Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ദക്ഷിണാഫ്രിക്കയുടെ പ്രമുഖ താരങ്ങള്‍ ഐപിഎല്‍ കളിക്കും, അനുമതി നല്‍കി സിഎസ്എ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് മുന്നോടിയായി ആരാധകരെ അലട്ടിയിരുന്ന മറ്റൊരു പ്രശ്‌നത്തിന് കൂടി പരിഹാരം. നേരത്തെ പാകിസ്താനെതിരായ ടി20 പരമ്പരയുള്ളതിനാല്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളെല്ലാം ഐപിഎല്ലിലെത്താന്‍ വൈകുമെന്ന റിപ്പോര്‍ട്ടുണ്ടായിരുന്നു. പല ഫ്രാഞ്ചൈസികളിലെയും പ്രധാന താരങ്ങള്‍ ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്. ഈ സാഹചര്യത്തില്‍ ബിസിസി ഐ ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയോട് (സിഎസ്എ) നടത്തിയ അഭ്യര്‍ത്ഥന പരിഗണിച്ച് സൂപ്പര്‍ താരങ്ങള്‍ക്ക് ഐപിഎല്ലിലെ ആദ്യ മത്സരം മുതല്‍ കളിക്കാന്‍ അനുമതി നല്‍കുകയായിരുന്നു.

ദക്ഷിണാഫ്രിക്കന്‍ ടീം ക്യാപ്റ്റന്‍ ക്വിന്റന്‍ ഡീകോക്ക് മുംബൈ ഇന്ത്യന്‍സിന്റെ വിക്കറ്റ് കീപ്പറും ഓപ്പണറുമാണ്. രോഹിത് ശര്‍മ-ഡീകോക്ക് കൂട്ടുകെട്ട് ഐപിഎല്ലില്‍ വിജയിച്ച കൂട്ടുകെട്ടുമാണ്. ഈ സാഹചര്യത്തില്‍ ഡീകോക്ക് കളിക്കാതിരുന്നാല്‍ മുംബൈക്കത് വലിയ തിരിച്ചടിയായിരിക്കും. എന്നാല്‍ ഇപ്പോള്‍ ആദ്യ മത്സരം മുതല്‍ ഡീകോക്കിന് കളിക്കാന്‍ അവസരം നല്‍കുന്നത് മുംബൈ ഇന്ത്യന്‍സിന് സന്തോഷ വാര്‍ത്തയാണ്.

ഡല്‍ഹി ക്യാപിറ്റല്‍സിനും വലിയ സന്തോഷം നല്‍കുന്ന വാര്‍ത്തയാണിത്. കാരണം ഡല്‍ഹിയുടെ പ്രധാന കരുത്ത് കഗിസോ റബാദ എന്ന ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളറിലാണ്. അവസാന സീസണിലെ പര്‍പ്പിള്‍ ക്യാപിന് ഉടമകൂടിയാണ് താരം. ഈ അവസരത്തില്‍ റബാദയെ തുടക്ക മത്സരങ്ങളില്‍ നഷ്ടമായാല്‍ ടീമിനെ അത് പ്രതികൂലമായി ബാധിച്ചേനെ. ടീമിലെ മറ്റൊരു പേസറായ ആന്റിച്ച് നോക്കിയേയും ദക്ഷിണാഫ്രിക്കന്‍ താരമാണ്.

decoke-rabada

രാജസ്ഥാന്‍ റോയല്‍സിന്റെ ഡേവിഡ് മില്ലറെയും ആദ്യ മത്സരം മുതല്‍ ടീമിന് ലഭ്യമാവും. ടി20യില്‍ ദക്ഷിണാഫ്രിക്കയുടെ മധ്യനിരയില്‍ സ്ഥാനമുള്ള മില്ലറിന് അവസാന സീസണില്‍ രാജസ്ഥാനൊപ്പം വലിയ അവസരം ലഭിച്ചിരുന്നില്ല. എന്നാല്‍ സമീപകാലത്തെ മില്ലറിന്റെ മികച്ച ഫോമിന്റെ അടിസ്ഥാനത്തില്‍ ഇത്തവണ രാജസ്ഥാന്‍ താരത്തിന് കൂടുതല്‍ അവസരം നല്‍കിയേക്കും.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ചും ശുഭവാര്‍ത്തയാണിത്. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ലൂങ്കി എന്‍ഗിഡിയും ഫഫ് ഡുപ്ലെസിസും ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളവരാണ്. ഇരുവര്‍ക്കും ടീമില്‍ നിര്‍ണ്ണായകസ്ഥാനവുമുണ്ട്. ഇരുവര്‍ക്കും ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്. പാകിസ്താനെതിരായ ഏകദിന പരമ്പരയില്‍ ഇവരെല്ലാം കളിക്കും. ടി20 പരമ്പരയില്‍ നിന്നാണ് താരങ്ങള്‍ക്ക് ഇളവ് നല്‍കിയത്.

ഏപ്രില്‍ 9ന് ആരംഭിച്ച് മെയ് 30നാണ് ഐപിഎല്‍ അവസാനിക്കുന്നത്. അവസാന രണ്ട് സീസണിലും മുംബൈ ഇന്ത്യന്‍സാണ് കിരീടം ചൂടിയത്. ഇത്തവണയും ഫേവറേറ്റുകള്‍ മുംബൈ തന്നെയാണ്. ഇന്ത്യയിലെ ആറ് വേദികളിലായാണ് ഇത്തവണ ടൂര്‍ണമെന്റ് നടത്തുന്നത്.

Story first published: Saturday, March 20, 2021, 11:58 [IST]
Other articles published on Mar 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+