വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ഇനിയും റെയ്‌നയെ കളിപ്പിക്കണോ? ഉത്തപ്പയ്ക്കു അവസരം നല്‍കണമെന്ന് പൊള്ളോക്ക്

റെയ്‌ന മോശം പ്രകടനമാണ് നടത്തുന്നത്

1

ഐപിഎല്ലിന്റെ ഈ സീസണില്‍ പ്ലേഓഫിലെത്തിയ ആദ്യ ടീമായി എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സ് മാറിയിരുന്നു. ചില താരങ്ങളുടെ മികച്ച പ്രകടനമാണ് കഴിഞ്ഞ സീസണില്‍ പ്ലേഓഫ് പോലും കാണാതെ പുറത്തായ സിഎസ്‌കെയ്ക്കു ഇത്തവണ ഏറ്റവുമാദ്യം പ്ലേഓഫിലെത്തിച്ചിരിക്കുന്നത്. എന്നാല്‍ വൈസ് ക്യാപ്റ്റന്‍ സുരേഷ് റെയ്‌നയുടെ മോശം ഫോം സിഎസ്‌കെയ്ക്കു വരാനിരിക്കുന്ന മല്‍സരങ്ങളില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.

ടൂര്‍ണമെന്റിലെ ഓള്‍ടൈം റണ്‍വേട്ടക്കാരുടെ ലിസ്റ്റില്‍ മൂന്നാമതുള്ള റെയ്‌ന പക്ഷെ ഈ സീസണില്‍ റണ്ണെടുക്കാന്‍ പാടുപെടുകയാണ്. 11 മല്‍സരങ്ങളില്‍ നിന്നും 17.77 ശരാശരിയില്‍ 160 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനയിട്ടുള്ളൂ. ഇതേ തുടര്‍ന്നു സിഎസ്‌കെ റെയ്‌നയ്ക്കു പകരം മറ്റൊരാളെ കൊണ്ടു വരണമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് സൗത്താഫ്രിക്കയുടെ മുന്‍ ഇതിഹാസ പേസര്‍ ഷോണ്‍ പൊള്ളോക്ക്.

 റെയ്‌നയ്ക്കു പകരം ഉത്തപ്പ

റെയ്‌നയ്ക്കു പകരം ഉത്തപ്പ

സുരേഷ് റെയ്‌നയ്ക്കു പകരം റോബിന്‍ ഉത്തപ്പയെ കളിപ്പിക്കുന്നതിനെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ആലോചിക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് പൊള്ളോക്ക്. ഈ സീസണിലാണ് ഇന്ത്യയുടെ മുന്‍ വെടിക്കെട്ട് ഓപ്പണര്‍ കൂടിയായ ഉത്തപ്പ സിഎസ്‌കെ ടീമിന്റെ ഭാഗമാവുന്നത്. പക്ഷെ പ്രാഥമിക റൗണ്ട് കഴിയാറായിട്ടും സിഎസ്‌കെയ്ക്കു വേണ്ടി അരങ്ങേറാന്‍ അദ്ദേഹത്തിനു അവസരം ലഭിച്ചിട്ടില്ല.
189 മല്‍സരങ്ങളില്‍ നിന്നും 3544 റണ്‍സ് നേടിയിട്ടുള്ള താരം കൂടിയാണ് ഉത്തപ്പ. പക്ഷെ നായകന്‍ ധോണി അദ്ദേഹത്തെ ഇനിയും പരീക്ഷിക്കാന്‍ ധൈര്യം കാണിച്ചിട്ടില്ല.

 വലിയ മാറ്റങ്ങള്‍ വരുത്താറില്ല

വലിയ മാറ്റങ്ങള്‍ വരുത്താറില്ല

റോബിന്‍ ഉത്തപ്പയ്ക്കു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഒരു അവസരം നല്‍കുമോയെന്നു ഞാന്‍ ആശ്ചര്യപ്പെടുകയാണ്. വലിയ മാറ്റങ്ങളൊന്നും വരുത്തുന്നത് ഇഷ്ടമല്ലാത്ത ടീമാണ് ചെന്നൈ. മാറ്റമില്ലാതെ സിഎസ്‌കെ ടീം കൂടുതല്‍ മുന്നോട്ട് പോവുന്നിടത്തോളം അവര്‍ മാറ്റം വരുത്താനിടയില്ലെന്നു നിങ്ങള്‍ക്കു തോന്നുന്നു. മാത്രമല്ല ഒരേ ടീം തന്നെ തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ നോക്കൗട്ടിലും സിഎസ്‌കെ മാറ്റത്തിനൊന്നും മുതിര്‍ന്നേക്കില്ല. കളിക്കാന്‍ അവസരം ലഭിക്കണമെന്ന് റോബിന്‍ ഉത്തപ്പ തീര്‍ച്ചയായും ആഗ്രഹിക്കുന്നുണ്ടാവും.
പക്ഷെ സിഎസ്‌കെ ജയിച്ചു കൊണ്ടിരിക്കുമ്പോള്‍ ടീമിലെ എല്ലാവരും നന്നായി പെര്‍ഫോം ചെയ്യണമെന്ന് അവര്‍ ആഗ്രഹിക്കുമെന്നും പൊള്ളോക്ക് നിരീക്ഷിച്ചു.

റെയ്‌നയുടെ ഫോം

റെയ്‌നയുടെ ഫോം

നിലവില്‍ ഐപിഎല്ലില്‍ മാത്രമേ 34 കാരനായ റെയ്‌ന കളിക്കുന്നുള്ളൂ. കഴിഞ്ഞ നവര്‍ഷം ആഗസ്റ്റ് 15ന് തീര്‍ത്തും അപ്രതീക്ഷിതമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. 2018ലായിരുന്നു റെയ്‌ന അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടൂര്‍ണമെന്റില്‍ നിന്നും അദ്ദേഹം പിന്‍മാറിയിരുന്നു.
കുറച്ചു കാലം ക്രിക്കറ്റില്‍ നിന്നും മാറിനിന്നതിന്റെ പ്രശ്‌നങ്ങള്‍ ഈ സീസണില്‍ റെയ്‌നയുടെ പ്രകടനത്തില്‍ പ്രതിഫലിക്കുന്നുണ്ട്. മുമ്പത്തേതു പോലെ ഒഴുക്കോടെ ബാറ്റ് ചെയ്യാന്‍ ഇപ്പോള്‍ അദ്ദേഹത്തിനു കഴിയുന്നില്ല.

 ഫോം കണ്ടെത്തേണ്ടിയിരിക്കുന്നു

ഫോം കണ്ടെത്തേണ്ടിയിരിക്കുന്നു

സുരേഷ് റെയ്‌ന എത്രയും വേഗത്തില്‍ പഴയ ഫോം കണ്ടെത്തേണ്ടിയിരിക്കുന്നു. ബാറ്റ് ചെയ്യുമ്പോള്‍ ചില ശാരീരിക അസ്വസ്ഥതകള്‍ അദ്ദേഹത്തില്‍ കാണാം. പഴയ ചടുലതയും ഊര്‍ജവും ഇപ്പോള്‍ റെയ്‌നയില്‍ ഇല്ല. മുന്‍ വര്‍ഷങ്ങളില്‍ തകര്‍പ്പന്‍ ഫീല്‍ഡിങിലൂടെ വിസ്മയിപ്പിച്ചിട്ടുള്ള താരമാണ് അദ്ദേഹം. ഓഫ് സ്പിന്നറായി ടീമിനു വേണ്ടി തിളങ്ങിയിട്ടുള്ള റെയ്‌ന വെടിക്കെട്ട് ഇന്നിങ്‌സുകളും കളിച്ചിട്ടുണ്ട്. പക്ഷെ ഈ സീസണില്‍ ഇങ്ങനെയൊരു റെയ്‌നയെ നമ്മള്‍ക്കു ഇനിയും കാണാനായിട്ടില്ല. രാജസ്ഥാന്‍ റോയല്‍സിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ അദ്ദേഹത്തെ മൂന്നാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തതില്‍ ആശ്ചര്യമില്ല. പഴയ ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് സിഎസ്‌കെ ഇത്തരമൊരു നീക്കത്തിനു മുതിര്‍ന്നതെന്നും പൊള്ളോക്ക് കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, October 3, 2021, 22:21 [IST]
Other articles published on Oct 3, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X