
ആറ് വര്‍ഷത്തിന് ശേഷം അഹമ്മദാബാദില്‍ നടന്ന ആദ്യ ഐപിഎല്‍ മത്സരമായിരുന്നു ഇത്. ഇതിന് മുമ്പ് 2015 ഏപ്രില്‍ 24ന് രാജസ്ഥാന്‍ റോയല്‍സും ആര്‍സിബിയും തമ്മിലാണ് ഇവിടെ മത്സരം നടന്നത്. അന്ന് 9 വിക്കറ്റിന്റെ ജയം രാജസ്ഥാന്‍ സ്വന്തമാക്കി.

ടി20യില്‍ 29ാം തവണ പൂജ്യത്തിന് പുറത്തായി ക്രിസ് ഗെയ്ല്‍. ടി20യില്‍ കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന താരമായി ഇതോടെ ഗെയ്ല്‍ മാറി. ഡ്വെയ്ന്‍ സ്മിത്തിനെയാണ് (28) ഗെയ്ല്‍ മറികടന്നത്. കെകെആറിനെതിരേ നേരിട്ട ആദ്യ പന്തിലാണ് ഗെയ്ല്‍ പുറത്തായത്. ശിവം മാവിക്കായിരുന്നു വിക്കറ്റ്.

ഐപിഎല്ലില്‍ ഇത് രണ്ടാം തവണയാണ് ഗെയ്ല്‍ നേരിട്ട ആദ്യ പന്തില്‍ പുറത്താവുന്നത്. രണ്ട് തവണയും ഗെയ്‌ലിന്റെ മുന്‍ ടീമായ കെകെആറിനെതിരെയായിരുന്നു. 2017ല്‍ ഉമേഷ് യാദവാണ് ആദ്യമായി ഗെയ്‌ലിനെ ആദ്യ പന്തില്‍ പുറത്താക്കിയത്. ഇപ്പോഴിതാ ശിവം മാവിയും ആ നേട്ടത്തിലേക്കെത്തിയിരിക്കുകയാണ്.

9 വിക്കറ്റ് നഷ്ടത്തില്‍ 123 എന്നത് കെകെആറിനെതിരായ പഞ്ചാബ് കിങ്‌സിന്റെ കുറഞ്ഞ രണ്ടാമത്തെ ടോട്ടലാണിത്. 2011ല്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയതാണ് ഏറ്റവും കുറഞ്ഞ ടോട്ടല്‍.
കെകെആറിന്റെ സുനില്‍ നരെയ്ന്‍ ഇത് 10ാം തവണയാണ് ഐപിഎല്ലില്‍ പൂജ്യത്തിന് പുറത്തായത്. ഇതോടെ ഗൗതം ഗംഭീറിനൊപ്പം കൂടുതല്‍ തവണ പൂജ്യത്തിന് പുറത്താവുന്ന കെകെആര്‍ താരമായി നരെയ്ന്‍ മാറി.

ഒരു മത്സരത്തില്‍ 50 റണ്‍സും മൂന്ന് ക്യാച്ചും കെകെആറിനായി നേടുന്ന മൂന്നാമത്തെ താരമായി ഓയിന്‍ മോര്‍ഗന്‍ മാറി. നേരത്തെ 2011ല്‍ ജാക്‌സ് കാലിസും 2016ല്‍ റോബിന്‍ ഉത്തപ്പയും ഈ നേട്ടം സ്വന്തമാക്കിയിരുന്നു.
7000 ടി20 റണ്‍സ് പൂര്‍ത്തിയാക്കി ഓയിന്‍ മോര്‍ഗന്‍. ഈ നേട്ടത്തിലെത്തുന്ന നാലാമത്തെ ഇംഗ്ലണ്ട് താരമാണ് അദ്ദേഹം. അലെക്‌സ് ഹെയ്ല്‍സ്,ലൂക്ക് റൈറ്റ്,രവി ബൊപാര എന്നിവരാണ് നേരത്തെ ഈ നേട്ടത്തിയ ഇംഗ്ലണ്ട് താരങ്ങള്‍

പഞ്ചാബിനെതിരേ കളിച്ച അവസാന ആറ് മത്സരത്തില്‍ അഞ്ചിലും ജയിച്ച് കെകെആര്‍. കൂടാതെ പഞ്ചാബിനെതിരായ കെകെആറിന്റെ 19ാം ജയം കൂടിയാണിത്. പഞ്ചാബിനെതിരേ കൂടുതല്‍ ജയമെന്ന റെക്കോഡ് കെകെആറിന്റെ പേരിലാണ്.


Click it and Unblock the Notifications