വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ധോണി കളി നിര്‍ത്തണമെന്ന് പറയാന്‍ ഒരു കാരണവും കാണുന്നില്ല- സിഎസ്‌കെ സിഇഒ

ചെന്നൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2021 സീസണിന്റെ രണ്ടാം പാദം സെപ്തംബറിലും ഒക്ടോബറിലുമായി നടക്കാന്‍ പോവുകയാണ്. അടുത്ത വര്‍ഷം മെഗാ ലേലം നടക്കാനിരിക്കെ നിലവിലെ ടീമിനൊപ്പം കിരീടം നേടാനുള്ള സുവര്‍ണ്ണാവസരമാണ് താരങ്ങള്‍ക്കുള്ളത്. ആദ്യ പാദം അവസാനിക്കുമ്പോള്‍ ഡല്‍ഹി,സിഎസ്‌ക,ആര്‍സിബി,മുംബൈ എന്നിവരാണ് ആദ്യ നാലിലുള്ളത്. യുഎഇയിലാണ് രണ്ടാം പാദം നടക്കുന്നത്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചെങ്കിലും സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്ത് ധോണി തന്നെയാണുള്ളത്. അടുത്ത വര്‍ഷം ലേലം നടക്കുമ്പോള്‍ ധോണിയെ സിഎസ്‌കെ നിലനിര്‍ത്തുമോ അതോ ധോണി വിരമിക്കുമോയെന്നൊക്കെ കണ്ടെറിയണം. എന്നാലിതാ അടുത്ത വര്‍ഷവും ധോണി സിഎസ്‌കെയ്ക്കായി കളിച്ചേക്കുമെന്ന സൂചന നല്‍കിയിരിക്കുകയാണ് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍. ധോണി സിഎസ്‌കെയില്‍ കളി തുടരേണ്ടെന്ന് പറയാനുള്ള ഒരു കാരണം പോലും കാണുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

dhonicsk

'ധോണിക്ക് ഇനിയും ഒന്നോ രണ്ടോ വര്‍ഷം കൂടി സിഎസ്‌കെയില്‍ കളിക്കാനായേക്കും. ഉയര്‍ന്ന കായിക ക്ഷമത ഇപ്പോഴും അവനുണ്ട്. അവന്‍ നിര്‍ത്തണമെന്ന് പറയാനുള്ള ഒരു കാരണവും കാണുന്നില്ല'-കാശി വിശ്വനാഥന്‍ പറഞ്ഞു. നിലവില്‍ ഐപിഎല്ലില്‍ മാത്രമാണ് ധോണി കളിക്കുന്നത്. അതിനാല്‍ത്തന്നെ ബാറ്റിങ്ങില്‍ അദ്ദേഹത്തിന് പഴയ പ്രതാപത്തിലേക്ക് ഉയരാനാവുന്നില്ല.

നീണ്ട ഇടവേളക്ക് ശേഷം ബാറ്റ് ചെയ്യാനിറങ്ങുമ്പോള്‍ ധോണിക്ക് തിളങ്ങാനാവാത്തത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. അതേ സമയം വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഇപ്പോഴും തിളങ്ങാന്‍ ധോണിക്ക് സാധിക്കുന്നു. നായകനെന്ന നിലയിലും ധോണിക്ക് മികവേറെ. എന്നാല്‍ ബാറ്റിങ്ങില്‍ തിളങ്ങാനാവാതെ ധോണിക്ക് മുന്നോട്ട് പോവുക പ്രയാസമായിരിക്കും.

2022 സീസണിന് മുന്നോടിയായുള്ള താരലേലം ഡിസംബറിലാണ് നടക്കുന്നത്. ഈ മെഗാ ലേലത്തില്‍ ധോണിയെ നിലനിര്‍ത്തുന്നത് സിഎസ്‌കെയെ സംബന്ധിച്ച് നഷ്ട കച്ചവടമാണ്. പുതിയ നായകനെ വളര്‍ത്തിക്കൊണ്ടുവരാനുള്ള സുവര്‍ണ്ണാവസരമാണ് സിഎസ്‌കെയ്ക്ക് മുന്നിലുള്ളത്. ഈ സമയത്ത് നായകനെന്ന നിലയില്‍ ധോണിയെ നിലനിര്‍ത്താന്‍ സിഎസ്‌കെ ശ്രമിച്ചേക്കില്ല.ധോണിയെ ഒഴിവാക്കി ലേലത്തില്‍ സ്വന്തമാക്കാനാവും സിഎസ്‌കെ ശ്രമിക്കുക.

ഐപിഎല്ലില്‍ പ്രഥമ സീസണ്‍മുതല്‍ ഇതുവരെ സിഎസ്‌കെയെ നയിച്ചത് ധോണിയാണ്. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. 211 ഐപിഎല്ലില്‍ നിന്ന് 4669 റണ്‍സ് ധോണി നേടിയിട്ടുണ്ട്. ഇതില്‍ 23 സെഞ്ച്വറിയും ഉള്‍പ്പെടും. 317 ബൗണ്ടറിയും 217 സിക്‌സും ധോണി ഐപിഎല്ലില്‍ പറത്തിയിട്ടുണ്ട്.

Story first published: Thursday, July 8, 2021, 13:04 [IST]
Other articles published on Jul 8, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X