വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: 'നായകനായി പൊള്ളാര്‍ഡിന് തെറ്റുപറ്റി, പക്ഷെ ധോണിക്ക് പിഴച്ചില്ല', പ്രശംസിച്ച് ഡെയ്ല്‍ സ്റ്റെയിന്‍

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം ആരംഭിച്ചത് മുംബൈ ഇന്ത്യന്‍സും സിഎസ്‌കെയുടെ തമ്മിലുള്ള ക്ലാസിക് പോരാട്ടത്തോടെയായിരുന്നു. ആവേശ മത്സരത്തില്‍ പ്രതീക്ഷിച്ച ബാറ്റിങ് വെടിക്കെട്ട് ഉണ്ടായില്ലെങ്കിലും 20 റണ്‍സിന്റെ ജയം ധോണിയും സംഘവും നേടിയെടുത്തു. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 156 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ ഇന്ത്യന്‍സിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 136 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ടി20 ക്യാപ്റ്റന്‍സിയൊഴിയാന്‍ വിരാട് വളരെ മുമ്പ് ആലോചിച്ചു! തടഞ്ഞത് താനെന്നു ബാല്യകാല കോച്ച്ടി20 ക്യാപ്റ്റന്‍സിയൊഴിയാന്‍ വിരാട് വളരെ മുമ്പ് ആലോചിച്ചു! തടഞ്ഞത് താനെന്നു ബാല്യകാല കോച്ച്

1

റുതുരാജ് ഗെയ്ക് വാദിന്റെ (88*) ബാറ്റിങ് പ്രകടനമാണ് സിഎസ്‌കെയെ കരകയറ്റിയത്. 24 റണ്‍സിന് നാല് വിക്കറ്റ് എന്ന നിലയിലേക്ക് തകര്‍ന്ന ശേഷമാണ് സിഎസ്‌കെയുടെ തിരിച്ചുവരവ്. മുംബൈ നിരയില്‍ സൗരഭ് തിവാരി (50*) ഒഴികെ മറ്റെല്ലാവരും നിരാശപ്പെടുത്തി. സ്പിന്നര്‍മാരെ കൃത്യമായി ലക്ഷ്യം വെച്ച് ബാറ്റ് ചെയ്ത ഗെയ്ക് വാദിന്റെ പദ്ധതിയാണ് മത്സരത്തില്‍ ഫലം കണ്ടത്. നായകന്‍ രോഹിത് ശര്‍മയും സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയും ഇല്ലാതെയാണ് സിഎസ്‌കെ മുംബൈക്കെതിരേ ഇറങ്ങിയത്.

Also Read: IPL 2021: പഞ്ചാബ് x രാജസ്ഥാന്‍, സഞ്ജുവിനും രാഹുലിനും നിര്‍ണ്ണായകം, എല്ലാ കണക്കുകളും ഇതാ

2

കീറോണ്‍ പൊള്ളാര്‍ഡാണ് മുംബൈ നയിച്ചത്. ഇപ്പോഴിതാ നായകനായി കീറോണ്‍ പൊള്ളാര്‍ഡിന്റെ തീരുമാനങ്ങള്‍ പിഴച്ചുവെന്നും എന്നാല്‍ ധോണിയുടെ തീരുമാനങ്ങള്‍ കൃത്യമായിരുന്നെന്നും അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ പേസര്‍ ഡെയ്ല്‍ സ്റ്റെയിന്‍. 'മുംബൈ ഇന്ത്യന്‍സിന് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ നഷ്ടമായത് രസകരമായ രീതിയിലൂടെയായിരുന്നു. ആരും തന്നെ ജയിക്കാനുള്ള ശ്രമം നടത്തിയില്ല.

Also Read: IPL 2021: 'ധോണി കൂടെ ഉള്ളപ്പോള്‍ കൂടുതല്‍ ഒന്നും ചിന്തിക്കേണ്ടതില്ല'- നായകന് നന്ദി പറഞ്ഞ് ഗെയ്ക്‌വാദ്

3

സൗരഭ് തിവാരി 40 പന്തില്‍ 50 റണ്‍സാണ് നേടിയത്. അവനെക്കൊണ്ട് വലിയ ഷോട്ടുകള്‍ കളിക്കാന്‍ സാധിക്കില്ല. മികച്ച പിന്തുണ ലഭിച്ചില്ല. ഒന്നോ രണ്ടോ മികച്ച പിന്തുണ ലഭിച്ചിരുന്നെങ്കില്‍ മുംബൈ ഈ വിജയലക്ഷ്യം മറികടക്കുമായിരുന്നു. 120 പന്തുകള്‍ ടി20യിലുണ്ട് 156 റണ്‍സ് മാത്രമായിരുന്നു വേണ്ടിയിരുന്നത്. മുംബൈയില്‍നിന്ന് അപൂര്‍വ്വമായി മാത്രം ഉണ്ടാകുന്ന ഇന്നിങ്‌സാണിത്. സിഎസ്‌കെ ബൗളര്‍മാരുടെ മികവും ക്യാപ്റ്റന്റെ ബുദ്ധിപരമായ നീക്കവുമാണ് വിജയത്തിലേക്കെത്തിച്ചത്.

Also Read:കേരളത്തിലേക്ക് വീണ്ടും ക്രിക്കറ്റാവേശം, ഇന്ത്യ-വെസ്റ്റ് ഇന്‍ഡീസ് ടി20ക്ക് കാര്യവട്ടം വേദിയാവും

4

കീറോണ്‍ പൊള്ളാര്‍ഡിന് പാതിവഴിയില്‍ തന്ത്രം നഷ്ടമായി. പേസര്‍മാര്‍ മികച്ച തുടക്കം നല്‍കിയതിനാല്‍ പേസര്‍മാര്‍ക്ക് കൂടുതല്‍ പരിഗണന തുടക്കത്തിലേ നല്‍കണമായിരുന്നു.എന്നാല്‍ സ്പിന്നര്‍മാരെ കൊണ്ടുവന്നത് സിഎസ്‌കെയ്ക്ക് തിരിച്ചുവരാനുള്ള അവസരമൊരുക്കി. ഇത് മുതലാക്കി മികച്ച കൂട്ടുകെട്ടുണ്ടാക്കാന്‍ സിഎസ്‌കെയ്ക്കായി. എന്നാല്‍ ധോണി മനോഹരമായും ബുദ്ധിപരമായും പേസര്‍മാരെ ഉപയോഗിച്ചു. സ്പിന്നര്‍മാരെ ആവിശ്യത്തിന് മാത്രമാണ് പരിഗണിച്ചത്'-ഡെയ്ല്‍ സ്റ്റെയിന്‍ വിലയിരുത്തി.

Also Read: IPL 2021: എല്ലാ കണ്ണും രോഹിത്തില്‍! രണ്ടാംഘട്ടം ടീം ഇന്ത്യക്കും നിര്‍ണായകം, കാരണങ്ങളറിയാം

5

പേസിന് വലിയ മുന്‍തൂക്കം ലഭിക്കുന്നതിനാല്‍ സ്പിന്നര്‍മാരെ ലക്ഷ്യമിട്ടാണ് കളിച്ചതെന്ന് സിഎസ്‌കെയുടെ ടോപ് സ്‌കോററായ റുതുരാജും പറഞ്ഞിരുന്നു. ഹര്‍ദിക് പാണ്ഡ്യയെപ്പോലൊരു പേസ് ഓള്‍റൗണ്ടറുടെ അഭാവം മുംബൈ നിരയിലുണ്ടായിരുന്നു. ആറ് ബൗളര്‍മാരെയാണ് പൊള്ളാര്‍ഡ് പരീക്ഷിച്ചത്. പൊള്ളാര്‍ഡ് രണ്ടോവറില്‍ 15 റണ്‍സ് വഴങ്ങിയപ്പോള്‍ രാഹുല്‍ ചഹാര്‍ നാല് ഓവറില്‍ 22 റണ്‍സും ക്രുണാല്‍ പാണ്ഡ്യ രണ്ട് ഓവറില്‍ 27 റണ്‍സും വഴങ്ങി. ക്രുണാല്‍ ലൈനും ലെങ്തും നോക്കാതെ പന്തെറിഞ്ഞതോടെ ആത്മവിശ്വാസം വീണ്ടെടുക്കാന്‍ സിഎസ്‌കെയ്ക്ക് കരുത്ത് നല്‍കി.

Also Read: IPL 2021: ഞങ്ങളുടെ വരവ് വെറുതെയല്ല, പ്ലേഓഫില്‍ റോയല്‍സുണ്ടാവും- സങ്കക്കാരയ്ക്ക് ഉറപ്പ്

6

Also Read:T20 World Cup 2021: 'എല്ലാവരും കരുതിയിരിക്കേണ്ട താരം ഇന്ത്യയുടെ രോഹിത് ശര്‍മ'- മുദാസര്‍ നാസര്‍

അതേ സമയം ധോണി ബുദ്ധിപരമായാണ് ഇക്കാര്യത്തില്‍ തീരുമാനമെടുത്തത്. മോയിന്‍ അലി മൂന്ന് ഓവറില്‍ 16 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. അതേ സമയം ആദ്യ ഓവറില്‍ 13 റണ്‍സ് വിട്ടുകൊടുത്ത ജഡേജക്ക് പിന്നീട് ധോണി ഓവര്‍ നല്‍കിയില്ല. പിച്ചിന്റെ സ്വഭാവം മനസിലാക്കി പൊള്ളാര്‍ഡ് മുംബൈയെ നയിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ 100ല്‍ താഴെ സിഎസ്‌കെയെ ഒതുക്കാനുള്ള അവസരമുണ്ടായിരുന്നു. ഗെയ്ക് വാദിനെ ഡീകോക്ക് കൈവിട്ട് കളഞ്ഞതും മുംബൈക്ക് തിരിച്ചടിയായി.

Story first published: Monday, September 20, 2021, 18:05 [IST]
Other articles published on Sep 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X