
ഐപിഎല്ലില്‍ 350 സിക്‌സുകളെന്ന റെക്കോഡ് പൂര്‍ത്തിയാക്കാന്‍ ക്രിസ് ഗെയ്‌ലിന് വേണ്ടത് 1 സിക്‌സ് മാത്രം. നിലവില്‍ 349 സിക്‌സുകള്‍ പറത്തിയിട്ടുള്ള ഗെയ്ല്‍ രാജസ്ഥാനെതിരേ മൂന്നാം നമ്പറില്‍ കളിക്കാനിറങ്ങുമെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബ് നായകന്‍ കെ എല്‍ രാഹുലിന്റെ ടൂര്‍ണമെന്റിലെ ശരാശരി 44.26 ആണ്. 10 ഇന്നിങ്‌സ് എങ്കിലും കളിച്ചിട്ടുള്ള താരങ്ങളിലെ ഉയര്‍ന്ന ശരാശരിയാണിത്. അതിനാല്‍ത്തന്നെ ഇത്തവണയും ഇത് നിലനിര്‍ത്താന്‍ രാഹുല്‍ മികച്ച പ്രകടനം നടത്തേണ്ടതുണ്ട്.

രാജസ്ഥാന്‍ റോയല്‍സിന്റെ ഓപ്പണര്‍ റോളില്‍ ജോസ് ബട്‌ലറെയാണ് പ്രതീക്ഷിക്കുന്നത്. ടൂര്‍ണമെന്റ് ചരിത്രത്തില്‍ 1000 റണ്‍സെങ്കിലും നേടിയിട്ടുള്ള ഓപ്പണര്‍മാരില്‍ ഉയര്‍ന്ന സ്‌ട്രൈക്കറേറ്റിന് ഉടമയാണ് ബട്‌ലര്‍. 157.41 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. ക്യാപ്റ്റനായതിനാല്‍ രാജസ്ഥാന്റെ വിക്കറ്റ് കീപ്പറായി ഇത്തവണ സഞ്ജു എത്താനാണ് സാധ്യത. ബട്‌ലര്‍ ഫീല്‍ഡിങ്ങിന് ഇറങ്ങിയേക്കും.

ഇത്തവണ പ്ലേ ഓഫില്‍ കുറഞ്ഞൈാന്നും പഞ്ചാബ് ലക്ഷ്യം വെക്കുന്നില്ല. തുടര്‍ച്ചയായ ആറ് സീസണിലും പ്ലേ ഓഫില്‍ കടക്കാന്‍ പഞ്ചാബിന് സാധിച്ചിട്ടില്ല. 2014ലാണ് അവസാനമായി പ്ലേ ഓഫ് കളിച്ചത്. അന്ന് റണ്ണറപ്പുകളായിരുന്നു പഞ്ചാബ്. സ്‌ട്രൈക്കറേറ്റില്‍ നിലവിലെ മധ്യനിര താരങ്ങളില്‍ ഏറ്റവും മികച്ചവന്‍ നിക്കോളാസ് പുരാനാണ്. 167.7 പ്രഹരശേഷിയില്‍ ബാറ്റുവീശുന്ന പുരാന്‍ പഞ്ചാബിന് വലിയ പ്രതീക്ഷയുള്ള താരങ്ങളിലൊരാളാണ്.

ഡെത്ത് ഓവറിലെ ജോഫ്രാ ആര്‍ച്ചറുടെ അഭാവം രാജസ്ഥാനെ ബാധിക്കുമോയെന്ന് കണ്ടറിയണം. ഇത്തവണ പരിക്കേറ്റ ആര്‍ച്ചര്‍ക്ക് സീസണ്‍ നഷ്ടമായതോടെ ക്രിസ് മോറിസിനാവും രാജസ്ഥാന്‍ നിരയില്‍ ഡെത്ത് ഓവറിന്റെ ചുമതല. 7.69 എന്ന മികച്ച ഡെത്ത് ഓവര്‍ ഇക്കോണമി മോറിസിനുണ്ട്. എന്നാല്‍ ഇത് നിലനിര്‍ത്താന്‍ താരത്തിനാവുമോയെന്നാണ് കണ്ടറിയേണ്ടത്.

രാജസ്ഥാന്‍ സ്പിന്നര്‍ ശ്രേയസ് ഗോപാല്‍ രണ്ട് വിക്കറ്റ് കൂടി വീഴ്ത്തിയാല്‍ ഐപിഎല്ലില്‍ 50 വിക്കറ്റ് പൂര്‍ത്തിയാക്കും. 45 മത്സരത്തില്‍ നിന്ന് 7.85 എന്ന മികച്ച ഇക്കോണമിയില്‍ 48 വിക്കറ്റുകള്‍ ഇതിനോടകം സ്വന്തമാക്കാന്‍ ശ്രേയസ് ഗോപാലിനായിട്ടുണ്ട്. 24.23 ആണ് അദ്ദേഹത്തിന്റെ ശരാശരി.


Click it and Unblock the Notifications