Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: സഞ്ജുവും ഹര്‍ദിക്കുമാണ് നിലവിലെ മികച്ച ടി20 താരങ്ങള്‍- ക്രിസ് മോറിസ്

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ പുരോഗമിക്കുകയാണ്. രണ്ടാം വാരം പിന്നിടുമ്പോള്‍ സിഎസ്‌കെ,ഡല്‍ഹി,ആര്‍സിബി ടീമുകള്‍ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. മുംബൈ,ഹൈദരാബാദ്,പഞ്ചാബ്,രാജസ്ഥാന്‍,കൊല്‍ക്കത്ത ടീമുകള്‍ക്കൊന്നും ഇത്തവണ പ്രതീക്ഷക്കൊത്ത് ഉയരാന്‍ സാധിച്ചിട്ടില്ല. അടിമുടി മാറ്റങ്ങളുമായെത്തിയ രാജസ്ഥാന്‍ 16.25 കോടിക്ക് ക്രിസ് മോറിസിനെ ടീമിലെത്തിച്ചാണ് ഇത്തവണ പോരാട്ടത്തിനിറങ്ങിയത്. എന്നാല്‍ ടീമെന്ന നിലയില്‍ രാജസ്ഥാന് ഇനിയും ഏറെ മുന്നോട്ട് പോകാനുണ്ട്.

Sanju samson and Hardik pandya is my favourite says chris morris | Oneindia Malayalam

ഇപ്പോഴിതാ നിലവിലെ തന്റെ ഇഷ്ട ടി20 താരങ്ങള്‍ ആരൊക്കെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ് സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ്. രാജസ്ഥാന്‍ നായകന്‍ സഞ്ജു സാംസണ്‍,മുംബൈ ഇന്ത്യന്‍സിന്റെ ഹര്‍ദിക് പാണ്ഡ്യ എന്നിവരെയാണ് മികച്ച താരങ്ങളായി മോറിസ് തിരഞ്ഞെടുത്തത്. ഐപിഎല്ലില്‍ ഏറ്റവും ലാഭമുണ്ടാക്കി തരുന്ന താരങ്ങളാണ് ഇവരെന്നാണ് മോറിസ് അഭിപ്രായപ്പെട്ടത്.

sanjusamsonandchrismorris

'സഞ്ജു എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാമത്തെ താരമാണ്. കാരണം ഏറെ നാളുകളായി അവനെ കാണുന്നു. ഇന്നത്തെ നിലയിലേക്ക് വ്യക്തിയെന്ന നിലയിലും താരമെന്ന നിലയിലും അവന്റെ വളര്‍ച്ച മനോഹരമാണ്. ഹര്‍ദിക് പാണ്ഡ്യയേയും വളരെ ഇഷ്ടമാണ്. നിര്‍ത്താതെ ആഘോഷം നല്‍കുന്നവനാണവന്‍'-മോറിസ് പറഞ്ഞു.

16.25 കോടിക്ക് അനുസരിച്ചുള്ള പ്രകടനം കാഴ്ചവെക്കാന്‍ ക്രിസ് മോറിസിനായിട്ടില്ല. ഡല്‍ഹിക്കെതിരേ ടീമിനെ ജയിപ്പിച്ചതും കെകെആറിനെതിരേ നാല് വിക്കറ്റ് പ്രകടനം നടത്തിയതുമൊഴിച്ചാണ് മോറിസിന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. എന്നാല്‍ മോറിസിന്റെ ടീമിന്റെ സേവനങ്ങളെ പ്രശംസിച്ചാണ് സഞ്ജു സംസാരിച്ചത്. ഇതിന്റെ വീഡിയോ രാജസ്ഥാന്‍ തങ്ങളുടെ ട്വിറ്റര്‍ പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഹര്‍ദിക് പാണ്ഡ്യ ഈ സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുകയാണ്. വരും മത്സരത്തിലും ഇതേ മോശം ഫോം തുടര്‍ന്നാല്‍ മുംബൈ ചിലപ്പോള്‍ ഹര്‍ദിക്കിനെ പുറത്തിരുത്തിയേക്കും. പുറം വേദനയും തോളുവേദനയും അദ്ദേഹത്തിന്റെ പ്രകടനത്തെ ബാധിച്ചിട്ടുണ്ട്. ഹര്‍ദിക്കിന്റെ മോശം ഫോം ഇത്തവണ മുംബൈ പിന്നോട്ട് പോവാനുള്ള കാരണങ്ങളിലൊന്നാണ്.

അഞ്ച് മത്സരം കളിച്ച രാജസ്ഥാന്‍ റോയല്‍സ് മൂന്ന് മത്സരത്തില്‍ ജയിച്ചപ്പോള്‍ രണ്ട് മത്സരം തോറ്റു. നിലവില്‍ ഏഴാം സ്ഥാനത്താണ്. കരുത്തരായ മുംബൈ ഇന്ത്യന്‍സാണ് ടീമിന്റെ അടുത്ത എതിരാളികള്‍. വിദേശ താരങ്ങളുടെ മടങ്ങിപ്പോക്ക് രാജസ്ഥാനെ ബാധിച്ചിട്ടുണ്ട്. ആന്‍ഡ്രേ ടൈ,ലിയാം ലിവിങ്‌സ്റ്റന്‍ എന്നിവര്‍ നാട്ടിലേക്ക് മടങ്ങി. നേരത്തെ ബെന്‍ സ്‌റ്റോക്‌സ് സീസണിന്റെ തുടക്കത്തിലേ തന്നെ പരിക്കേറ്റ് പുറത്തായിരുന്നു.

Story first published: Tuesday, April 27, 2021, 13:52 [IST]
Other articles published on Apr 27, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+