വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: CSK vs DC, ഡല്‍ഹിക്കെതിരെ ചെന്നൈയുടെ കുന്തമുന ഈ 'ത്രീഡി പ്ലെയര്‍'; പ്രവചനം ശരിയാകുമോ?

By Abin MP

കഴിഞ്ഞ സീസണിന്റെ ക്ഷീണം തീര്‍ക്കാനായി ക്യാപ്റ്റന്‍ കൂള്‍ നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഇന്ന് കളത്തിലിറങ്ങുകയാണ്. എതിരാളികള്‍ യുവരക്തം ഒഴുകുന്ന ഡല്‍ഹി ക്യാപിറ്റല്‍സ് ആണ്. രണ്ട് ടീമിനേയും നയിക്കുന്നത് വിക്കറ്റ് കീപ്പര്‍മാരാണെന്നത് രസകരമായ വസ്തുതയാണ്. ഒരാള്‍ ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ക്യാപ്റ്റനും വിക്കറ്റ് കീപ്പറുമാണെങ്കില്‍ മറ്റേയാള്‍ ഇന്ത്യയുടെ ഭാവിയായ വിക്കറ്റ് കീപ്പറുമാണ്. എംസ് ധോണിയും ഋഷഭ് പന്തും.

ഏറെ പ്രതീക്ഷയോടെയാണ് ഋഷഭ് പന്തിന്റെ ക്യാപ്റ്റന്‍സിക്കായി ക്രിക്കറ്റ് പ്രേമികള്‍ കാത്തിരിക്കുന്നത്. തന്റെ ആശാന്റെ തന്ത്രങ്ങളെ പന്ത് എങ്ങനെയാണ് നേരിടുക എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. അതേസമയം ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തുറുപ്പു ചീട്ടാവുക ഒരു യുവതാരമാണെന്നാണ് വിലയിരുത്തല്‍. മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്രയുടെ വിലയിരുത്തലാണ് ശ്രദ്ധ നേടുന്നത്.

ഗെയിം ചേഞ്ചർ

ഡല്‍ഹിക്കെതിരായ മത്സരത്തില്‍ ചെന്നൈയുടെ തുറുപ്പുചീട്ടായി ആകാശ് ചോപ്ര പറയുന്ന പേര് സാം കറന്റേതാണ്. ചെന്നൈയ്ക്ക് ഓര്‍ത്തുവെക്കാന്‍ നല്ലതൊന്നുമില്ലാതിരുന്ന കഴിഞ്ഞ സീസണില്‍ തലയുയര്‍ത്തി നിന്ന ഒരേയൊരു ചെന്നൈ താരം സാം കറന്‍ ആയിരുന്നു. പന്തു കൊണ്ടും ബാറ്റു കൊണ്ടും കറന്‍ തിളങ്ങിയിരുന്നു. തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ആകാശ് ചോപ്ര സാം കറനെ കുറിച്ചുള്ള പ്രതീക്ഷ പങ്കുവെക്കുന്നത്.

ത്രി ഡൈമെന്‍ഷണല്‍ പ്ലെയർ

''ഈ കളിയിലെ ഗെയിം ചേഞ്ചര്‍ സാം കറനായിരിക്കും. ക്യാപ്റ്റന് അവനെ ഭയങ്കര ഇഷ്ടമാണ്. അവനൊരു ത്രി ഡൈമെന്‍ഷണല്‍ കളിക്കാരനാണ്. അവന്‍ ന്യൂ ബോള്‍ എറിയുന്നതും ഡെത്ത് ഓവറില്‍ എറിയുന്നതും നമുക്ക് കാണാനാകും. ന്യൂ ബോള്‍ സ്വിങ് ചെയ്യിക്കാന്‍ അവനാകും. ഡെത്തില്‍ സ്ലോ ബോളുകള്‍ എറിയാനാകും. യോര്‍ക്കറുകളിലും നിയന്ത്രണമുണ്ട്. കളിയുടെ മൂന്ന് ഘട്ടങ്ങളിലും പന്തെറിയാന്‍ അവന് സാധിക്കും'' എന്നായിരുന്നു ചോപ്ര പറഞ്ഞത്.

ബാറ്റു കൊണ്ടും പന്തു കൊണ്ടും തിളങ്ങി

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ചെന്നൈയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ ബോളറായിരുന്ന സാം കറന്‍. 13 വിക്കറ്റുകളാണ് സാം കറന്‍ നേടിയത്. ഐപിഎല്ലിന് മുന്നോടിയായി നടന്ന അന്താരാഷ്ട്ര മത്സരങ്ങളിലും സാം കറന്‍ മിന്നും പ്രകടനം കാഴ്ചവ്വച്ചിരുന്നു. അതുകൊണ്ട് തന്നെ ഏറെ പ്രതീക്ഷയോടെയാണ് ചെന്നൈ സാം കറന്റെ പ്രകടനത്തിനായി കാത്തിരിക്കുന്നത്. അതേസമയം ധോണിയെ സംബന്ധിച്ചും സിഎസ്‌കെയെ സംബന്ധിച്ചും ഈ സീസണ്‍ ഏറെ നിര്‍ണായകമാണ്. സുരേഷ് റെയ്‌നയും മടങ്ങിയെത്തിയിട്ടുണ്ട്.

പന്തിന്റെ ക്യാപ്റ്റന്‍സി

മറുവശത്തുള്ള ഡല്‍ഹിയ്ക്കും ഇന്നത്തെ മത്സരം നിര്‍ണായകമാണ്. കഴിഞ്ഞ കൊല്ലം കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ ഇറങ്ങുകയാണ് ഡല്‍ഹി. എന്നാല്‍ ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ പരിക്കുമൂലം പുറത്തിരിക്കുകയാണ്. ഋഷഭ് പന്താണ് ടീമിനെ നയിക്കുന്നത്. ടീമിലെ യുവതാരമായ പന്ത് ക്യാപ്റ്റന്‍സി എങ്ങനെ ഏറ്റെടുക്കുമെന്നാണ് കണ്ടറിയേണ്ടത്. ബോളിംഗ് കുന്തമുനയായ കഗിസോ റബാദയും ആന്റിച്ച് നോക്കിയയും ആദ്യ മത്സരത്തിലില്ല. സ്റ്റീവ് സ്മിത്ത്, അജിന്‍ക്യ രഹാനെ, എന്നിവരില്‍ ആരാകും ഇറങ്ങുക എന്നതും കണ്ടറിയേണ്ടതാണ്. പോയ സീസണില്‍ ഇരുവരും പരാജയമായിരുന്നു.

Story first published: Saturday, April 10, 2021, 13:11 [IST]
Other articles published on Apr 10, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X