IPL 2021: ഈ സീസണിലെ 'വൈഡ്മാന്‍' ആരെന്നറിയാം, അത് സിഎസ്‌കെ ബൗളര്‍!- ധോണി കാണുന്നില്ലേ?

ഐപിഎല്ലിന്റെ 14ാം സീസണ്‍ തീര്‍ത്തും അപ്രതീക്ഷിതമായി നിര്‍ത്തി വച്ചതിന്റെ നിരാശയിലാണ് ക്രിക്കറ്റ് പ്രേമികള്‍. 29 മല്‍സരങ്ങള്‍ മാത്രമേ ഈ സീസണില്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞുള്ളൂ. 31 മല്‍സരങ്ങള്‍ ഇനിയും ബാക്കിയുണ്ട്. കഴിഞ്ഞ ഞായറാഴ്ച നടന്ന ഡബിള്‍ ഹെഡ്ഡറോടെയാണ് സീസണിനു അപ്രതീക്ഷിത ബ്രേക്ക് വന്നത്. ശേഷിക്കുന്ന മല്‍സരങ്ങള്‍ ഇനിയെപ്പോള്‍, എവിടെ നടക്കുമെന്ന കാര്യം വ്യക്തമല്ല. ഇന്ത്യയില്‍ സാഹചര്യം മോശമായതിനാല്‍ സീസണിന്റെ രണ്ടാം പകുതി ഏതെങ്കിലും വിദേശരാജ്യത്തു നടക്കാനാണ് സാധ്യത.

അതിനിടെ ഇതുവരെ നടന്ന മല്‍സരങ്ങളില്‍ നിന്നുള്ള രസകരമായ ഒരു കണക്ക് പുറത്തുവന്നിരിക്കുകയാണ്. ഈ സീസണില്‍ ഏറ്റവുമധികം വൈഡ് ബോളുകളെറിഞ്ഞ അഞ്ചു ബൗഴളര്‍മാര്‍മാരില്‍ തലപ്പത്ത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇന്ത്യന്‍ പേസര്‍ ശര്‍ദ്ദുല്‍ ഠാക്കൂറാണ്. വൈഡുകളുടെ എണ്ണത്തില്‍ മറ്റൊരു ബൗളര്‍ക്കും ഉടനെയൊന്നും എത്തിപ്പിടിക്കാന്‍ കഴിയാത്ത വിധത്തില്‍ ലീഡ് ചെയ്യുകയാണ് അദ്ദേഹം. വെറും ഏഴു മല്‍സരങ്ങളില്‍ 16 വൈഡുകളാണ് ഠാക്കൂര്‍ എറിഞ്ഞത്.

IPL 2021: ബൗളിങില്‍ ഇവര്‍ക്കു കൈയടിക്കാം, കിടുക്കന്‍ പ്രകടനം- ഹര്‍ഷലാണ് ഹീറോ നമ്പര്‍ 1

IPL 2021: മുംബൈ ഇന്ത്യന്‍സ് വേണ്ടവിധം ഉപയോഗിക്കാതെ കൈവിട്ട അഞ്ച് സൂപ്പര്‍ താരങ്ങളിവര്‍

ഇത്രയും കളികളില്‍ അദ്ദേഹത്തിനു വീഴ്ത്താനായത് അഞ്ചു വിക്കറ്റുകള്‍ മാത്രമാണ്. 10.33 എന്ന മോശം ഇക്കോണമി റേറ്റും ഠാക്കൂറിനുണ്ട്. ഏഴ് ഇന്നിങ്‌സുകളിലായി 25.5 ഓവറുകള്‍ ബൗള്‍ ചെയ്ത പേസര്‍ വഴങ്ങിയത് 267 റണ്‍സാണ്. ടീമില്‍ ഏറ്റവുമധികം റണ്‍സ് വിട്ടുകൊടുത്തതും ഠാക്കൂര്‍ തന്നെയാണ്. ടീമില്‍ 200ന് മുകളില്‍ റണ്‍സ് വഴങ്ങിയ മറ്റൊരു ബൗളര്‍ ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ സാം കറെനാണ് (217 റണ്‍സ്).

അതേസമയം, കൂടുതല്‍ വൈഡുകളെറിഞ്ഞ ബൗളര്‍മാരുടെ ലിസ്റ്റിലേക്കു തന്നെ വരികയാണെങ്കില്‍ രണ്ടാംസ്ഥാനത്തു നില്‍ക്കുന്നത് സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സിന്റെ ബംഗ്ലാദേശ് പേസര്‍ മുസ്തഫിസുര്‍ റഹ്മാനാണ്. ഏഴു ഇന്നിങ്‌സുകളില്‍ താരമെറിഞ്ഞത് 10 വൈഡുകളാണ്. ആകെ 27 ഓവറുകളെറിഞ്ഞ അദ്ദേഹം 224 റണ്‍സ് വിട്ടുകൊടുത്ത് എട്ടു വിക്കറ്റുകളുമെടുത്തു. കൂടുതല്‍ വൈഡുകളെറിഞ്ഞവരുടെ ലിസ്റ്റില്‍ വൈഡുകളുടെ എണ്ണം രണ്ടക്കം കടന്നത് ഠാക്കൂറും മുസ്തഫിസുറും മാത്രമാണ്.

മൂന്നാംസ്ഥാനം രണ്ടു പേര്‍ ചേര്‍ന്നു പങ്കിടുകയാണ്. കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇന്ത്യന്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണയും രാജസ്ഥാന്‍ റോയല്‍സിന്റെ യുവ പേസര്‍ ചേതന്‍ സക്കരിയയുമാണ് ഒപ്പത്തിനൊപ്പമുള്ളത്. ഇരുവരും ഒമ്പത് വൈഡുകള്‍ വീതമെറിഞ്ഞിട്ടുണ്ട്. സക്കരിയയുടെ കന്നി ഐപിഎല്‍ സീസണ്‍ കൂടിയാണ് ഇത്തവണത്തേത്.

നാലാംസ്ഥാനത്തുള്ള രാജസ്ഥാന്‍ റോയല്‍സിന്റെ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസാണ്. എട്ടു വൈഡുകള്‍ അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇത്രയും വൈഡുകളെറിഞ്ഞെങ്കിലും വിക്കറ്റുകളെടുക്കുന്നതില്‍ മോറിസ് നിരാശപ്പെടുത്തിയില്ല. ഏഴു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകള്‍ അദ്ദേഹം വീഴ്ത്തിയിട്ടുണ്ട്. ഒരു നാലു വിക്കറ്റ് നേട്ടവും ഇതിലുള്‍പ്പെടുന്നു. ടൂര്‍ണമെന്റിലെ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടാമന്‍ കൂടിയാണ് മോറിസ്. 17 വിക്കറ്റുകളുമായി റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഹര്‍ഷല്‍ പട്ടേലാണ് പര്‍പ്പിള്‍ ക്യാപ്പിന്റെ അവകാശി.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, May 6, 2021, 18:52 [IST]
Other articles published on May 6, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X