വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL: മെഗാ താരലേലമുണ്ടെങ്കില്‍ ധോണിയെ സിഎസ്‌കെ ഒഴിവാക്കണം! പകരം ചെയ്യേണ്ടത് ചോപ്ര പറയുന്നു

മെഗാ താരലേലം സിഎസ്‌കെയ്ക്കു അനിവാര്യമാണെന്നു ചോപ്ര വ്യക്തമാക്കി

1

ഐപിഎല്ലിന്റെ അടുത്ത സീസണിനു മുമ്പ് മെഗാ താരലേലം ഏറ്റവും അനിവാര്യമായ ഫ്രാഞ്ചൈസി ചെന്നൈ സൂപ്പര്‍കിങ്‌സാണെന്നു ഇന്ത്യയുടെ മുന്‍ ഓപ്പണറും കമന്റേറ്ററുമായ ആകാഷ് ചോപ്ര അഭിപ്രായപ്പെട്ടു. കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലുമെത്താതെ എംഎസ് ധോണി നയിച്ച സിഎസ്‌കെ പുറത്തായിരുന്നു. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ആദ്യമായാണ് സിഎസ്‌കെയ്ക്കു ഇങ്ങനെയൊരു തിരിച്ചടി നേരിടേണ്ടി വന്നത്.

മെഗാ താരലേലം 2021ലെ ഐപിഎല്ലിനു മുമ്പ് നടക്കുകയാണെങ്കില്‍ നായകന്‍ ധോണിയെ സിഎസ്‌കെ ഒഴിവാക്കണമെന്ന ഞെട്ടിക്കുന്ന അഭിപ്രായപ്രകടനം നടത്തിയിരിക്കുകയാണ് ചോപ്ര. അടുത്ത സീസണില്‍ താന്‍ ഉറപ്പായിട്ടും കളിക്കുമെന്ന് കഴിഞ്ഞ സീസണിലെ അവസാന മല്‍സരത്തിനു മുമ്പ് ധോണി തുറന്നുപറഞ്ഞിരുന്നു.

15 കോടി ചെലവഴിക്കേണ്ടിവരും

15 കോടി ചെലവഴിക്കേണ്ടിവരും

മെഗാ ലേലത്തിനു മുമ്പ് ധോണിയെ സിഎസ്‌കെ ഒഴിവാക്കുന്നതാണ് നല്ലതെന്നാണ് തന്റെ അഭിപ്രായം. മെഗാ ലേലമുണ്ടെങ്കില്‍ ധോണിയെ നിലനിര്‍ത്തിയാല്‍ അത് സിഎസ്‌കെയ്ക്കു തിരിച്ചടിയായേക്കും. കാരണം നിലനിര്‍ത്തുന്ന കളിക്കാരന്‍ മൂന്നു വര്‍ഷം ടീമിലുണ്ടാവും. എന്നാല്‍ ധോണി മൂന്നു വര്‍ഷം സിഎസ്‌കെയ്ക്കു വേണ്ടി കളിക്കുമോ? 39 കാരനായ കാരനായ അദ്ദേഹം മൂന്നു വര്‍ഷം കൂടി കളി തുടരാനുള്ള സാധ്യത കുറവാണ്.
അടുത്ത ഐപിഎല്ലില്‍ ധോണി ഉറപ്പായും കളിക്കുമെന്നാണ് അറിയിച്ചത്. അദ്ദേഹത്തെ നിലനിര്‍ത്തുകയാണെങ്കില്‍ 15 കോടി രൂപ സിഎസ്‌കെ ചെലവഴിക്കേണ്ടി വരുമെന്നും ചോപ്ര പറഞ്ഞു.

നിലനിര്‍ത്തിയാല്‍ സംഭവിക്കുന്നത്

നിലനിര്‍ത്തിയാല്‍ സംഭവിക്കുന്നത്

ധോണിയെ നിലനിര്‍ത്തിയെന്നിരിക്കട്ടെ അദ്ദേഹം 2021ല്‍ മാത്രം കളിക്കുകയാണെങ്കില്‍ 15 കോടി രൂപ 2022ലെ ലേലത്തില്‍ സിഎസ്‌കെയ്ക്കു വീണ്ടും ഉപയോഗിക്കാനാവും. എന്നാല്‍ 2022ല്‍ 15 കോടി മൂല്യമുള്ള ഒരു താരത്തെ എങ്ങനെ സിഎസ്‌കെയ്ക്കു കണ്ടെത്താന്‍ സാധിക്കുമെന്നതാണ് ചോദ്യം.
മെഗാ ലേലത്തിന്റെ ഗുണം അതാണ്, പണമുണ്ടെങ്കില്‍ വലിയൊരു ടീമിനെ വാര്‍ത്തെടുക്കാനാവും. ലേലത്തിനു മുമ്പ് ധോണിയെ ഒഴിവാക്കുകയാണെങ്കില്‍ റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി സിഎസ്‌കെയ്ക്കു ആഗ്രഹിക്കുന്ന തുകയ്ക്കു തിരികെ വാങ്ങാം. 15 കോടിയൊന്നും സിഎസ്‌കെയ്ക്കു ചെലവഴിക്കേണ്ടിയും വരില്ല. റൈറ്റ് ടു മാച്ച് കാര്‍ഡ് വഴി ധോണിയെ തിരികെ വാങ്ങിയാല്‍ ബാക്കി തുകയ്ക്കു സിഎസ്‌കെയ്ക്കു മറ്റു കളിക്കാരെ വാങ്ങാനാവുമെന്നും ചോപ്ര പറഞ്ഞു.

സിഎസ്‌കെയ്ക്കു മെഗാ ലേലം വേണം

സിഎസ്‌കെയ്ക്കു മെഗാ ലേലം വേണം

സിഎസ്‌കെയ്ക്കു മെഗാ താരലേലം അടുത്ത സീസണിനു മുമ്പ് കൂടിയേ തീരൂ. നിലനിര്‍ത്താന്‍ സാധിക്കുന്ന താരങ്ങള്‍ അവര്‍ക്കു കുറച്ചു പേര്‍ മാത്രമേയുള്ളൂ. പുതിയൊരു നിരയെ വളര്‍ത്തിക്കൊണ്ടു വരാനാണ് സിഎസ്‌കെ ആഗ്രഹിക്കുന്നതെങ്കില്‍ ഫാഫ് ഡുപ്ലെസി, അമ്പാട്ടി റായുഡു എന്നിവരെപ്പോലുള്ളവര്‍ക്കു വേണ്ടി വലിയ തുക ചെലവഴിക്കരുത്. സുരേഷ് റെയ്‌ന, ഹര്‍ഭജന്‍ സിങ് എന്നിവരെപ്പോലുള്ളവരെയും സിഎസ്‌കെ വന്‍ തുകയ്ക്കു നിലനിര്‍ത്തുമെന്ന് താന്‍ കരുതുന്നില്ലെന്നു ചോപ്ര കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, November 17, 2020, 13:34 [IST]
Other articles published on Nov 17, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X