Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഗംഭീരമായി തുടങ്ങി, പിന്നീട് വന്‍ പരാജയം, മൂന്ന് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പാതിവഴിയില്‍ റദ്ദാക്കിയത് എല്ലാ ക്രിക്കറ്റ് പ്രേമികള്‍ക്കും വലിയ നിരാശയുണ്ടാക്കുന്ന കാര്യമാണ്. കോവിഡ് വ്യാപനം താരങ്ങള്‍ക്കിടയില്‍ ശക്തമായതിനെത്തുടര്‍ന്നാണ് ടൂര്‍ണമെന്റ് പാതിവഴിയില്‍ നിര്‍ത്തിവെക്കാന്‍ ബിസിസിഐ നിര്‍ബന്ധിതരായത്. ഇത്തവണത്തെ ഐപിഎല്ലില്‍ ആരാധകര്‍ വലിയ പ്രതീക്ഷവെച്ച ചില താരങ്ങള്‍ ഗംഭീരമായി തുടങ്ങിയെങ്കിലും പിന്നീട് നിരാശപ്പെടുത്തി. അത്തരത്തില്‍ മികച്ച തുടക്കം ലഭിച്ചിട്ടും മുതലാക്കാന്‍ സാധിക്കാതെ പോയ മൂന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.


സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ഇത്തവണ സിഎസ്‌കെ ആരാധകര്‍ ഏറ്റവും പ്രതീക്ഷവെച്ച താരമാണ് സുരേഷ് റെയ്‌ന. 2020 സീസണില്‍ കളിക്കാതിരുന്ന റെയ്‌നയുടെ അഭാവം ടീമിനെ കാര്യമായി ബാധിച്ചിരുന്നു. അതിനാല്‍ത്തന്നെ റെയ്‌നയുടെ മടങ്ങിവരവ് സിഎസ്‌കെ ആരാധകര്‍ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്ന വാര്‍ത്തയായിരുന്നു. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരേ നടന്ന ആദ്യ മത്സരത്തില്‍ 36 പന്തില്‍ 54 റണ്‍സുമായി വരവറിയിക്കാന്‍ റെയ്‌നക്ക് സാധിച്ചിരുന്നു. മൂന്ന് ഫോറും നാല് സിക്‌സും ഉള്‍പ്പെട്ട ഗംഭീര ഇന്നിങ്‌സായിരുന്നു ഇത്. എന്നാല്‍ ഇതിന് ശേഷം കളിച്ച മത്സരങ്ങളിലൊന്നും ഫോമിനൊത്തുയരാന്‍ റെയ്‌നക്ക് സാധിച്ചില്ല. പിന്നീട് കളിച്ച മത്സരങ്ങളില്‍ നിന്ന് 69 റണ്‍സാണ് റെയ്‌ന നേടിയത്. സീസണില്‍ ലഭിച്ച മികച്ച തുടക്കം മുതലാക്കാന്‍ റെയ്‌നക്കായില്ല.

നിധീഷ് റാണ

നിധീഷ് റാണ

കെകെആറിന്റെ വിശ്വസ്തനായ ഓപ്പണറാണ് നിധീഷ് റാണ. മധ്യനിര താരമായിരുന്ന നിധീഷിനെ ടോപ് ഓഡറിലേക്ക് പരിഗണിച്ച് ക്ലിക്കാക്കിയത് കെകെആറാണ്. ഈ സീസണില്‍ വലിയ പ്രതീക്ഷയായിരുന്നു നിധീഷിലുണ്ടായിരുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ സീസണിലെ ആദ്യ മത്സരത്തില്‍ 56 പന്തില്‍ 80 റണ്‍സുമായി ഗംഭീര പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. മുംബൈ ഇന്ത്യന്‍സിനെതിരേ 47 പന്തില്‍ 57 റണ്‍സും നേടി. എന്നാല്‍ പിന്നീട് കളിച്ച മത്സരങ്ങളിലെല്ലാം താരം നിരാശപ്പെടുത്തി. 18,9,22,0,1 എന്നിങ്ങനെയായിരുന്നു നിധീഷിന്റെ സ്‌കോര്‍. മികച്ച തുടക്കം പിന്നീടങ്ങോട്ട് ആവര്‍ത്തിക്കാന്‍ താരത്തിനായില്ല.

ചേതന്‍ സക്കറിയ

ചേതന്‍ സക്കറിയ

രാജസ്ഥാന്‍ റോയല്‍സിന് വലിയ പ്രതീക്ഷ നല്‍കിയ താരമാണ് 22കാരനായ പേസര്‍ ചേതന്‍ സക്കറിയ. ഗംഭീര തുടക്കമായിരുന്നു താരത്തിന് ലഭിച്ചത്. എന്നാല്‍ അത് തുടരുന്നതില്‍ അദ്ദേഹം പരാജയപ്പെട്ടു. പഞ്ചാബ് കിങ്‌സിനെതിരേ 31 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും സിഎസ്‌കെയ്‌ക്കെതിരേ 36 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റും വീഴ്ത്തിയ ചേതന്‍ പിന്നീട് കളിച്ച അഞ്ച് മത്സരത്തില്‍ നിന്ന് വീഴ്ത്തിയത് ഒരു വിക്കറ്റ്. ഇക്കോണമി 8.22ഉും. സീസണില്‍ കൂടുതല്‍ വിക്കറ്റ് വീഴ്ത്തുന്ന താരങ്ങളിലൊരാളായി ചേതന്‍ മാറുമെന്നാണ് ആദ്യ പ്രകടനങ്ങളില്‍ നിന്ന് വ്യക്തമായതെങ്കിലും മികവിനൊത്ത് ഉയരുന്നതില്‍ താരം പരാജയപ്പെട്ടു.

Story first published: Saturday, May 8, 2021, 12:33 [IST]
Other articles published on May 8, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+