IPL 2021: ധോണിയില്ലാതെ സിഎസ്‌കെയില്ല, സിഎസ്‌കെയില്ലാതെ ധോണിയും- എന്‍ ശ്രീനിവാസന്‍

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ സിഎസ്‌കെ കിരീടം ചൂടിയിരിക്കുകയാണ്. 2020ല്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ടീമില്‍ നിന്ന് 2021ല്‍ കിരീടം ചൂടിയാണ് സിഎസ്‌കെ കടം വീട്ടിയത്. എംഎസ് ധോണിയെന്ന നായകന്റെ മികവിന് മുന്നില്‍ ഒരിക്കല്‍ക്കൂടി ലോകം തലകുനിച്ച നിമിഷം. 40ാം വയസിലും ടീമിനെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കായി. നായകനെന്ന നിലയില്‍ അസാമാന്യ മികവ് തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. ബാറ്റിങ്ങിലെ മോശം ഫോമിനെ തന്റെ നായക മികവുകൊണ്ട് ധോണി നികത്തി.

ഈ സീസണിലെ കിരീടത്തോടെ ധോണി ഐപിഎല്ലില്‍ നിന്ന് വിരമിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ അടുത്ത സീസണിലും തുടര്‍ന്നേക്കുമെന്ന സൂചനയാണ് ധോണി നല്‍കിയത്. സിഎസ്‌കെ ടീം മാനേജ്‌മെന്റും ധോണി നായകനായി വരുന്ന സീസണിലും തുടരുമെന്ന് തന്നെയാണ് വ്യക്തമാക്കുന്നത്. ഇപ്പോഴിതാ ധോണി സിഎസ്‌കെയില്‍ അടുത്ത വര്‍ഷവും കളിക്കുമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്ത്യ സിമന്റസ് ലിമിറ്റഡ് വൈസ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എന്‍ ശ്രീനിവാസന്‍.

'ധോണി സിഎസ്‌കെയുടെ മാത്രമല്ല,തമിഴ്‌നാടിന്റെയും ചെന്നൈയുടെയും അഭിമാനമാണ്. ധോണിയില്ലാതെ സിഎസ്‌കെയില്ല, സിഎസ്‌കെ ഇല്ലാതെ ധോണിയും. നിലനിര്‍ത്തുന്ന താരങ്ങളുടെ എണ്ണമോ അത് സംബന്ധിച്ച നിയമങ്ങളോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എത്ര താരങ്ങളെ നിലനിര്‍ത്താനാവുമെന്നതും വ്യക്തമല്ല'- എന്‍ ശ്രീനിവാസന്‍ പറഞ്ഞു. സിഎസ്‌കെയുടെ കിരീടവുമായി നിലവില്‍ ശ്രീനിവാസന്‍ ചെന്നൈയിലുണ്ട്.

കിരീടവുമായി ക്ഷേത്ര ദര്‍ശനം നടത്തുകയാണിപ്പോള്‍ അദ്ദേഹം. അധികം വൈകാതെ പൊതു പരിപാടിയില്‍ വെച്ച് തമിഴ്‌നാട് മുഖ്യമന്ത്രി സ്റ്റാലിന് എന്‍ ശ്രീനിവാസന്‍ സിഎസ്‌കെയുടെ ഐപിഎല്‍ ട്രോഫി കൈമാറും. വലിയ ആഘോഷ ചടങ്ങാണ് ഇതിനോടനുബന്ധിച്ച് നടത്താന്‍ പോകുന്നത്. വലിയ ആരാധക പിന്തുണയുള്ള ടീമാണ് സിഎസ്‌കെയുടേത്. ടീമിനെ ഏത് സമ്മര്‍ദ്ദ സാഹചര്യത്തിലും കൈവിടാത്ത ആരാധകരാണ് സിഎസ്‌കെയിലുള്ളത്.

ഇത്തവണത്തേത് ടീമിന്റെ നാലാം കിരീടമായിരുന്നു. രണ്ട് വര്‍ഷം വിലക്ക് നേരിട്ട് പുറത്തിരിക്കേണ്ടി വന്നിരുന്നെങ്കിലും 2018ല്‍ ശക്തമായി തിരിച്ചുവരാന്‍ സിഎസ്‌കെയ്ക്കായി. 2020ല്‍ ചരിത്രത്തിലാദ്യമായാണ് സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായത്. സീസണ്‍ ലീഗിലെ അവസാന സ്ഥാനക്കാരായാണ് സിഎസ്‌കെ അവസാനിപ്പിച്ചത്. എന്നാല്‍ ഇത്തവണ പ്ലേ ഓഫില്‍ ഇടം പിടിച്ച ആദ്യ ടീമും ഫൈനലില്‍ കടന്ന ആദ്യ ടീമുമെന്ന നേട്ടത്തോടെയാണ് ധോണിയും സംഘവും കിരീടത്തില്‍ മുത്തമിട്ടത്.

ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍, രണ്ടിലൊരാളെയാക്കാം- തിരഞ്ഞെടുത്ത് ക്ലൂസ്‌നര്‍ടീം ഇന്ത്യയുടെ അടുത്ത ക്യാപ്റ്റന്‍, രണ്ടിലൊരാളെയാക്കാം- തിരഞ്ഞെടുത്ത് ക്ലൂസ്‌നര്‍

വരുന്ന സീസണിന് മുമ്പ് മെഗാ താരലേലം നടക്കുന്നുണ്ട്. പരമാവധി നാല് താരങ്ങളെ നിലനിര്‍ത്താനാവും അനുമതി ലഭിക്കുക. ധോണിയെ സിഎസ്‌കെയെ നിലനിര്‍ത്താനാണ് സാധ്യത. മറ്റ് മൂന്ന് പേര്‍ ആരൊക്കെയാണെന്നത് കണ്ടറിയണം. സുരേഷ് റെയ്‌നയെ ഇത്തവണത്തെയോട് ഒഴിവാക്കിയേക്കും. രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക് വാദ് എന്നിവരെയും നിലനിര്‍ത്താനാണ് സാധ്യത. ഫഫ് ഡുപ്ലെസിസിനെ നിലനിര്‍ത്തുമോയെന്നതും കണ്ടറിയണം.

മോയിന്‍ അലി,റോബിന്‍ ഉത്തപ്പ എന്നിവരും മികച്ച പ്രകടനം സിഎസ്‌കെയ്ക്കായി നടത്തിയിരുന്നു. വരുന്ന സീസണില്‍ സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഈ സീസണില്‍ തിളങ്ങാതിരുന്ന ദീപക് ചഹാറിനെ ഒഴിവാക്കാനാണ് സാധ്യത. ജോഷ് ഹെയ്‌സല്‍വുഡിനെയും കൈവിട്ടേക്കും. ശര്‍ദുല്‍ ഠാക്കൂര്‍ സിഎസ്‌കെ പരിഗണിക്കപ്പെടുന്ന താരങ്ങളിലൊരാളാണ്. സീനിയര്‍ താരം ഡ്വെയ്ന്‍ ബ്രാവോയുടെ കാര്യവും കണ്ടറിയണം.

അടുത്ത സീസണില്‍ പുതിയ ടീമെത്തുമ്പോള്‍ ധോണിയെന്ന അനുഭവസമ്പന്നനായ നായകന്‍ ഒപ്പമുള്ളത് സ്എസ്‌കെയ്ക്ക് കരുത്താവും. ടീമെന്ന നിലയില്‍ വേഗത്തില്‍ ഒത്തിണക്കത്തിലേക്കെത്താന്‍ ധോണിയുടെ സാന്നിധ്യം സിഎസ്‌കെയ്ക്ക് കരുത്താവുമെന്നുറപ്പ്. വരുന്ന സീസണിലും എതിരാളികളെ അത്ഭുതപ്പെടുത്തുന്ന തീരുമാനങ്ങളുമായി സിഎസ്‌കെ കൈയടി നേടുമെന്ന് തന്നെ പ്രതീക്ഷിക്കാം.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Tuesday, October 19, 2021, 13:30 [IST]
Other articles published on Oct 19, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X