വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 
IPL 2021: സിഎസ്‌കെ ഉടനെയൊന്നും ജയിച്ചേക്കില്ല! സമയം വേണം- കാരണം വെളിപ്പെടുത്തി ഫ്‌ളെമിങ്

ഡല്‍ഹിയോടു ഏഴു വിക്കറ്റിനായിരുന്നു സിഎസ്‌കെയുടെ തോല്‍വി

ഐപിഎല്ലിന്റെ 14ാം സീസണ്‍ തോല്‍വിയോടെ തുടങ്ങേണ്ടി വന്നതിന്റെ ക്ഷീണത്തിലാണ് മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടു ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയാണ് എംഎസ് ധോണിക്കും സംഘത്തിനും ഏറ്റുവാങ്ങേണ്ടിവന്നത്. 188 റണ്‍സെന്ന ജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്തിയും സിഎസ്‌കെ ബൗളിങ് നിരയ്ക്കു ഡിസിയെ കടിഞ്ഞാണിടാന്‍ കഴിഞ്ഞില്ല. ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍ (85), പൃഥ്വി ഷാ (72) എന്നിവരുടെ ഇന്നിങ്‌സുകള്‍ക്കു മുന്നില്‍ സിഎസ്‌കെ സ്തബ്ധരായി.

ദയനീയ ബൗളിങ് പ്രകടനവും ഫീല്‍ഡിങിലെ ചില പിഴവുകളുമാണ് സിഎസ്‌കെയ്ക്കു വിനയായത്. മുംബൈയിലെ വാംഖഡെ സ്റ്റേഡിയത്തിലായിരുന്ന മല്‍സരം. ടീമിന് എവിടെയാണ് പിഴച്ചതെന്നു വ്യക്തമാക്കിയിരിക്കുകയാണ് സിഎസ്‌കെ കോച്ച് സ്റ്റീഫന്‍ ഫ്‌ളെമിങ്. മല്‍സരശേഷമാണ് സിഎസ്‌കെയുടെ പോരായ്മയെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തിയത്.

 മുംബൈയും പതറി

മുംബൈയും പതറി

ഞങ്ങളുടേത് ചെന്നൈയില്‍ നിന്നുള്ള ടീമാണ്. ഉദ്ഘാടന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ടീം ചെന്നൈയില്‍ പതറുന്നത് നമ്മള്‍ കണ്ടതാണ്. ചെന്നൈയില്‍ വിജയക്കുന്ന തരത്തില്‍ തങ്ങളുടെ തന്ത്രങ്ങളില്‍ മാറ്റം വരുത്തുകയെന്ന വെല്ലുവിളിയാണ് മുംബൈയ്ക്കു മുന്നിലുള്ളത്. ഞങ്ങള്‍ക്കാവട്ടെ മുംബൈയില്‍ ബൗളിങ് കുറച്ചുകൂടി മെച്ചപ്പെടുത്തണമെന്ന വെല്ലുവിളിയാണുള്ളത്.
ഈ കൊവിഡ് കാലത്തെ മല്‍സരങ്ങളിലെ ഒരു തന്ത്രമാണിത്. ഞങ്ങള്‍ക്കു ഒരു വഴി കണ്ടെത്തിയേ തീരൂ. മുംബൈയിലേത് വലിയ സ്‌കോറുകള്‍ പിറക്കുന്ന മല്‍സരമായിരിക്കും. ടോസ് നിര്‍ണായകമായി മാറുകയും ചെയ്യുമെന്നും ഫ്‌ളെമിങ് വിശദമാക്കി.

 ഓള്‍റൗണ്ടര്‍മാര്‍

ഓള്‍റൗണ്ടര്‍മാര്‍

ഈ സീസണിനു മുന്നോടിയായുള്ള ലേലത്തില്‍ രണ്ടു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍മാരെ സിഎസ്‌കെ തങ്ങളുടെ ടീമിലെത്തിച്ചിരുന്നു. കെ ഗൗതമിന് 9.25 കോടിയും മോയിന്‍ അലിക്കു ഏഴു കോടി രൂപയുമാണ് അവര്‍ ചെലവിട്ടത്. സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്ന ചെന്നൈയിലെ പിച്ചില്‍ മല്‍സരങ്ങളുണ്ടാവുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം. എന്നാല്‍ എല്ലാ ടീമുകള്‍ക്കും മല്‍സരം നിഷ്പക്ഷ വേദികളിലായതിനാല്‍ എത്രയും പെട്ടെന്നു പുതിയ സാഹചര്യങ്ങളുമായി സിഎസ്‌കെയ്ക്കു പൊരുത്തപ്പെട്ടേ തീരൂ.

 റെയ്‌നയെ പുകഴത്തി

റെയ്‌നയെ പുകഴത്തി

ഒരു സീസണിനു ശേഷം തകര്‍പ്പന്‍ ഫിഫ്റ്റിയുമായി സിഎസ്‌കെ ടീമിലേക്കുള്ള മടങ്ങിവരവ് രാജകീയമാക്കിയ സിഎസ്‌കെയുടെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയെ ഫ്‌ളെമിങ് പ്രശംസിച്ചു.
ക്രിക്കറ്റും എവിടെ നിന്നാണ് മടങ്ങിവരവെന്നും പരിഗണിക്കുമ്പോള്‍ റെയ്‌നയുടെ ഫോം വളരെ മികച്ചതായിരുന്നു. ഉജ്ജ്വല ഇന്നിങ്‌സായിരുന്നു അത്. മോയിന്‍ അലിക്കു അക്രമണോത്സുക ഇന്നിങ്‌സ് കളിക്കാനുള്ള ചുമതലയായിരന്നു ഞങ്ങള്‍ നല്‍കിയത്. ആദ്യത്തെ രണ്ട്- മൂന്ന് ഷോട്ടുകകള്‍ക്കു ശേഷം റെയ്‌ന ട്രാക്കിലെത്തി. സിഎസ്‌കെയെ സംബന്ധിച്ച് വളരെ പോസിറ്റീവായ സൂചനയാണിതെന്നും ഫ്‌ളെമിങ് പറഞ്ഞു. മല്‍സരത്തില്‍ റെയ്‌ന 36 ബോളില്‍ 54 റണ്‍സ് അടിച്ചെടുത്തിരുന്നു.

Story first published: Sunday, April 11, 2021, 15:17 [IST]
Other articles published on Apr 11, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X