Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 16കാരന്‍ നാഗാലാന്‍ഡ് സ്പിന്നറെ ട്രയല്‍സിന് ക്ഷണിച്ച് മുംബൈ ഇന്ത്യന്‍സ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള തയ്യാറെടുപ്പിലാണ് ടീമുകള്‍. ഫെബ്രുവരി 18ന് ചെന്നൈയില്‍ മിനി താരലേലം നടക്കാനിരിക്കെ പ്രതിഭാശാലികളായ താരങ്ങളെ തേടുകയാണ് ടീമുകള്‍. ഐപിഎല്ലിലെ ഏറ്റവും ശക്തരായ നിരയായ മുംബൈ ഇന്ത്യന്‍സ് ഇത്തവണയും അതി ശക്തരായ നിരയാണ്. ഇപ്പോഴിതാ താരലേലത്തിന് മുന്നോടിയായി നാഗാലന്‍ഡ് കാരനായ ലെഗ് സ്പിന്നറെ ട്രയല്‍സിന് ക്ഷണിച്ചിരിക്കുകയാണ് നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സ്. താരത്തിന് 16 വയസ് മാത്രമാണെന്നതാണ് ശ്രദ്ധേയം. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ തകര്‍പ്പന്‍ പ്രകടനമാണ് യുവതാരത്തെ മുംബൈയുടെ ശ്രദ്ധയില്‍പെടുത്തിയത്.

മുംബൈ ഇന്ത്യന്‍സില്‍ അവസരം ലഭിച്ചാല്‍ നോര്‍ത്ത് ഈസ്റ്റില്‍ നിന്ന് ഐപിഎല്ലിനെത്തുന്ന ആദ്യ താരമായി നാഗാലന്‍ഡിന്റെ ക്രിവിസ്‌റ്റോ കെന്‍സി മാറും. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നാല് മത്സരത്തില്‍ നിന്ന് ഏഴ് വിക്കറ്റാണ് താരം വീഴ്ത്തിയത്. മിസോറാമിനെതിരേ 16 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. രാഹുല്‍ ചഹാറിന്റെ അഭാവത്തില്‍ മുംബൈ പരിഗണിക്കുന്നത് 16 കാരനെയാണോ എന്ന് കണ്ടറിയണം.

khrievitsokense

അഞ്ച് തവണ ഐപിഎല്‍ കിരീടം നേടിയ മുംബൈ ഇന്ത്യന്‍സിന് ഇത്തവണ താരലേലത്തില്‍ 15.35 കോടി മാത്രമാണ് അവശേഷിക്കുന്നത്. എല്ലാ മേഖലയിലും മികച്ച താരങ്ങള്‍ മുംബൈക്കൊപ്പം ഉള്ളതിനാല്‍ താരലേലത്തില്‍ മുംബൈ എതിര്‍ ടീമുകള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്താന്‍ സാധ്യത കുറവാണ്. ലസിത് മലിംഗയുടെ പകരക്കാരനായി ട്രന്റ് ബോള്‍ട്ടിനെ അവസാന സീസണില്‍ത്തന്നെ മുംബൈ ടീമിലെത്തിച്ചിരുന്നു. മികച്ച ഇന്ത്യന്‍ പേസര്‍മാരുടെ അഭാവമാണ് നിലവില്‍ മുംബൈ ഇന്ത്യന്‍സിലുള്ളത്. ജെയിംസ് പാറ്റിന്‍സന്‍,നതാന്‍ കോള്‍ട്ടര്‍നെയ്ല്‍,മിച്ചല്‍ മഗ്ലെങ്ങന്‍ എന്നീ വിദേശ പേസര്‍മാരെ മുംബൈ ഒഴിവാക്കിയിരുന്നു.

യുവതാരങ്ങളെ കണ്ടെത്തി വളര്‍ത്തുന്നതില്‍ മുംബൈ ഇന്ത്യന്‍സിന്റെ മികവ് ഒന്ന് വേറെ തന്നെയാണ്. ജസ്പ്രീത് ബൂംറ,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ തുടങ്ങിയവരെയൊക്കെ ദേശീയ ടീമിലേക്ക് വളര്‍ത്തിയതില്‍ മുംബൈയുടെ പങ്ക് വലുതാണ്. അതിനാല്‍ത്തന്നെ രോഹിത് ശര്‍മ നായകനായുള്ള മുംബൈ ഇന്ത്യന്‍സ് ഇത്തവണയും യുവതാരങ്ങളെ കൂടുതല്‍ പരിഗണിച്ചേക്കും.

കീറോണ്‍ പൊള്ളാര്‍ഡ്,ക്വിന്റന്‍ ഡീകോക്ക്,സൂര്യകുമാര്‍ യാദവ്,ഇഷാന്‍ കിഷന്‍,ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,ക്രിസ് ലിന്‍ തുടങ്ങിയവരെയെല്ലാം മുംബൈ നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ച് കിരീടങ്ങള്‍ അലമാരയിലെത്തിച്ച മുംബൈ ഇത്തവണയും അതി ശക്തരായിത്തന്നെയാണ് ടൂര്‍ണമെന്റിനെത്തുന്നത്.

Story first published: Saturday, January 30, 2021, 10:41 [IST]
Other articles published on Jan 30, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+