വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പോകാന്‍ വരട്ടെ! ധോണി ചെന്നൈയില്‍ തുടരും; കപ്പലിന് കപ്പിത്താനെ വേണമെന്ന് സിഎസ്‌കെ

By Abin MP

ഒക്ടോബര്‍ 15 ഏതൊരു ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആരാധകഗര്‍ക്കും സമ്മാനിച്ചത് മറക്കാനാകാത്ത ഓര്‍മ്മകളാണ്. പോയ വര്‍ഷം പ്ലേ ഓഫില്‍ പോലും ഇടം നേടാനാകാതെ പുറത്തായ ചെന്നൈ കിരീടം നേടിയാണ് ഈ സീസണിന് വിരാമമിട്ടത്. തങ്ങളുടെ നാലാമത്തെ കിരീടമാണ് ചെന്നൈ സ്വന്തമാക്കിയിരിക്കുന്നത്. നായകന്‍ എംഎസ് ധോണിയെന്ന തന്ത്രശാലി നയിച്ച പാതയിലൂടെ സഞ്ചരിച്ചാണ് തുടക്കത്തില്‍ പലരും എഴുതിത്തള്ളിയിരുന്ന ചെന്നൈ ചരിത്ര സമാനമായ വിജയം കൈവരിച്ചത്.

കിരീടം നേടി ഈ സീസണിന് ഗംഭീരമായി തന്നെ അന്ത്യം കുറിച്ചുവെങ്കിലും ചെന്നൈ ആരാധകരുടെ മനസിലെ ചോദ്യങ്ങള്‍ക്ക് പലതിനും ഇനിയും ഉത്തരം ലഭിച്ചിട്ടില്ല. അതിലേറ്റവും പ്രധാനപ്പെട്ടത് ധോണി ഇനി ചെന്നൈയുടെ മഞ്ഞ ജഴ്‌സിയില്‍ കളിക്കുമോ എന്നതാണ്. അടുത്ത ഐപിഎല്ലിന് മുന്നോടിയായി മെഗാ ഓക്ഷന്‍ നടക്കാനിരിക്കുകയാണ്. ഈ ലീലത്തില്‍ ടീമുകളുടെ ഇതുവരെയുള്ള ഘടനകളൊക്കെ മാറി മറിയുമെന്നുറപ്പാണ്. പലര്‍ക്കും പല പ്രധാന താരങ്ങളേയേും നഷ്ടപ്പെടും.

ധോണിയെ തങ്ങള്‍ നിലനിര്‍ത്തും

എന്നാല്‍ ഇപ്പോഴിതാ എന്തൊക്കെ സംഭവിച്ചാലും ധോണിയെ തങ്ങള്‍ നിലനിര്‍ത്തുമെന്ന് അറിയിച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അധികൃതകര്‍. താരങ്ങളെ നിലനിര്‍ത്താനുള്ള അവസരം മുതലെടുത്ത് തങ്ങള്‍ ആദ്യം നിലനിര്‍ത്തുക ധോണിയെയായിരിക്കുമെന്നും സിഎസ്്‌കെ മാനേജ്‌മെന്റിലെ ഒരാള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം ലേലത്തില്‍ എത്ര താരങ്ങളെ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് അറിയില്ലെന്നും പക്ഷെ ധോണിയുടെ കാര്യത്തില്‍ സംശയങ്ങളൊന്നുമില്ലെന്നും സിഎസ്‌കെ ഒഫീഷ്യല്‍ അറിയിച്ചു.

ആദ്യം നിലനിര്‍ത്തുക

''റിട്ടെന്‍ഷന്‍ ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. എത്ര പേരെ നിലനിര്‍ത്താം എന്ന കാര്യത്തില്‍ വ്യക്തത ലഭ്യമായിട്ടില്ല. പക്ഷെ ധോണിയുടെ കാര്യത്തില്‍ അത് രണ്ടാമതാണ്. ആദ്യം നിലനിര്‍ത്തുക ധോണിയെയായിരിക്കും. കപ്പലിന് അതിന്റെ ക്യാപ്റ്റനെ കൂടിയേ തീരു. ബാക്കിയെല്ലാം പിന്നീടാണ്. അടുത്ത വര്‍ഷവും അദ്ദേഹം തുടരും'' എന്നാണ് സിഎസ്‌കെ ഓഫീഷ്യല്‍ വെളിപ്പെടുത്തിയത്. അതേസമയം ഇത് സംബന്ധിച്ച് ഔദ്യോഗികമായ സ്ഥിരീകരണം ലഭിച്ചിട്ടില്ലെങ്കിലും ധോണിയെ തന്നെയാകും ചെന്നൈ ആദ്യം നിലനിര്‍ത്തുക എന്നത് വ്യക്തമാണ്.

ഒന്നും ഉപേക്ഷിച്ച് പോകുന്നില്ല

ഫൈനലിന് ശേഷം ഹര്‍ഷ ബോഗ്ലയുമായി സംസാരിക്കുന്നതിനിടെ താന്‍ ചെന്നൈയില്‍ തുടരുമെന്ന തരത്തിലുള്ള സൂചന ധോണിയും നല്‍കിയിരുന്നു. എല്ലാം ബിസിസിഐയുടെ കയ്യിലാണെന്നായിരുന്നു ധോണി ആദ്യം പറഞ്ഞത്. പിന്നാലെ ടീം രൂപീകരിക്കുമ്പോള്‍ ചിന്തിക്കേണ്ടത് 10 വര്‍ഷം മുന്നില്‍ കണ്ടാകണമെന്നും താന്‍ മൂലം ടീമിന് തടസമുണ്ടാകരുതെന്നും ധോണി പറഞ്ഞിരുന്നു. പിന്നാലെ നിങ്ങള്‍ ഉപേക്ഷിച്ചു പോകുന്ന ലെഗസിയെക്കുറിച്ച് ബോഗ്ല പരാമര്‍ശിച്ചതും താന്‍ ഒന്നും ഉപേക്ഷിച്ച് പോകുന്നില്ലെന്നായിരുന്നു ധോണി നല്‍കിയ മറുപടി. ഇതോടെ ധോണി തുടരുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

അവസാന മത്സരം

നേരത്തെ തനിക്ക് ചെന്നൈയിലാണ് തന്റെ അവസാന മത്സരം കളിക്കാന്‍ ആഗ്രഹമെന്ന് ധോണി തുറന്നു പറഞ്ഞിരുന്നത്. അതിനാല്‍ തന്നെ അടുത്ത സീസണിലും ധോണി ടീമിലുണ്ടാകുമെന്നാണ് ക്രിക്കറ്റ് ലോകം വിലയിരുത്തുന്നത്. ഈ വര്‍ഷം കപ്പ് നേടിയതോടെ നല്ലൊരു യാത്രയയപ്പ് ധോണിയ്ക്ക് ലഭിച്ചിരിക്കുകയാണെന്നും ഇനി തിരിച്ചു വരേണ്ടതില്ലെന്നും പലരും പറഞ്ഞുവെങ്കിലും ധോണി അടുത്ത കൊല്ലവും ചെന്നൈയ്ക്കായി കളിക്കുമെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം ഐപിഎല്‍ ഡ്യൂട്ടി കഴിഞ്ഞതോടെ ധോണി വിരാട് കോലിക്കും സംഘത്തിനുമൊപ്പം ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ഭാഗമാവുകയാണ്. രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ധോണി മടങ്ങിയെത്തുന്നത് ഉപദേഷ്ടാവിന്റെ റോളിലാണ്. ധോണിയുടെ സാന്നിധ്യം ടീമിലെ യുവതാരങ്ങള്‍ക്ക് വലിയ ഊര്‍ജ്ജമായിരിക്കുമെന്നാണ് വിരാട് കോലി പറയുന്നത്. നിര്‍ദ്ദേശങ്ങള്‍ക്കും തന്ത്രങ്ങള്‍ക്കുമെല്ലാം തങ്ങള്‍ക്ക് ധോണിയെ സമീപിക്കാനാകുമെന്നും കോലി പറഞ്ഞിരുന്നു.

Story first published: Sunday, October 17, 2021, 13:43 [IST]
Other articles published on Oct 17, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X