വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇതാണ് സിഎസ്‌കെ, ഒരിക്കലും കൈവിടില്ല- തിരിച്ചു നല്‍കി റുതുരാജ്

64 റണ്‍സെടുക്ക് റുതുരാജ് പുറത്തായി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു തുല്യം ചെന്നൈ സൂപ്പര്‍ കിങ്‌സ് മാത്രം. എത്ര മോശം പ്രകടനം നടത്തിയാലും തങ്ങളുടെ താരങ്ങള്‍ക്കു സിഎസ്‌കെ നല്‍കുന്ന പിന്തുണ ആരെയും ആശ്ചര്യപ്പെടുത്തും. സിഎസ്‌കെയുടെ ഈ പിന്തുണ തന്നെയാണ് അവരുടെ താരങ്ങളുടെ മികച്ച പ്രകടനത്തിനു ഊര്‍ജവും നല്‍കുന്നത്. ടീം നല്‍കുന്ന ഈ വിശ്വാസത്തിന് താരങ്ങള്‍ കളിക്കളത്തില്‍ തിരികെ നല്‍കാറുമുണ്ട്. ആദ്യത്തെ മൂന്നു മല്‍സരങ്ങളിലും തീര്‍ത്തും നിറംമങ്ങിയ ഓപ്പണര്‍ റുതുരാജ് ഗെയ്ക്ക്വാദ് ഇതില്‍ അവസാനത്തെ ഉദാഹരണമാണ്.

Ruturaj Gaikwad returns to form with 42-ball 64 vs KKR

മറ്റേതെങ്കിലും ടീം ആയിരുന്നെങ്കില്‍ ഉറപ്പായും റുതുരാജ് നാലാം മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്നും ഒഴിവാക്കപ്പെടുമായിരുന്നു. എന്നാല്‍ റുതുരാജിന് വീണ്ടും അവസരം നല്‍കാനുള്ള സിഎസ്‌കെയുടെ തീരുമാനം ഇത്തവണ പിഴച്ചില്ല. തകര്‍പ്പന്‍ ഫിഫ്റ്റിയുമായി താരം ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാക്കുകയും ചെയ്തു.

 ഗംഭീര ഇന്നിങ്‌സ്

ഗംഭീര ഇന്നിങ്‌സ്

കണ്ണഞ്ചിക്കുന്ന ഇന്നിങ്‌സായിരുന്നു റുതുരാജ് കാഴ്ചവച്ചത്. കഴിഞ്ഞ സീസണിലെ അവസാനത്തെ മൂന്നു മല്‍സരങ്ങളിലും ഫിഫ്റ്റിയടിച്ച് അദ്ദേഹം എല്ലാവരുടെയും പ്രശംസയേറ്റുവാങ്ങിയിരുന്നു. അന്നു നിര്‍ത്തിയ ഇടത്തു നിന്നും തുടങ്ങിയതു പോലെയായിരുന്നു ഈ മല്‍സരത്തില്‍ റുതുരാജിന്റെ ബാറ്റിങ്. കഴിഞ്ഞ മൂന്നു മല്‍സരങ്ങളിലും ടൈമിങ് പിഴച്ച് റണ്ണെടുക്കാന്‍ പാടുപെട്ട റുതുരാജിനെയായിരുന്നു കണ്ടതെങ്കില്‍ ഈ കളിയില്‍ പുതിയൊരു റുതുരാജാണ് ബാറ്റ് വീശിയത്. മികച്ച കവര്‍ഡ്രൈവുകളും പുള്‍ ഷോട്ടുകളുമെല്ലാം കളിച്ച അദ്ദേഹം കെകെആര്‍ ബൗളര്‍മാര്‍ക്കും ഫീല്‍ഡര്‍മാര്‍ക്കും ഒരു പഴുതും അനുവദിച്ചതുമില്ല.
തൊട്ടുമുമ്പത്തെ മല്‍സരങ്ങളില്‍ രാജസ്ഥാനെതിരേ 13 ബോളില്‍ 10, പഞ്ചാബിനെതിരേ 16 ബോളില്‍ 5, ഡല്‍ഹിക്കെതിരേ എട്ടു ബോളില്‍ അഞ്ച് എന്നിങ്ങനെയായിരുന്നു റുതുരാജിന്റെ പ്രകടനം.

 ഫ്‌ളെമിങിനു തെറ്റിയില്ല

ഫ്‌ളെമിങിനു തെറ്റിയില്ല

തുടര്‍ച്ചയായി ഫ്‌ളോപ്പായെങ്കിലും റുതുരാജിന് സിഎസ്‌കെ ഇനിയും അവസരം നല്‍കുമെന്ന് രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള തൊട്ടുമുമ്പത്തെ മല്‍സരത്തിനു ശേഷം കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു. കോച്ചിന്റെ തീരുാനം പൂര്‍ണമായും ശരിവയ്ക്കുന്ന ഇന്നിങ്‌സായിരുന്നു റുതുരാജ് കാഴ്ചവച്ചത്.
തൊട്ടുമുമ്പത്തെ മൂന്നു ഇന്നിങ്‌സുകളിലും ഏറെക്കുറെ സമാനമായ രീതിയിലായിരുന്നു അദ്ദേഹം പുറത്തായത്. എന്നാല്‍ കെകെആറിനെതിരേ പഴുതുകളടച്ച ഇന്നിങ്‌സായിരുന്നു താരത്തിന്റേത്.
അതെ, റോബിന്‍ ഉത്തപ്പ കാത്തിരിക്കുകയാണ്. റുതുരാജിന് കുറച്ചു സമയം കൂടിയേയുള്ളൂ. നിങ്ങള്‍ക്കു ഞങ്ങളുടെ ഫിലോസഫി അറിയാവുന്നതാണ്, ഞങ്ങള്‍ താരങ്ങള്‍ക്കു നന്നായി അവസരം നല്‍കും. റുതുരാജിനെ പിന്തുണയ്ക്കുന്നത് ഞങ്ങള്‍ തുടരുമെന്നും ഫ്‌ളെമിങ് വ്യക്തമാക്കിയിരുന്നു.

 റുതുരാജിനെ നിലനിര്‍ത്താന്‍ കാരണം

റുതുരാജിനെ നിലനിര്‍ത്താന്‍ കാരണം

യുഎഇയില്‍ നടന്ന കഴിഞ്ഞ സീസണിലായിരുന്നു റുതുരാജ് സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറിയത്. തുടക്കത്തിലെ ചില മല്‍സരങ്ങളില്‍ നിറംമങ്ങിയ താരം ടീമില്‍ നിന്നും പുറത്തായി. അവസാന ലീഗ് മല്‍സരങ്ങളില്‍ റുതുരാജിനെ സിഎസ്‌കെ വീണ്ടും ടീമിലേക്കു തിരിച്ചുവിളിച്ചു. ഇത്തവണ അദ്ദേഹം നിരാശപ്പെടുത്തിയില്ല. ഹാട്രിക് ഫിഫ്റ്റികളുമായി റുതുരാജ് ടീമില്‍ സ്ഥാനമുറപ്പിച്ചു. ആറ് ഇന്നിങ്‌സുകളില്‍ നിന്നും മൂന്നു ഫിഫ്റ്റികളടക്കം 51 ശരാശരിയില്‍ 204 റണ്‍സ് അദ്ദേഹം നേടി. ഈ പ്രകടനമാണ് ഈ സീസണിലും റുതുരാജിനെ സിഎസ്‌കെ ടീമില്‍ നിലനിര്‍ത്താന്‍ കാരണം.
മൂന്നു കോടി രൂപ ചെലവഴിച്ച് പുതുതായി ടീമിലേക്കു കൊണ്ടു വന്ന ഉത്തപ്പയെ പുറത്തിരുത്തിയാണ് റുതുരാജിനെ സിഎസ്‌കെ ഓപ്പണിങ് റോള്‍ നല്‍കിയത്. ഹാട്രിക് ഫ്‌ളോപ്പുകള്‍ക്കു ശേഷം തകര്‍പ്പന്‍ ഫിഫ്റ്റിയോടെ അദ്ദേഹം ടൂര്‍ണമെന്റിലേക്കു ശക്തമായി തിരിച്ചുവന്നിരിക്കുകയാണ്.

Story first published: Wednesday, April 21, 2021, 22:10 [IST]
Other articles published on Apr 21, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X