Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: പുലി പതുങ്ങിയത് കുതിക്കാനാണ്; ആദ്യ അങ്കത്തില്‍ ഹാര്‍ദിക് പന്തെറിയാതിരുന്നതിന് പിന്നിലെ കാരണം

കുട്ടിക്രിക്കറ്റിന്റെ ഉത്സവമായ ഐപിഎല്ലിന് ഇന്നലെ രാത്രി ഏഴരയോടെ തുടക്കമായിരിക്കുകയാണ്. നിലവിലെ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മിലായിരുന്നു ആദ്യ മത്സരം. സീസണിലെ ആദ്യ മത്സരം തോറ്റു തുടങ്ങുന്ന ശീലം ഇത്തവണയും മുംബൈ തെറ്റിച്ചില്ല. അതേസമയം പതിവു പോലെ നന്നായി തുടങ്ങാന്‍ ജയത്തിലൂടെ ആര്‍സിബിയ്ക്കും സാധിച്ചു.

മുംബൈയുടെ ശീലമനുസരിച്ച് തുടക്കത്തില്‍ തോല്‍ക്കുന്നതും പിന്നീട് കിരീടം നേടുന്നത് പതിവാണ്. ആര്‍സിബി ആകട്ടെ തുടക്കത്തില്‍ നന്നായി കളിക്കുകയും അവസാനഘട്ടത്തിലേക്ക് എത്തുമ്പോള്‍ കിതക്കുന്നവരുമാണ്. ഈ ശൈലികള്‍ക്ക് ഈ സീസണിലൊരു മാറ്റമുണ്ടാകുമോ എന്നാണ് ആരാധകര്‍ ഉറ്റു നോക്കുന്നത്. തോറ്റ മുംബൈയ്ക്കും ജയിച്ച ആര്‍സിബിയ്ക്കും പ്രതീക്ഷ പകരുന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ കളി. രണ്ട് വിക്കറ്റുകള്‍ക്കായിരുന്നു മുംബൈ ഇന്ത്യന്‍സ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് പരാചയപ്പെടുത്തിയത്.

വെളിപ്പെടുത്തി ക്രിസ് ലിന്‍.

മുംബൈയുടെ കുന്തമുനകളിലൊന്നാണ് ഹാര്‍ദിക് പാണ്ഡ്യ എന്ന ഓള്‍റൗണ്ടര്‍. കൂറ്റനടികള്‍ക്കൊപ്പം കളിയുടെ ഗതിമാറ്റുന്ന ബോളിംഗ് പ്രകടനങ്ങളും കൊണ്ടും ടീമിന് വന്‍ മുതല്‍ക്കൂട്ടാകാന്‍ കഴിയുന്ന താരമാണ് ഹാര്‍ദിക് പാണ്ഡ്യ. എന്നാല്‍ ആദ്യ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യ പന്തെറിഞ്ഞിരുന്നില്ല. പ്രധാന ബോളര്‍മാരായ ട്രെന്റ് ബോള്‍ട്ട് 36 റണ്‍സും രാഹുല്‍ ചാഹര്‍ 43 റണ്‍സുമായിരുന്നു വഴങ്ങിയത്. ഇപ്പോഴിതാ പാണ്ഡ്യ പന്തെറിയാതിരുന്നതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ക്രിസ് ലിന്‍.

ഷോള്‍ഡര്‍ ഇഞ്ചുറി

മത്സരം ശേഷം നടന്ന പത്രസമ്മേളനത്തിലായിരുന്നു ക്രിസ് ലിന്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഷോള്‍ഡര്‍ ഇഞ്ചുറിയാണെന്നാണ് ലിന്‍ പറയുന്നത്. അതിനാല്‍ പാണ്ഡ്യയെ കൊണ്ട് പന്തെറിയിപ്പിക്കണ്ട എന്ന തീരുമാനത്തില്‍ എത്തുകയായിരുന്നുവെന്നും ക്രിസ് ലിന്‍ പറഞ്ഞു. ക്രിസ് ലിന്നിന്റെ വാക്കുകളിലേക്ക്.

മുന്‍കരുതല്‍

''എനിക്ക് നൂറ് ശതമാനം ഉറപ്പില്ല. ഷോള്‍ഡറിന് ചെറിയൊരു പരുക്കുണ്ട്. ഹാര്‍ദിക് പാണ്ഡ്യ പന്തെറിയാതിരുന്നത് മുന്‍കരുതലെന്ന നിലയിലാണ്. ടുര്‍ണമെന്റിന് മുമ്പ് ധാരാളം കളിച്ചിട്ടുണ്ട് പാണ്ഡ്യ. കുറഞ്ഞത് പതിനാല് കളിയെങ്കിലും ഐപിഎല്ലിലുണ്ടാകും. അതിനാല്‍ റിസ്‌ക്കെടുക്കാന്‍ പറ്റില്ല. എന്തെങ്കിലും ഉണ്ടെങ്കില്‍ ഫിസിയോയും സ്റ്റാഫും നോക്കുന്നതായിരിക്കും'' എന്നാണ് ക്രിസ് ലിന്‍ അറിയിച്ചത്.

ഒരു ബോളിംഗ് ഓപ്ഷന്‍ കൂടി

അതേസമയം എബി ഡിവില്യേഴ്‌സിന്റെ വെടിക്കെട്ട് ബാറ്റിംഗ് ആണ് ആര്‍സിബിയ്ക്ക് വിജയം സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത മുംബൈ 9 വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സായിരുന്നു എടുത്തത്. 48 റണ്‍സാണ് ഡിവില്യേഴ്‌സ് അടിച്ചെടുത്തത്. മുംബൈയ്ക്കായി ക്രിസ് ലിന്‍ 49 റണ്‍സ് നേടിയിരുന്നു. പാണ്ഡ്യ ഉടനെ തന്നെ മടങ്ങിവരുമെന്നും പാണ്ഡ്യയുടെ സാന്നിധ്യം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് ഒരു ബോളിംഗ് ഓപ്ഷന്‍ കൂടി നല്‍കുമെന്നും ക്രിസ് ലിന്‍ അഭിപ്രായപ്പെട്ടു.

റ്റൊരു ഡൈമെന്‍ഷന്‍

''ബാറ്റിംഗില്‍ ഹാര്‍ദിക് പാണ്ഡ്യ വലിയൊരു മുതല്‍ക്കൂട്ടാണ്. പക്ഷെ അദ്ദേഹം പന്തെറിയാന്‍ തുടങ്ങിയാല്‍ അത് ടീമിന് മറ്റൊരു ഡൈമെന്‍ഷന്‍ നല്‍കും. ഇന്ന് ഞങ്ങള്‍ക്ക് ആറാമത്തെ ബോളറില്ലാതെ വന്നുവെങ്കിലും ഇത് ടൂര്‍ണമെന്റിന്റെ തുടക്കം മാത്രമാണ്. ഹാര്‍ദിക് പന്തെറിയുമ്പോള്‍ അവന്റെ ബാറ്റിംഗിലുള്ള ആത്മവിശ്വസാവും കൂടും. ഉടനെ തന്നെ അവനെ പന്തുമായി കാണാന്‍ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു'' ക്രിസ് ലിന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Saturday, April 10, 2021, 12:12 [IST]
Other articles published on Apr 10, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+