വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണിയുടെ തന്ത്രം രോഹിത്തിനോടു നടക്കില്ല! കണക്കുകള്‍ സിഎസ്‌കെയുടെ ഉറക്കം കെടുത്തും

ഞായറാഴ്ച ദുബായിലാണ് മല്‍സരം

1

ഐപിഎല്ലിന്റെ രണ്ടാംഘട്ട മല്‍സരങ്ങള്‍ക്കായി ക്രിക്കറ്റ് പ്രേമികളുടെ കാത്തിരിപ്പ് തീരുകയാണ്. ഞായറാഴ്ച യുഎഇയില്‍ വീണ്ടും ഐപിഎല്‍ ഫീവറിനു തുടക്കമാവും. ടൂര്‍ണമെന്റിലെ എല്‍ ക്ലാസിക്കോയെന്നു വിശേഷിപ്പിക്കപ്പെടുന്ന മുംബൈ ഇന്ത്യന്‍സ്- ചെന്നൈ സൂപ്പര്‍ കിങ്‌സ് പോരാട്ടത്തോടെയാണ് ടൂര്‍ണമെന്റ് ആരംഭിക്കുന്നത്. നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ രോഹിത് ശര്‍മയുടെ മുംബൈയെ എംഎസ് ധോണിയുടെ സിഎസ്‌കെയ്ക്കു മറികടക്കാനാവുമോയെന്നതാണ് ചോദ്യം.

കണക്കുകളെടുത്താല്‍ കാര്യങ്ങള്‍ സിഎസ്‌കെയ്ക്കു അത്ര ശുഭകരമല്ല. അതുകൊണ്ടു തന്നെ, കടുത്ത സമ്മര്‍ദ്ദത്തോടെയാവും സിഎസ്‌കെ ഈ മല്‍സരത്തിലിറങ്ങുക. മറുവശത്ത് മുംബൈയ്ക്കു അധികം സമ്മര്‍ദ്ദമില്ലാതെ തന്നെ ഈ മല്‍സരത്തെ സമീപിക്കാം. അവസാനമായി ഏറ്റുമുട്ടിയ ഏഴു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഒരു തവണ മാത്രമേ മുംബൈയെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കു കഴിഞ്ഞിട്ടുള്ളൂ.

ഈ ഏഴു മല്‍സരങ്ങളില്‍ തുടര്‍ച്ചയായ നാലെണ്ണത്തില്‍ പരാജയം രുചിച്ച ധോണിപ്പട അഞ്ചാമത്തെ കളിയില്‍ വിജയവഴിയില്‍ തിരിച്ചെത്തിയിരുന്നു. പക്ഷെ തുടര്‍ന്നുള്ള രണ്ടു കളികളിലും സിഎസ്‌കെയെ ഹിറ്റ്മാന്റെ മുംബൈ മലര്‍ത്തിയടിച്ചു. ഇതു മാത്രമല്ല ടൂര്‍ണമെന്റില്‍ ഇതുവരെ മുഖാമുഖം വന്ന കണക്കുകള്‍ നോക്കിയാലും മുംബൈ തന്നെയാണ് കേമന്‍മാന്‍. 31 മല്‍സരങ്ങളിലാണ് ഇരുടീമുകളും ഇതിനകം ഏറ്റുമുട്ടിയത്. ഇതില്‍ 19 എണ്ണത്തില്‍ വിജയം മുംബൈയ്ക്കായിരുന്നു. 12 മല്‍സരങ്ങളില്‍ സിഎസ്‌കെയും ജയിച്ചുകയറി.

ആദ്യപാദത്തില്‍ മുംബൈ

ഈ സീസണിലെ ആദ്യപാദത്തില്‍ സിഎസ്‌കെയ്‌ക്കെതിരേ മുംബൈ ത്രസിപ്പിക്കുന്ന വിജയം നേടിയിരുന്നു. നാലു വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. റണ്‍മഴ കണ്ട ത്രില്ലറില്‍ അവസാന ബോൡലായിരുന്നു മുംബൈ ജയം പിടിച്ചെടുത്തത്. സിഎസ്‌കെയുടെ കൈപ്പിടിയില്‍ നിന്നാണ് ജയം വഴുതിപ്പോയത്. മല്‍സരത്തില്‍ അവസാനത്തെ ഓവറില്‍ മുംബൈയ്ക്കു ജയിക്കാന്‍ 16 റണ്‍സ് വേണ്ടിയിരുന്നു. ധോണിയെന്ന തന്ത്രശാലിയായ ക്യാപ്റ്റനുള്ളതിനാല്‍ സിഎസ്‌കെ ജയിക്കുമെന്നായിരുന്നു എല്ലാവരും വിശ്വസിച്ചിരുന്നത്. പക്ഷെ വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡിന്റെ വണ്‍മാന്‍ഷോ ധോണിയുടെ എല്ലാ കണക്കുകൂട്ടലുകളും തകിടം മറിച്ചു. ലുംഗി എന്‍ഗിഡിയെറിഞ്ഞ ഓവറില്‍ ഒരു സിക്‌സറും രണ്ടു ബൗണ്ടറികളും പറത്തിയ പൊള്ളാര്‍ഡ് ടീമിനു മിന്നുന്ന വിജയം സമ്മാനിക്കുകയായിരുന്നു. വെറും 34 ബോളില്‍ എട്ടു സിക്‌സറുകളും ആറു ബൗണ്ടറികളുമടക്കം പുറത്താവാതെ 87 റണ്‍സാണ് പൊള്ളാര്‍ഡ് വാരിക്കൂട്ടിയത്.

2

ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാലു വിക്കറ്റിന് 218 റണ്‍സ് അടിച്ചെടുത്തപ്പോള്‍ ഈ സ്‌കോര്‍ മുംബൈയ്ക്കു ചേസ് ചെയ്യാനാവില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. കാരണം മുമ്പൊരിക്കലും അവര്‍ 200ന് മുകളില്‍ റണ്‍സ് ചേസ് ചെയ്ത് ജയിച്ചിട്ടില്ല. പക്ഷെ പൊള്ളാര്‍ഡിന്റെ മാജിക്കല്‍ ഇന്നിങ്‌സ് മുംബൈയെ ചരിത്രം തിരുത്തിയെഴുതാന്‍ സഹായിക്കുകയായിരുന്നു. പൊള്ളാര്‍ഡ് തന്നെയായിരുന്നു കളിയിലെ കേമന്‍.

മുംബൈ x ചെന്നൈ പോരാട്ടം

ഈ സീസണില്‍ മികച്ച ഫോമിലാണ് സിഎസ്‌കെ. പോയിന്റ് പട്ടികയില്‍ അവര്‍ രണ്ടാംസ്ഥാനത്തുണ്ട്. ആദ്യ ഘട്ടത്തിലെ ഏഴു മല്‍സറങ്ങളില്‍ അഞ്ചെണ്ണത്തിലും അവര്‍ ജയിച്ചിരുന്നു. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടും മുംബൈയോടും മാത്രമാണ് അവര്‍ തോല്‍വി വഴങ്ങിയത്. ഞായറാഴ്ചത്തെ മല്‍സരത്തില്‍ മുംബൈയെ തോല്‍പ്പിക്കാനായാല്‍ സിഎസ്‌കെയ്ക്കു മികച്ച നെറ്റ് റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ തലപ്പത്തേക്കു കയറാം. നിലവില്‍ ഡിസിയാണ് ഒന്നാംസ്ഥാനത്ത്. എന്നാല്‍ മുംബൈയ്ക്കു പ്ലേഓഫിലേക്കുള്ള വഴി അത്ര എളുപ്പമല്ല. ഏഴു മല്‍സരങ്ങളില്‍ നിന്നു നാലു ജയവും മൂന്നു തോല്‍വിയുമുള്ള മുംബൈ നാലാംസ്ഥാനത്താണ്. ടോപ്പ് ഫോറില്‍ സ്ഥാനമുറപ്പിച്ച് പ്ലേഓഫിലേക്കു മുന്നേറാന്‍ മുംബൈയ്ക്കു ഇനിയുള്ള മല്‍സരങ്ങള്‍ നിര്‍ണായകമാണ്.

സാധ്യതാ പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്സ്: റുതുരാജ് ഗെയ്ക്ക്വാദ്, റോബിന്‍ ഉത്തപ്പ, മോയിന്‍ അലി, സുരേഷ് റെയ്ന, അമ്പാട്ടി റായുഡു, എംഎസ് ധോണി (ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, ജോഷ് ഹേസല്‍വുഡ്, ശര്‍ദ്ദുല്‍ ടാക്കൂര്‍, ലുംഗി എന്‍ഗിഡി, ദീപക് ചാഹര്‍.

മുംബൈ ഇന്ത്യന്‍സ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ക്വിന്റണ്‍ ഡികോക്ക്, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍, കരെണ്‍ പൊള്ളാര്‍ഡ്, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ, നതാന്‍ കൂള്‍ട്ടര്‍നൈല്‍/ ജയന്ത് യാദവ്, രാഹുല്‍ ചാഹര്‍, ജസ്പ്രീത് ബുംറ, ട്രെന്റ് ബോള്‍ട്ട്.

Story first published: Saturday, September 18, 2021, 16:41 [IST]
Other articles published on Sep 18, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X