വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിപ്പടയ്ക്ക് തിരിച്ചുവരണം, എതിരാളി രാഹുലിന്റെ പഞ്ചാബ്, നേര്‍ക്കുനേര്‍ കണക്കുകളറിയാം

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ നടക്കുന്ന (16-4) പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും പഞ്ചാബ് കിങ്‌സും നേര്‍ക്കുനേര്‍. ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റ ക്ഷീണത്തില്‍ സിഎസ്‌കെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനോട് പൊരുതി നേടിയ ജയത്തിന്റെ കരുത്തിലാവും പഞ്ചാബ് ഇറങ്ങുന്നത്. നിലവിലെ ഫോം വിലയിരുത്തുമ്പോള്‍ കെ എല്‍ രാഹുലിന്റെ പഞ്ചാബിനാണ് മുന്‍തൂക്കം. എന്നാല്‍ ധോണിയുടെ സിഎസ്‌കെ അനുഭവസമ്പന്നരായ താരങ്ങളുടെ നിരയാണ്. അതിനാല്‍ത്തന്നെ ഏത് സാഹചര്യത്തെയും മറികടക്കാന്‍ അവര്‍ക്ക് കഴിവുണ്ട്. ഇരു ടീമും തമ്മിലുള്ള കളിക്കണക്കുകള്‍ പരിശോധിക്കാം.


IPL 2021 : CSK Vs PBKS, Who Is The Favorite To Win The Match?
നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ കേമര്‍

നേര്‍ക്കുനേര്‍ കണക്കില്‍ സിഎസ്‌കെ കേമര്‍

ഇതുവരെയുള്ള കളിക്കണക്കുകള്‍ പരിശോധിക്കുമ്പോള്‍ മുന്‍തൂക്കം സിഎസ്‌കെയ്ക്കാണ്. 23 മത്സരത്തില്‍ 14 തവണയും ജയം ധോണിക്കും സംഘത്തിനുമൊപ്പം നിന്നപ്പോള്‍ 9 ജയമാണ് പഞ്ചാബ് നേടിയത്. വലിയ പോരാട്ടം തന്നെ ഇരു ടീമും നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ സംഭവിച്ചിട്ടുണ്ട്. സിഎസ്‌കെയ്‌ക്കെതിരേ പഞ്ചാബിന്റെ ഉയര്‍ന്ന ടീം ടോട്ടല്‍ 231 റണ്‍സും സിഎസ്‌കെയുടെ ഉയര്‍ന്ന ടീം ടോട്ടല്‍ 240 റണ്‍സുമാണ്. സിഎസ്‌കെയുടെ കുറഞ്ഞ ടോട്ടല്‍ 120 റണ്‍സും പഞ്ചാബിന്റെ കുറഞ്ഞ ടീം ടോട്ടല്‍ 92 റണ്‍സുമാണ്.

ബാറ്റിങ്ങിലും ബൗളിങ്ങിലും സിഎസ്‌കെ മെച്ചപ്പെടണം

ബാറ്റിങ്ങിലും ബൗളിങ്ങിലും സിഎസ്‌കെ മെച്ചപ്പെടണം

മൂന്ന് തവണ ചാമ്പ്യന്മാരായ നിരയാണെങ്കിലും സിഎസ്‌കെയ്ക്ക് പഴയ മികവില്ല. സുരേഷ് റെയ്‌ന എത്തിയത് ടീമിന് ഗുണം ചെയ്തിട്ടുണ്ടെങ്കിലും അതിവേഗം സ്‌കോര്‍ ഉയര്‍ത്താന്‍ കെല്‍പ്പുള്ള താരങ്ങളുടെ അഭാവം ടീമിലുണ്ട്. ഫഫ് ഡുപ്ലെസിസിനൊപ്പം ജയഗ്വാദ് തന്നെ ഓപ്പണറായി ഇറങ്ങിയേക്കും. ആദ്യ മത്സരത്തില്‍ ഓപ്പണിങ്ങ് നിരക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ബൗളിങ് നിരയില്‍ ശര്‍ദുല്‍ ഠാക്കൂറും ദീപക് ചഹാറും സാം കറാനും ആദ്യ മത്സരത്തില്‍ നന്നായി തല്ലുവാങ്ങി. ആദ്യ മത്സരം കളിക്കാതിരുന്ന ഇമ്രാന്‍ താഹിറിനെ ഇന്ന് സിഎസ്‌കെ കളത്തിലിറക്കിയേക്കും.

ബാറ്റിങ് കരുത്തില്‍ പഞ്ചാബ്

ബാറ്റിങ് കരുത്തില്‍ പഞ്ചാബ്

കെ എല്‍ രാഹുല്‍ നിലയുറപ്പിച്ച് ഇന്നിങ്‌സിന് അടിത്തറയേകുമ്പോള്‍ തല്ലിത്തകര്‍ക്കാന്‍ മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, നിക്കോളാസ് പുരാന്‍, ഷാരൂഖ് ഖാന്‍, ദീപക് ഹൂഡ തുടങ്ങിയ വലിയൊരു സംഘം പഞ്ചാബിനൊപ്പമുണ്ട്. ബാറ്റിങ്ങാണ് ടീമിന്റെ ശക്തി. ബൗളിങ് നിരയില്‍ മുഹമ്മദ് ഷമിക്കൊപ്പം അര്‍ഷദീപ് സിങ്, ജൈ റിച്ചാര്‍ഡ്‌സന്‍ തുടങ്ങിയ മികച്ച പേസര്‍മാരുമുണ്ട്. ആദ്യ മത്സരത്തില്‍ തല്ലുവാങ്ങിയെങ്കിലും റില്ലി മെറീഡിത്ത് മികച്ച പേസറാണ്. മുരുഗന്‍ അശ്വിന് പകരം രവി ബിഷ്‌നോയ്ക്ക് പഞ്ചാബ് സ്പിന്‍ നിരയില്‍ ഇടം നല്‍കിയേക്കും.

സാധ്യതാ ഇലവന്‍

സാധ്യതാ ഇലവന്‍

പഞ്ചാബ് കിങ്‌സ്: കെഎല്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍, ദീപക് ഹൂഡ, നിക്കോളാസ് പുരാന്‍, ഷാരൂഖ് ഖാന്‍, ജൈ റിച്ചാര്‍ഡ്‌സന്‍, രവി ബിഷ്‌നോയ്, മുഹമ്മദ് ഷമി, റില്ലി മെറീഡിത്ത്, അര്‍ഷദീപ് സിങ്.

സിഎസ്‌കെ: റുതുരാജ് ജയ്ഗ്വാദ്, ഫഫ് ഡുപ്ലെസിസ്, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, കൃഷ്ണപ്പ ഗൗതം, രവീന്ദ്ര ജഡേജ, എംഎസ് ധോണി, സാം കറാന്‍, ഡ്വെയ്ന്‍ ബ്രാവോ, ശര്‍ദുല്‍ ഠാക്കൂര്‍, ദീപക് ചഹാര്‍.

Story first published: Thursday, April 15, 2021, 12:10 [IST]
Other articles published on Apr 15, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X