IPL 2021: ആര്‍സിബിക്ക് മികച്ച വിദേശ താരത്തെ വേണം, പരിഗണനയില്‍ ഈ അഞ്ച് പേര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ താരലേലം ഈ മാസം 18ന് നടക്കാനിരിക്കുകയാണ്. 13ാം തീയ്യതി ലേലത്തില്‍ പങ്കെടുക്കുന്ന താരങ്ങളുടെ പൂര്‍ണ്ണ പട്ടിക പുറത്തുവരും. സ്റ്റീവ് സ്മിത്ത്, മാര്‍നസ് ലാബുഷെയ്ന്‍, ഗ്ലെന്‍ മാക്‌സ് വെല്‍, ആരോണ്‍ ഫിഞ്ച് തുടങ്ങിയ പല പ്രമുഖരും ഇത്തവണ ലേലത്തിലേക്ക് എത്തിപ്പെട്ടു എന്നതാണ് ശ്രദ്ധേയം. മിനി താരലേലമാണെങ്കിലും വാശിയേറിയ പോരാട്ടം തന്നെ ഇത്തവണ പ്രതീക്ഷിക്കപ്പെടുന്നുണ്ട്. വിരാട് കോലി നായകനായ ആര്‍സിബിക്ക് ഇത്തവണ മികച്ച വിദേശ താരങ്ങളെ ആവിശ്യമുണ്ട്. ഇത്തവണ ആര്‍സിബി ലക്ഷ്യമിടുന്ന അഞ്ച് വിദേശ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് മോറിസ്
ഇത്തവണത്തെ ലേലത്തിന് മുമ്പായി ആര്‍സിബി ഒഴിവാക്കിയ താരമാണ് ക്രിസ് മോറിസ്. 2020ലെ സീസണിന് മുന്നോടിയായി 10 കോടി രൂപയ്ക്കാണ് മോറിസിനെ ആര്‍സിബി സ്വന്തമാക്കിയത്. ഈ പ്രതിഫലം നല്‍കാന്‍ സാധിക്കാത്തതിനാലാണ് താരത്തെ ടീം ഒഴിവാക്കിയത്. എന്നാല്‍ ഇത്തവണ ലേലത്തിലും പേസ് ഓള്‍റൗണ്ടറായ മോറിസിനുവേണ്ടി ആര്‍സിബി ശ്രമം നടത്തിയേക്കുമെന്നാണ് വിവരം. 153 സ്‌ട്രൈക്കറേറ്റില്‍ 550 റണ്‍സും 80 വിക്കറ്റും സ്വന്തമാക്കിയിട്ടുള്ള മോറിസിനെ കുറഞ്ഞ തുകയ്ക്ക് സ്വന്തമാക്കാനാവും ആര്‍സിബി ശ്രമിക്കുക.

മിച്ചല്‍ സ്റ്റാര്‍ക്ക്
നേരത്തെ ആര്‍സിബിക്കുവേണ്ടി കളിച്ചിട്ടുള്ള ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്കിനായും ഇത്തവണയും ടീം ശ്രമം നടത്തിയേക്കും. പേസ് ബൗളിങ്ങില്‍ മികച്ച റെക്കോഡുള്ള താരമാണ് സ്റ്റാര്‍ക്ക്. സമീപ കാലത്ത് മോശം ഫോമാണെങ്കിലും ലേലത്തില്‍ വാശിയേറിയ പോരാട്ടം തന്നെ സ്റ്റാര്‍ക്കിനായി നടന്നേക്കും. 2015ലാണ് അവസാനമായി താരം ഐപിഎല്‍ കളിച്ചത്. പല സീസണിലും പരിക്ക് വില്ലനായ സ്റ്റാര്‍ക്കിനായി ഇത്തവണ ആര്‍സിബി ശക്തമായി തന്നെ ശ്രമം നടത്തിയേക്കും.

സ്റ്റീവ് സ്മിത്ത്
മികച്ച ടോപ് ഓഡര്‍ താരത്തെ ആവിശ്യമുള്ളതിനാല്‍ സ്റ്റീവ് സ്മിത്തിനായും ആര്‍സിബി ശ്രമം നടത്തിയേക്കും. അവസാന സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് ഒഴിവാക്കിയ താരമാണ് സ്മിത്ത്. ഇത്തവണ വാശിയേറിയ പോരാട്ടം സ്മിത്തിനായി നടക്കുമെന്നുറപ്പാണ്. സ്മിത്തും കോലിയും ഒരു ടീമിനുവേണ്ടി കളിച്ചാല്‍ ടീമിന്റെ ബ്രാന്റ് മൂല്യത്തെയും അത് ഉയര്‍ത്തും. അതിനാല്‍ത്തന്നെ കൂടുതല്‍ പണം സ്മിത്തിനായി ആര്‍സിബി മുടക്കാന്‍ സാധ്യത കൂടുതലാണ്.

മിച്ചല്‍ മഗ്ലെങ്ങന്‍
മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ കിവീസ് പേസര്‍ മിച്ചല്‍ മഗ്ലെങ്ങനെ ടീമിലെത്തിക്കാനും ആര്‍സിബി ആഗ്രഹിക്കുന്നു. ഇടം കൈയന്‍ പേസര്‍ക്ക് ഐപിഎല്ലില്‍ മികച്ച റെക്കോഡുണ്ട്. എന്നാല്‍ അവസാന സീസണില്‍ ഒരു മത്സരത്തില്‍ പോലും മഗ്ലെങ്ങന് അവസരം ലഭിച്ചിരുന്നില്ല. 56 മത്സരത്തില്‍ നിന്ന് 71 വിക്കറ്റ് നേടിയ താരത്തെ ചെറിയ തുകയ്ക്ക് ടീമിലെത്തിക്കാനായാല്‍ ആര്‍സിബി സ്വന്തമാക്കാന്‍ സാധ്യത കൂടുതലാണ്.

നതാന്‍ കോള്‍ട്ടര്‍നെയ്ല്‍
മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ഓസീസ് പേസര്‍ നതാന്‍ കോള്‍ട്ടര്‍ നെയ്‌ലിനെ സ്വന്തമാക്കാനും ആര്‍സിബി ആഗ്രഹിക്കുന്നു. ഫൈനലിലെ രണ്ട് വിക്കറ്റടക്കം അഞ്ച് വിക്കറ്റാണ് അവസാന സീസണില്‍ താരം നേടിയത്. അത്യാവശ്യം ബാറ്റ് ചെയ്യാനും മികവുള്ള കോള്‍ട്ടര്‍ നെയ്‌ലിനെ എട്ട് കോടിക്കാണ് മുംബൈ അവസാന സീസണില്‍ ടീമില്‍ എത്തിച്ചത്. ചെറിയ തുകയ്ക്ക് സ്വന്തമാക്കാനായാല്‍ സീനിയര്‍ താരത്തെ ആര്‍സിബി കൈവിടാന്‍ സാധ്യത കുറവാണ്. 40 വിക്കറ്റാണ് താരം ഐപിഎല്ലില്‍ നേടിയത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications