വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: മാക്‌സിയെ 'ഹിന്ദി' വച്ച് വീഴ്ത്തി, ഹര്‍ഷലെത്തിയപ്പോള്‍ ധോണി തന്ത്രം മാറ്റി

കളിയില്‍ ജഡേജ മൂന്നു വിക്കറ്റുകളെടുത്തിരുന്നു

ലോക ക്രിക്കറ്റിലെ ഏറ്റവും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാളെന്നു ചൂണ്ടിക്കാണിക്കപ്പെടുന്ന നായകനാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ എംഎസ് ധോണി. വിക്കറ്റിനു പിന്നില്‍ ധോണി ഇടയ്ക്കിടെ നല്‍കുന്ന ഉപദേശങ്ങള്‍ വിക്കറ്റുകളെടുക്കാന്‍ ബൗളര്‍മാരെ സഹായിക്കാറുണ്ട്. ഓരോ ബാറ്റ്‌സ്മാന്റെയും ശൈലിയും പിച്ചിന്റെ സ്വഭാവവുമെല്ലാം മനസ്സിലാക്കിയാണ് ഏതു തരത്തിലാണ് ബൗള്‍ ചെയ്യേണ്ടതെന്നു ധോണി ബൗളര്‍മാര്‍ക്കു ഉപദേശങ്ങള്‍ നല്‍കാറുള്ളത്. ഇതു പിഴയ്ക്കാറുമില്ല.

ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ രവീന്ദ്ര ജഡേജ സിഎസ്‌കെയ്ക്കു വേണ്ടി മൂന്നു വിക്കറ്റുകളെടുത്തിരുന്നു. ഇതിനു അദ്ദേഹത്തെ സഹായിച്ചതാവട്ടെ ധോണിയുടെ വിലപ്പെട്ട ഉപദേശങ്ങളുമായിരുന്നു. അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ സ്റ്റംപ് മൈക്കുകള്‍ പിടിച്ചെടുത്തിരുന്നു. ഇവ ഇപ്പോള്‍ പുറത്തുവരികയും ചെയ്തിരിക്കുകയാണ്.

ധോണിയുടെ ഉപദേശം

ധോണിയുടെ ഉപദേശം

മിന്നുന്ന ഫോമിലുള്ള ഓസീസ് സൂപ്പര്‍ താരം ഗ്ലെന്‍ മാക്‌സ്വെല്ലിനെ ജഡേജ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു. മാക്‌സി ബാറ്റ് ചെയ്യവെ വിക്കറ്റ് ലക്ഷ്യമിട്ട് ബൗള്‍ ചെയ്യൂ, അയാള്‍ അടിക്കട്ടെയെന്നു ധോണി ഹിന്ദിയില്‍ ജഡേജയോടു വിളിച്ചു പറയുന്നതായി സ്റ്റംപ് മൈക്കിലൂടെ കേള്‍ക്കാം.
ഇത് അനുസരിച്ച് ബൗള്‍ ചെയ്ത ജഡ്ഡു മാക്‌സ്വെല്ലിനെ 22 റണ്‍സെടുത്തു നില്‍ക്കെ ബൗള്‍ഡാക്കുകയും ചെയ്തിരുന്നു. ഈ സീസണില്‍ ഓസീസ് താരം ബാറ്റിങില്‍ നിരാശപ്പെടുത്തിയ ആദ്യ ഇന്നിങ്‌സ് കൂടിയായിരുന്നു ഇത്.
ഇതേ തന്ത്രം തന്നെയായിരുന്നു മറ്റൊരു സൂപ്പര്‍ താരമായ എബി ഡിവില്ലിയേഴ്‌സിനെതിരേയും ജഡേജ പരീക്ഷിച്ചത്. സമാനമായ രീതിയില്‍ എബിഡിയും നാലു റണ്‍സ് മാത്രമെടുത്ത് ക്ലീന്‍ ബൗള്‍ഡായി ക്രീസ് വിടുകയും ചെയ്തു.

ഇനി ഹിന്ദിയില്‍ പറയാനാവില്ല

ഇനി ഹിന്ദിയില്‍ പറയാനാവില്ല

ആര്‍സിബിക്കു എട്ടാമനായി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയത് പേസറും സീസണിലെ പര്‍പ്പിള്‍ ക്യാപ്പിനു അവകാശിയുമായ ഹര്‍ഷല്‍ പട്ടേലായിരുന്നു. ഹിന്ദി നന്നായി അറിയാവുന്ന ഹര്‍ഷല്‍ വന്നതോടെ ധോണി തന്ത്രം മാറ്റുകയും ചെയ്തു. ഹര്‍ഷല്‍ ക്രീസിലെത്തിയ ശേഷം ഇനി എനിക്കു ഹിന്ദിയില്‍ പറയാന്‍ കഴിയില്ലെന്നു ധോണി ജഡേജയോടു പറയുന്നത് സ്റ്റംപ് മൈക്കിലൂടെ പുറത്തു വന്നിരിക്കുകയാണ്.
ഹര്‍ഷലിന്റെ വിക്കറ്റ് പക്ഷെ ദക്ഷിണാഫ്രിക്കയുടെ വെറ്ററന്‍ സ്പിന്നര്‍ ഇമ്രാന്‍ താഹിറായിരുന്നു. എട്ടു ബോളുകള്‍ നേരിട്ട് റണ്ണെടുക്കാനാവാതെ നിന്ന ഹര്‍ഷലിനെ താഹിര്‍ ബൗള്‍ഡാക്കിയാണ് പവലിയനിലേക്കു മടക്കിയത്.

 ധോണിയുടെ ഉപദേശം നേരത്തേയും

ധോണിയുടെ ഉപദേശം നേരത്തേയും

നേരത്തേയും സ്റ്റംപ് മൈക്കിലൂടെ ധോണി നല്‍കിയ ഉപദേശം ലോകമറിഞ്ഞിരുന്നു. രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള മല്‍സരത്തിനിടെയായിരുന്നു ഇത്. അന്നും ജഡേജയ്ക്കു ധോണി നല്‍കിയ ഉപദേശം വിക്കറ്റിലേക്കു നയിച്ചിരുന്നു. ബോള്‍ വരണ്ടിരിക്കുകയാണ്, അതുകൊണ്ടു തന്നെ ടേണ്‍ ചെയ്യുമെന്നായിരുന്നു ജഡേജയോടു ധോണി പറഞ്ഞത്. ഇത് ഉള്‍ക്കൊണ്ട് ബൗള്‍ ചെയ്ത ജഡ്ഡു 49 റണ്‍സെടുത്ത ബട്‌ലറെ ബൗള്‍ഡാക്കുകയും ചെയ്തിരുന്നു.

ജഡ്ഡുവിന്റെ വഴികാട്ടി

ജഡ്ഡുവിന്റെ വഴികാട്ടി

നേരത്തേ മുതല്‍ ജഡേജയുടെ വഴികാട്ടിയാണ് ധോണി. സിഎസ്‌കെയില്‍ ധോണിക്കു കീഴിലാണ് ജഡ്ഡു ലോകമറിയുന്ന ഓള്‍റൗണ്ടറെന്ന നിലയിലേക്കു വളര്‍ന്നത്. ടീമിന്റെ തുറുപ്പുചീട്ടാക്കി അദ്ദേത്തെ മാറ്റിയെടുത്തതും ധോണിയാണ്. ആര്‍സിബിക്കെതിരായ കളിയില്‍ ബാറ്റിങ്, ബൗളിങ്, ഫീല്‍ഡിങ് എന്നിവയിലെല്ലാം തിളങ്ങിയ ജഡ്ഡുവിനെ അദ്ദേഹം പ്രശംസിച്ചിരുന്നു.
മല്‍സരം ഒറ്റയ്ക്കു മാറ്റിമറിക്കാന്‍ ശേഷിയുള്ള താരമാണ് ജഡേജ. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അവന്റെ ബാറ്റിങില്‍ ഒരുപാട് മാറ്റങ്ങള്‍ വന്നിട്ടുണ്ട്. അതുകൊണ്ടു തന്നെ ആര്‍സിബിക്കെതിരേ ജഡ്ഡുവിന് കുറച്ചധികം സമയം, കൂടുതല്‍ ബോളുകള്‍ നേരിടാന്‍ അവസരം നല്‍കിയത് നേട്ടമായെന്നും മല്‍സരശേഷം ധോണി പറഞ്ഞിരുന്നു.

Story first published: Monday, April 26, 2021, 20:11 [IST]
Other articles published on Apr 26, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X