വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: എന്റെ പണി എനിക്കറിയാം; സഞ്ജു നിഷേധിച്ച സിംഗിളിനെ കുറിച്ച് ക്രിസ് മോറിസ്

By Abin MP

ഒരു ഓവറോ ഒരു പന്തോ കളിയുടെ ഗതിമാറ്റിക്കളയുന്നതാണ് ട്വന്റി-20. വില്ലന്‍ ഹീറോയാകാനും ഹീറോ വില്ലനാകാനും അധികം സമയമൊന്നും വേണ്ട. അത്രമാത്രമാണ് കുട്ടിക്രിക്കറ്റിലെ അനശ്ചിതത്വം. ഇന്നലെ ഡല്‍ഹി ക്യാപിറ്റല്‍സും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ നടന്ന മത്സരവും അതുപോലൊന്നായിരുന്നു. വില്ലനായിരുന്ന ക്രിസ് മോറിസാണ് ഇന്നലെ തോല്‍വിയുടെ വക്കത്തു നിന്നും രാജസ്ഥാനെ വിജയത്തിലേക്ക് കൈപിടിച്ചു കയറ്റിയതും നായകനായതും.

Chris Morris about the strike that Sanju Samson denied | Oneindia Malayalam

പോയ മത്സരത്തില്‍ അവസാന നിമിഷം നായകന്‍ സഞ്ജു സാംസണ്‍ തന്നെ സ്‌ട്രൈക്ക് നിഷേധിച്ച താരമായിരുന്നു ക്രിസ് മോറിസ്. അതേ ക്രിസ് ഇന്ന് തോറ്റെന്ന് കടുത്ത രാജസ്ഥാന്‍ ആരാധകര്‍ പോലും വിധിയെഴുതിയ മത്സരമാണ് ജയിപ്പിച്ചെടുത്തത്. കഗിസോ റബാഡയേയും ടോം കറനേയും രണ്ട് വീതം സിക്‌സുകള്‍ പറത്തിയാണ് ക്രിസ് കളി വരുതിയിലാക്കിയത്. പിന്നാലെ സോഷ്യല്‍ മീഡിയ തൊട്ട് മുമ്പത്തെ മത്സരത്തെ കുറിച്ചുള്ള ചര്‍ച്ചകളിലേക്ക് കടക്കുകയായിരുന്നു.

സഞ്ജു കാണിച്ചത് അഹങ്കാരം

പഞ്ചാബിനെതിരായ മത്സരത്തിലെ അവസാന പന്ത് മോറിസിന് സഞ്ജു സ്‌ട്രൈക്ക് നല്‍കാതിരുന്നത് ശരിയായിരുന്നില്ലെന്ന് പറഞ്ഞവരെല്ലാം സട കുടഞ്ഞ് എഴുന്നേറ്റിരിക്കുകയാണ്. സഞ്ജു കാണിച്ചത് അഹങ്കാരമായിരുന്നുവെന്നും അതിനുള്ള മറുപടിയാണ് മോറിസ് ഇന്നലെ നല്‍കിയതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വാദം. മത്സര ശേഷം ഇതേക്കുറിച്ച് മോറിസ് തന്നെ പ്രതികരിച്ചിരിക്കുകയാണ്.

തിരിച്ചോടാന്‍ തയ്യാറായിരുന്നു

മത്സരശേഷമായിരുന്നു മോറിസിനോട് സഞ്ജു നിരസിച്ച സിംഗിളിനെ കുറിച്ച് ചോദിച്ചത്. എന്തു സംഭവിച്ചാലും താന്‍ തിരിച്ചോടാന്‍ തയ്യാറായിരുന്നുവെന്നാണ് മോറിസ് നല്‍കിയ മറുപടി. സഞ്ജു മനോഹരമായി കളിക്കുകയായിരുന്നു. സ്വപ്‌നതുല്യമായിരുന്നു അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ്. അവന്‍ അവസാന പന്ത് സിക്‌സ് അടിക്കുകയായിരുന്നുവെങ്കില്‍ ഞാന്‍ സന്തോഷിക്കുമായിരുന്നുവെന്നും മോറിസ് പറഞ്ഞു. തന്നെ ടീമിലെടുത്തിരിക്കുന്നത് അടിക്കാനാണെന്നും താന്‍ എന്താണെന്ന് തനിക്കറിയാമെന്നും മോറിസ് പറയുന്നു.

100 തവണ കളിച്ചാലും

സഞ്ജു സാംസണും ഇതേക്കുറിച്ച് മത്സരശേഷം പ്രതികരിച്ചു. തന്റെ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നായിരുന്നു സഞ്ജുവിന്റെ പ്രതികരണം. അന്നത്തെ മത്സരം 100 തവണ കളിച്ചാലും താന്‍ സിംഗിളെടുക്കാന്‍ തയ്യാറാകുമായിരുന്നില്ലെന്നാണ് സഞ്ജു പറയുന്നത്. അതേസമയം കഴിഞ്ഞ മത്സരത്തില്‍ ജയം കടുപ്പമായിരുന്നുവെന്നും എന്നാല്‍ തനിക്ക് മോറിസില്‍ പ്രതീക്ഷയുണ്ടായിരുന്നുവെന്നും സഞ്ജു പറഞ്ഞു.

സഞ്ജുവിന്റെ സെഞ്ചുറി

അവസാന പന്തില്‍ രാജസ്ഥാന് ജയിക്കാന്‍ വേണ്ടിയിരുന്നത് അഞ്ച് റണ്‍സായിരുന്നു. എന്നാല്‍ സിക്‌സടിക്കാനുള്ള സഞ്ജുവിന്റെ ശ്രമം ക്യാച്ചില്‍ അവസാനിക്കുകയായിരുന്നു. നാല് റണ്‍സിനാണ് കളി രാജസ്ഥാന്‍ പരാജയപ്പെട്ടത്. സഞ്ജുവിന്റെ സെഞ്ചുറി കണ്ട മത്സരവുമായിരുന്നു അത്. മത്സരശേഷം സഞ്ജുവിന്റെ തീരുമാനത്തിനെതിരെ നിരവധി പേര്‍ സോഷ്യല്‍ മീഡിയയിലൂടെ വിമര്‍ശനം ഉന്നയിച്ചിരുന്നു.

കളി തിരിച്ചു പിടിച്ചത് മോറിസ്

എന്തിരുന്നാലും തനിക്ക് കിട്ടിയ അവസരം കൃത്യമായി തന്നെ ഉപയോഗിച്ചിരിക്കുകയാണ് ക്രിസ് മോറിസ്. 18 പന്തുകളില്‍ നിന്നും 36 റണ്‍സുമായി അവസാന ഓവറുകളില്‍ ആഞ്ഞടിച്ചാണ് മോറിസ് കളി തിരിച്ചു പിടിച്ചത്. കളി അവസാനിക്കാന്‍ രണ്ട് പന്തുകള്‍ ബാക്കിയുള്ളപ്പോഴായിരുന്നു രാജസ്ഥാന്റെ വിജയം. നേരത്തെ 43 പന്തുകളില്‍ നിന്നും 62 റണ്‍സെടുത്ത ഡേവിഡ് മില്ലര്‍ പുറത്തായതോടെ രാജസ്ഥാന്‍ പരാജയം മണത്തിരുന്നു.

Story first published: Friday, April 16, 2021, 10:59 [IST]
Other articles published on Apr 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X