വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: തിരിച്ചുവരവിനൊരുങ്ങി സിഎസ്‌കെ, ടീമിന്റെ സമ്പൂര്‍ണ്ണ മത്സരക്രമമിതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിലെ ഷെഡ്യൂള്‍ ബിസിസിഐ പുറത്തുവിട്ടിരിക്കുകയാണ്. ഏപ്രില്‍ 9ന് ആരംഭിക്കുന്ന ടൂര്‍ണമെന്റ് മെയ് 30നാണ് അവസാനിക്കുന്നത്. ചെന്നൈയില്‍ നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആര്‍സിബിയും നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും തമ്മില്‍ ഏറ്റുമുട്ടും. മുന്‍ ചാമ്പ്യന്മാരും എംഎസ് ധോണി നയിക്കുന്ന ടീമുമായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇത്തവണ തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്.

IPL 2021 Schedule: MS Dhoni-led Chennai Super Kings Full Schedule

ചേതേശ്വര്‍ പുജാര,റോബിന്‍ ഉത്തപ്പ തുടങ്ങിയ സീനിയര്‍ താരങ്ങളെ സ്വന്തമാക്കി വയസന്‍ പടയെന്ന വിശേഷണം നിലനിര്‍ത്തിയാണ് സിഎസ്‌കെ ഇറങ്ങുന്നത്. ചിന്ന തലയെന്ന് സിഎസ്‌കെ ആരാധകര്‍ വിശേഷിപ്പിക്കുന്ന സുരേഷ് റെയ്‌നയും ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഐപിഎല്‍ ചരിത്രത്തിലാദ്യമായി അവസാന സീസണില്‍ സിഎസ്‌കെയ്ക്ക് പ്ലേ ഓഫ് കാണാനായില്ല. അതിനാല്‍ത്തന്നെ ഇത്തവണ തിരിച്ചുവരേണ്ടത് ടീമിന് അത്യാവശ്യമാണ്. സിഎസ്‌കെയുടെ 14ാം സീസണിലെ ഫുള്‍ ഷെഡ്യൂള്‍ പരിശോധിക്കാം.

csk

ഏപ്രില്‍ 10നാണ് സിഎസ്‌കെയുടെ ആദ്യ മത്സരം. അതും കരുത്തരായ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ. അവസാന സീസണില്‍ ഗംഭീര പ്രകടനം കാഴ്ചവെച്ച് റണ്ണേഴ്‌സപ്പായ ഡല്‍ഹിയെ തോല്‍പ്പിച്ച് തുടങ്ങാന്‍ സിഎസ്‌കെയ്ക്ക് സാധിക്കുമോയെന്ന് കണ്ടറിയാം. മുംബൈയിലാണ് സിഎസ്‌കെയുടെ ആദ്യ മത്സരം. ഇത്തവണ ഒരു ടീമിനും ഹോം ആധിപത്യം നല്‍കാത്തതിനാല്‍ സിഎസ്‌കെയ്ക്ക് ചെന്നൈയില്‍ മത്സരം ഉണ്ടാകില്ല.

മുംബൈയില്‍ അഞ്ച് മത്സരവും ഡല്‍ഹിയില്‍ നാല് മത്സരവും ബംഗളൂരുവില്‍ മൂന്ന് മത്സരവും കൊല്‍ക്കത്തയില്‍ രണ്ട് മത്സരവുമാണ് സിഎസ്‌കെ കളിക്കുന്നത്. ഏപ്രില്‍ 16ന് പഞ്ചാബ് കിങ്‌സാണ് സിഎസ്‌കെയുടെ രണ്ടാമത്തെ എതിരാളി. 19ന് രാജസ്ഥാന്‍ റോയല്‍സിനെയും 21ന് കെകെആറിനെയും 25ന് ആര്‍സിബിയേയും നേരിടും. ഈ മത്സരങ്ങളെല്ലാം മുംബൈയിലാണ്.

ഡല്‍ഹിയില്‍ ഏപ്രില്‍ 28നാണ് ആദ്യ കളി. സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ് എതിരാളികള്‍.മെയ് 1ന് ആരാധകര്‍ കാത്തിരിക്കുന്ന മുംബൈ ഇന്ത്യന്‍സ്-സിഎസ്‌കെ പോരാട്ടം നടക്കും. മെയ് 5ന് രാജസ്ഥാന്‍ റോയല്‍സിനെയും 7ന് ഹൈദരാബാദിനെയും നേരിടും. ഈ മത്സരങ്ങളെല്ലാം ഡല്‍ഹിയിലാണ് നടക്കുക.

ബംഗളൂരുവിലെ ആദ്യ മത്സരം മെയ് 9ന് പഞ്ചാബ് കിങ്‌സിനെതിരെയാണ്. 12ന് കെകെആറിനെയും 15ന് മുംബൈയേയും നേരിടും. മെയ് 21നാണ് കൊല്‍ക്കത്തയിലെ ആദ്യ മത്സരം ഡല്‍ഹിക്കെതിരെയാണ്. 23ന് ആര്‍സിബിക്കെതിരെയാണ് സിഎസ്‌കെയുടെ അവസാന മത്സരം.

സിഎസ്‌കെ മത്സരക്രമം

വേദി മുംബൈ

ഏപ്രില്‍ 10-ഡല്‍ഹി ക്യാപിറ്റല്‍സ്

ഏപ്രില്‍ 16-പഞ്ചാബ് കിങ്‌സ്

ഏപ്രില്‍ 19-രാജസ്ഥാന്‍ റോയല്‍സ്

ഏപ്രില്‍ 21-കെകെആര്‍

ഏപ്രില്‍ 25-ആര്‍സിബി

വേദി ഡല്‍ഹി

ഏപ്രില്‍ 28 -സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

മെയ് 1-മുംബൈ ഇന്ത്യന്‍സ്

മെയ് 5-രാജസ്ഥാന്‍ റോയല്‍സ്

മെയ് 7-സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

വേദി ബംഗളൂരു

മെയ് 9-പഞ്ചാബ് കിങ്‌സ്

മെയ് 12-കെകെആര്‍

മെയ് 15-മുംബൈ

വേദി കൊല്‍ക്കതത

മെയ് 21-ഡല്‍ഹി

മെയ് 23-ആര്‍സിബി

Story first published: Sunday, March 7, 2021, 16:57 [IST]
Other articles published on Mar 7, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X