വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോവിഡ് 19, എപ്പോള്‍ മടങ്ങണമെന്ന് താരങ്ങള്‍ക്ക് തീരുമാനിക്കാം- ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണില്‍ കെകെആറിന്റെ രണ്ട് താരങ്ങള്‍ക്കും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ സിഎഇഒയ്ക്കും ബൗളിങ് പരിശീലകനും കോവിഡ് പോസിറ്റീവായതോടെ താരങ്ങളെല്ലാം ആശങ്കയിലാണ്. പ്രധാനമായും വിദേശ താരങ്ങള്‍. ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ കോവിഡ് ബാധിച്ചാല്‍ ഇന്ത്യയില്‍ കുടങ്ങിപ്പോകുമോയെന്ന ആശങ്കയും താരങ്ങള്‍ക്കുണ്ട്.

ആന്‍ഡ്രേ ടൈ, ലിയാം ലിവിങ്‌സ്റ്റന്‍, ആദം സാംബ, കെയ്ന്‍ റിച്ചാര്‍ഡ്‌സന്‍ തുടങ്ങിയവരെല്ലാം ഇതിനോടകം കോവിഡ് ഭീതിയെത്തുടര്‍ന്ന് ഇന്ത്യയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോയിട്ടുണ്ട്. ഇപ്പോഴിതാ ദക്ഷിണാഫ്രിക്കന്‍ താരങ്ങളോട് എപ്പോഴാണ് തിരിച്ചുവരേണ്ടതെന്ന് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക (സിഎസ്എ).

fafduplessis

ഐപിഎല്ലില്‍ കളിക്കുന്ന എല്ലാ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്കും ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക പിന്തുണ അറിയിക്കുന്നതായും ഫഫ് ഡുപ്ലെസിസ്, ലൂങ്കി എന്‍ഗിഡി, ക്രിസ് മോറിസ്, ഡേവിഡ് മില്ലര്‍ തുടങ്ങിയവര്‍ക്കെല്ലാം ടൂര്‍ണമെന്റില്‍ തുടരാം. എപ്പോഴാണ് തിരിച്ചുവരേണ്ടതെന്ന് അവര്‍ക്ക് തീരുമാനിക്കാമെന്നും സിഎസ്‌കെ ഡയറക്ടര്‍ ഗ്രെയിം സ്മിത്ത് പറഞ്ഞു.

നിലവില്‍ കെകെആറിലെ രണ്ട് താരങ്ങള്‍ക്കും സിഎസ്‌കെയിലെ മൂന്ന് അംഗങ്ങള്‍ക്കുമാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരെയെല്ലാം ഐസൊലേഷനിലാക്കിയിട്ടുമുണ്ട്. ഡല്‍ഹി ക്യാപിറ്റല്‍സ് ടീമിനെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് പോസിറ്റീവ് ആകാനുള്ള സാധ്യതയും നിലനില്‍ക്കുന്നുണ്ട്. ഇതോടെ വിദേശ താരങ്ങളും ക്രിക്കറ്റ് ബോര്‍ഡുകളും ആശങ്കയിലാണ്.

ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ മടങ്ങിയാല്‍ ടീമുകള്‍ക്കത് വലിയ തിരിച്ചടിയാവും. ക്രിസ് മോറിസിനെ 16.25കോടിക്കാണ് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കിയത്. ഡേവിഡ് മില്ലര്‍ ടീമിന്റെ മധ്യനിരയിലെ നിര്‍ണ്ണായക താരമാണ്. കൂടാതെ ലൂങ്കി എന്‍ഗിഡി,ഇമ്രാന്‍ താഹിര്‍,ഫഫ് ഡുപ്ലെസിസ് എന്നിവരെ നഷ്ടമായാല്‍ സിഎസ്‌കെയ്ക്കും അത് കടുത്ത തിരിച്ചടിയായി മാറും.

ക്രിക്കറ്റ് ഓസ്‌ട്രേലിയയും താരങ്ങള്‍ എപ്പോള്‍ മടങ്ങണമെന്ന തീരുമാനം അവര്‍ക്കെടുക്കാമെന്ന നിലപാടിലാണുള്ളത്. എന്നാല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ച് നാട്ടിലെത്തി വീണ്ടും പോസിറ്റീവായാല്‍ വലിയ വ്യാപനത്തിന് കാരണമാവുമോയെന്ന ആശങ്ക ക്രിക്കറ്റ് ബോര്‍ഡുകള്‍ക്കുണ്ട്. ബിസിസി ഐയുടെ വരുന്ന ദിവസത്തെ നിലപാടുകള്‍ക്കനുസരിച്ചാവും വിദേശ താരങ്ങളുടെ മടങ്ങിപ്പോക്ക് തീരുമാനം.

ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരത്തിന് ശേഷം ഐപിഎല്ലിന് ചെറിയ ഇടവേള നല്‍കാന്‍ ആലോചിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. അങ്ങനെ ആണെങ്കില്‍ കൂടുതല്‍ ദിവസങ്ങള്‍ വിദേശ താരങ്ങള്‍ ഇന്ത്യയില്‍ കഴിയേണ്ടി വരും. നിലവില്‍ മെയ് 30നാണ് ഐപിഎല്‍ ഫൈനല്‍ നിശ്ചയിച്ചിരിക്കുന്നത്.

Story first published: Tuesday, May 4, 2021, 13:36 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X