IPL 2021: ചാമ്പ്യന്‍ മുംബൈ ലക്ഷ്യമിടുന്നത് ആരെ? ഈ അഞ്ചില്‍ ഒരാളെ വേണം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായുള്ള താരലേലം ഈ മാസം 18ന് നടക്കാനിരിക്കുകയാണ്. ഇത്തവണ മിനി താരലേലമാണ് സംഘടിപ്പിക്കുന്നത്. മിച്ചല്‍ സ്റ്റാര്‍ക്ക്,ജോ റൂട്ട്,ജെയിംസ് പാറ്റിന്‍സന്‍ എന്നിവരൊന്നും ഇത്തവണത്തെ താരലേലത്തില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. നിലവില്‍ 1097 താരങ്ങള്‍ താരലേലത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇവരില്‍ ആരൊക്കെ എങ്ങോട്ടെന്ന് കണ്ടറിയാം. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിന് അധികം താരങ്ങളെ ഇനി ആവിശ്യമില്ല. എന്നാല്‍ ടീമിന്റെ വീക്കനസ് നികത്താന്‍ ടീം നോട്ടമിടുന്ന പ്രധാന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് മോറിസ്
ആര്‍സിബി ഒഴിവാക്കിയ ക്രിസ് മോറിസിനെ ഇത്തവണ ടീമിലെത്തിക്കാന്‍ മുംബൈ ആഗ്രഹിക്കും. കാരണം കീറോണ്‍ പൊള്ളാര്‍ഡിനെ ബാറ്റ്‌സ്മാനെന്ന രീതിയില്‍ മാത്രമാവും മുംബൈ പരിഗണിക്കുക. അതിനാല്‍ത്തന്നെ മികച്ചൊരു ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായ മോറിസിനായി മുംബൈ ശ്രമം നടത്തിയേക്കും. അവസാന സീസണില്‍ 10 കോടി രൂപയ്ക്കാണ് ആര്‍സിബി മോറിസിനെ ടീമിലെടുത്തത്. ഇത്തവണയും വാശിയേറിയ പോരാട്ടം താരത്തിനായി നടന്നേക്കും.

ജൈ റിച്ചാര്‍ഡ്‌സന്‍
ഓസീസ് യുവ പേസര്‍ ജൈ റിച്ചാര്‍ഡ്‌സനായു മുംബൈ രംഗത്തെത്തിയേക്കും. നടന്നുകൊണ്ടിരിക്കുന്ന ബിഗ് ബാഷ് ലീഗിലെ വിക്കറ്റ് വേട്ടക്കാരില്‍ മുന്നിട്ട് നില്‍ക്കുന്നത് റിച്ചാര്‍ഡ്‌സനാണ്. 16 മത്സരത്തില്‍ നിന്ന് 27 വിക്കറ്റ് ഇതിനോടകം താരം നേടിക്കഴിഞ്ഞു. പ്രമുഖ ടീമുകള്‍ക്കെല്ലാം മികച്ച വിദേശ പേസറെ ആവിശ്യമായതിനാല്‍ ജൈ റിച്ചാര്‍ഡ്‌സന്‍ നേട്ടമുണ്ടാക്കിയേക്കും.

മുജീബുര്‍ റഹ്മാന്‍
കിങ്‌സ് ഇലവന്‍ പഞ്ചാബ് ഒഴിവാക്കിയ അഫ്ഗാന്‍ സ്പിന്നര്‍ മുജീബുര്‍ റഹ്മാനുവേണ്ടിയും മുംബൈ ശ്രമം നടത്തിയേക്കും. മികച്ചൊരു സ്പിന്നറുടെ അഭാവം മുംബൈ നിരയിലുണ്ട്. ടി10 ലീഗില്‍ മുജീബ് മികവ് കാട്ടുന്നുണ്ട്. അതിനാല്‍ത്തന്നെ ലേലത്തില്‍ മുജീബിനായി വാശിയേറിയ പോരാട്ടം നടന്നേക്കും. ടി20 ഫോര്‍മാറ്റില്‍ മികച്ച ഇക്കോണമിയുള്ള താരമാണ് മുജീബ്.

ശിവം ദുബെ
ആര്‍സിബ വേണ്ടവിധം ഉപയോഗിക്കാതെ പോയ ഓള്‍റൗണ്ടറാണ് ശിവം ദുബെ. ആര്‍സിബി ഇത്തവണ ഒഴിവാക്കിയതോടെ ഇന്ത്യന്‍ ഓള്‍റൗണ്ടറെന്ന നിലയില്‍ മുംബൈ പരിഗണിച്ചേക്കും. നിലവില്‍ ഹര്‍ദിക് പാണ്ഡ്യ കളിക്കുന്ന സ്ഥലത്തേക്ക് പകരക്കാരനായി പരിഗണിക്കപ്പെട്ടേക്കാവുന്ന താരമാണ് ദുബെ. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലും ആഭ്യന്തര ക്രിക്കറ്റിലും തിളങ്ങിയിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ മികവിനൊത്ത് ഉയരാനായിട്ടില്ല.

ഷക്കീബ് അല്‍ ഹസന്‍
ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന ബംഗ്ലാദേശ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷക്കീബ് അല്‍ ഹസനെ സ്വന്തമാക്കാന്‍ ഒട്ടുമിക്ക ടീമും രംഗത്തെത്തിയേക്കും.സമീപകാലത്തായി മികച്ച ഫോമില്‍ കളിക്കുന്ന ഷക്കീബ് അവസാനമായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടിയാണ് കളിച്ചത്. മുംബൈയ്ക്ക് സീനിയര്‍ സ്പിന്നറുടെ അഭാവം ഉള്ളതിനാല്‍ ഷക്കീബിനായി വലിയ പോരാട്ടം തന്നെ നടത്തിയേക്കും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications