Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഈ സീസണില്‍ എനിക്കത് നേടണം, 45 വയസ്സ് വരെ കളിക്കണം, ആഗ്രഹങ്ങള്‍ പറഞ്ഞ് ഗെയ്ല്‍

ചെന്നൈ: ഐപിഎല്ലില്‍ കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്‌സി ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റിരുന്നു. എന്നാല്‍ അതൊന്നും ടീമിന്റെ വിജയസാധ്യതയെ ബാധിക്കില്ലെന്ന് ക്രിസ് ഗെയില്‍ പറയുന്നു. ഐപിഎല്ലില്ലെ തന്റെ ഏറ്റവും വലിയ സ്വപ്നം ഈ വര്‍ഷം നേടുമെന്നാണ് പ്രതീക്ഷ. ഐപിഎല്ലില്‍ പഞ്ചാബ് കിരീടം നേടുന്നതാണ് തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്ന് ക്രിസ് ഗെയില്‍ പറയുന്നു. അതേസമയം ടൂര്‍ണമെന്റില്‍ 45 വയസ്സ് വരെ കളിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ക്രിസ് ഗെയ്ല്‍ വ്യക്തമാക്കി. പഞ്ചാബിനൊപ്പം പിന്നിട്ട മൂന്ന് സീസണുകള്‍ ഗംഭീരമാണെന്നും താരം വ്യക്തമാക്കി.

1

രണ്ട് തവണ പ്ലേഓഫ് വളരെ നേരിയ വ്യത്യാസത്തിനാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. ടീം മാനേജ്‌മെന്റിന്റെ വളരെ മികച്ച പിന്തുണ ഞങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇനി അത് മടക്കി കൊടുക്കുക എന്നതാണ് കടമ. ടീമിലൊരുപാട് എക്‌സ് ഫാക്ടറുണ്ട്. നിക്കോളാസ് പൂരാന്‍ അതിലൊരു താരമാണ്. ടീം ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് പഞ്ചാബിനെ മുന്നോട്ട് നയിക്കുന്നതില്‍ പ്രധാന ഘടകമാണ്. പുതുമുഖങ്ങളും ടീമില്‍ വലിയ റോള്‍ വഹിക്കുന്നു. ഷാരൂഖ് ഖാനെ പോലുള്ള താരങ്ങളെ കളിയെ മാറ്റിമറിക്കുന്നവരാണ്. പഞ്ചാബില്‍ ഇത്തരം താരങ്ങള്‍ പല ഘട്ടങ്ങളിലായി മറ്റുള്ളവരെ ഞെട്ടിക്കാന്‍ തയ്യാറാണെന്നും ഗെയ്ല്‍ പറഞ്ഞു.

ടീമില്‍ മധ്യനിരയില്‍ കളിക്കുന്നത് അല്ല എന്റെ താല്‍പര്യം. ഓപ്പണ്‍ ചെയ്യുന്നതാണ് എനിക്ക് എപ്പോഴും റണ്‍സടിക്കാനുള്ള അവസരം ഒരുക്കുന്നത്. വര്‍ഷങ്ങളായി ഞാനത് ചെയ്യുന്നുണ്ട്. എന്നാല്‍ ഇപ്പോള്‍ എന്റെ ടീമിന്റെ കാര്യം നോക്കുമ്പോള്‍, എനിക്ക് കൃത്യമായി ഒരു റോള്‍ ടീമില്‍ ഉണ്ട്. അവര്‍ എന്നോട് ആ റോള്‍ നിര്‍വഹിക്കാനാണ് പറഞ്ഞിരിക്കുന്നത്. അതില്‍ യാതൊരു പ്രശ്‌നവും ഞാന്‍ കാണുന്നില്ല. സന്തോഷത്തോടെ ഞാനത് ചെയ്യും. അവരെന്നോട് പറഞ്ഞ റോള്‍ ചെയ്യാന്‍ എന്നെക്കാളും മികച്ചവരില്ലെന്ന് തെളിയിക്കുകയാണ് ഞാന്‍ ചെയ്യേണ്ട കാര്യം. വയസ്സൊന്നും എന്നെ സംബന്ധിച്ച് വലിയ കാര്യമല്ല.

ഈ ഐപിഎല്ലില്‍ കിരീടം നേടുക എന്നത് വലിയ താല്‍പര്യമുള്ള കാര്യമാണ്. എനിക്കിനിയും മൂന്ന് വര്‍ഷത്തോളം കളിക്കാനാവും. കഴിഞ്ഞ തവണ തുടക്കത്തില്‍ തന്നെ എന്നെ കളിപ്പിക്കാതിരുന്നത് ടീമില്‍ വന്ന പിഴവാണ്. തിരിച്ചുവന്നപ്പോഴേക്കും എനിക്ക് കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നില്ലെങ്കില്‍ പോലും ടീമിനെ ജയിപ്പിക്കുകയാണ് പ്രധാനം. എനിക്ക് കളിക്കാന്‍ അവസരം കിട്ടിയപ്പോഴേക്കും മാനസികമായി ഞാന്‍ കരുത്ത് നേടിയിരുന്നു. അതുകൊണ്ട് നല്ല രീതിയില്‍ കളിക്കാന്‍ സാധിച്ചു. കൊവിഡിനെ പേടിച്ച് ഐപിഎല്ലില്‍ കളിക്കുന്നതില്‍ ഭയമില്ല. പ്രോട്ടോക്കോള്‍ പാലിച്ചാണ് മത്സരം നടത്തുന്നതെന്നും ഗെയ്ല്‍ പറഞ്ഞു.

Story first published: Monday, April 19, 2021, 22:07 [IST]
Other articles published on Apr 19, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+