിരുന്ന സ്റ്റെയിന്‍ 14ാം സീസണില്‍ നിന്ന് പിന്മാറാനുള്ള കാരണമെന്തെന്ന് ഇപ്പോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്.

ഐപിഎല്ലില്‍ ക്രിക്കറ്റല്ല പണത്തിന്റെ കളിയാണ് നടക്കുന്നതെന്നും പാകിസ്താന്‍ സൂപ്പര്‍ ലീഗിലും ലങ്കാ പ്രീമിയര്‍ ലീഗിലും ക്രിക്കറ്റിനാണ് മുഖ്യ പരിഗണന ലഭിക്കുന്നതെന്നും അതിനാലാണ് ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതെന്നുമാണ് സ്റ്റെയിന്‍ പറയുന്നത്. 'ഐപിഎല്ലിനെക്കാള്‍ നല്ലത് മറ്റ് ലീഗ് മത്സരങ്ങള്‍ കളിക്കുന്നതാണെന്നാണ് ഒരു താരമെന്ന നിലയില്‍ എനിക്ക് തോന്നുന്നത്. ഐപിഎല്ലിലേക്ക് എത്തുമ്പോള്‍ വലിയ താരങ്ങളെയും വലിയ ടീമുകളെയും കാണാം. അവിടെ ചിലപ്പോള്‍ പണം കൂടുതല്‍ ലഭിച്ചവരുടെ വേര്‍തിരിവ് കാണാന്‍ സാധിക്കും. ക്രിക്കറ്റിനെക്കുറിച്ച് മറക്കുകയാണ് അവര്‍ ചെയ്യുന്നത്.

dalesteyn

എന്നാല്‍ പിഎസ്എല്‍,ലങ്കാ പ്രീമിയര്‍ ലീഗ് തുടങ്ങിയവയില്‍ മുഖ്യ പരിഗണ ക്രിക്കറ്റിനാണ് നല്‍കുന്നത്. പിഎസ്എല്ലില്‍ കളിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് ദിവസങ്ങളെ ആയിട്ടുള്ളു. അപ്പോള്‍ തന്നെ വ്യത്യാസം മനസിലായി. ഇവിടെ റൂമിന് പുറത്തും എന്റെ ക്രിക്കറ്റിനെക്കുറിച്ച് സംസാരിക്കുന്നു. എന്നാല്‍ ഐപിഎല്ലില്‍ ഇത്തരം സംസാരങ്ങളെക്കാള്‍ കൂടുതല്‍ എത്ര പണം ഈ ഐപിഎല്ലിലൂടെ ലഭിച്ചു എന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. അത്തരം കാര്യങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ആഗ്രഹിച്ചു. അതിനാലാണ് ഐപിഎല്ലില്‍ നിന്ന് മാറി മികച്ച ക്രിക്കറ്റ് കളിക്കാന്‍ തീരുമാനിച്ചത്'-സ്റ്റെയിന്‍ പറഞ്ഞു.

പിഎസ്എല്ലില്‍ ക്വാട്ട ഗ്ലാഡിയേറ്റേഴ്‌സിനുവേണ്ടിയാണ് സ്റ്റെയിന്‍ കളിക്കുന്നത്. ഐപിഎല്ലില്‍ വളരെ പരിചയസമ്പത്തുള്ള താരമാണ് സ്റ്റെയിന്‍. അവസാന സീസണില്‍ സ്റ്റെയിന് അധികം അവസരം ലഭിച്ചിരുന്നില്ല. കളിച്ച മത്സരങ്ങളില്‍ നന്നായി തല്ലുവാങ്ങുകയും ചെയ്തു. ഇതോടെ ആര്‍സിബി എന്തായാലും ഈ സീസണിന് മുമ്പായി താരത്തിന് ഒഴിവാക്കുമായിരുന്നു. എന്നാല്‍ അതിന് മുമ്പ് തന്നെ സ്റ്റെയിന്‍ സ്വയം പിന്മാറ്റം പ്രഖ്യാപിച്ചു.

ഒരു കാലത്ത് പേസറെന്ന നിലയില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്ന സ്റ്റെയിന് പരിക്കിന് ശേഷം പഴയ താളം കണ്ടെത്താന്‍ സാധിച്ചട്ടില്ല. 95 ഐപിഎല്ലില്‍ നിന്ന് 97 വിക്കറ്റാണ് സ്റ്റെയിന്‍ വീഴ്ത്തിയിട്ടുള്ളത്. ഡെക്കാര്‍ ചാര്‍ജേഴ്‌സ്,സണ്‍റൈസേഴ്‌സ് ഹൈദരാബാദ്,ഗുജറാത്ത് ലയണ്‍സ് ടീമുകള്‍ക്കുവേണ്ടിയും ഗെയ്ല്‍ ഐപിഎല്ലില്‍ കളിച്ചിട്ടുണ്ട്.

Story first published: Tuesday, March 2, 2021, 16:39 [IST]
Other articles published on Mar 2, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+