Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: എട്ട് ടീമിലെയും വേഗ അര്‍ധ സെഞ്ച്വറിക്കാര്‍ ആരൊക്കെ? പട്ടിക ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിനായുള്ള കാത്തിരിപ്പ് അവസാനിക്കാന്‍ രണ്ട് ദിവസം മാത്രമാണുള്ളത്. ഇന്ത്യയിലെ ആറ് വേദികളിലായി നടക്കുന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ ആര് കപ്പ് നേടുമെന്ന് കണ്ടറിയാം. എട്ട് ടീമുകളും ഒന്നിനൊന്ന് മികച്ച താരനിരയുമായാണ് പുതിയ സീസണിനിറങ്ങുന്നത്. പുതിയ സീസണ്‍ 9ന് ആരംഭിക്കാനിരിക്കെ എട്ട് ടീമിലെയും വേഗ അര്‍ധ സെഞ്ച്വറിക്കാര്‍ ആരൊക്കെയാണെന്ന് നോക്കാം.

ക്രിസ് ഗെയ്‌ൽ

വിരാട് കോലി ക്യാപ്റ്റനായുള്ള റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനായി അതിവേഗ സെഞ്ച്വറി നേടിയ താരം ക്രിസ് ഗെയ്‌ലാണ്. ഐപിഎല്ലിലെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറായ 175* റണ്‍സ് ആര്‍സിബിക്കൊപ്പം അടിച്ചെടുത്ത ഗെയ്ല്‍ 17 പന്തിലാണ് ആര്‍സിബി നിരയിലെ വേഗമേറിയ അര്‍ധ സെഞ്ച്വറിക്കാരനായത്. കെകെആര്‍ ടീമിനുവേണ്ടിയും കളിച്ചിട്ടുള്ള ഗെയ്ല്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ താരമാണ്.

സുനില്‍ നരെയ്‌ൻ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനുവേണ്ടി വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയത് രണ്ട് താരങ്ങളാണ്. സുനില്‍ നരെയ്‌നും യൂസുഫ് പഠാനും. രണ്ട് പേരും 15 പന്തില്‍ നിന്നാണ് അര്‍ധ സെഞ്ച്വറി നേടിയത്. നരെയ്ന്‍ ഇത്തവണയും കെകെആറിന്റെ ഭാഗമാവുമ്പോള്‍ യൂസുഫ് കളി മതിയാക്കി. പഞ്ചാബ് കിങ്‌സിനുവേണ്ടി വേഗ അര്‍ധ സെഞ്ച്വറി നേടിയത് അവരുടെ നായകനായ കെ എല്‍ രാഹുലാണ്. 14 പന്തിലാണ് ഓപ്പണറായ രാഹുല്‍ പഞ്ചാബിനൊപ്പം അര്‍ധ സെഞ്ച്വറി നേടിയത്. ഇത്തവണയും പഞ്ചാബിന്റെ നായകസ്ഥാനത്ത് രാഹുലാണ്.

സുരേഷ് റെയ്‌ന

മൂന്ന് തവണ ചാമ്പ്യന്മാരായ സിഎസ്‌കെയ്‌ക്കൊപ്പം വേഗമേറിയ അര്‍ധ സെഞ്ച്വറി നേടിയത് സുരേഷ് റെയ്‌നയാണ്. മൂന്നാം നമ്പറിലെ ഏറ്റവും മികച്ച ടി20 ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ സുരേഷ് റെയ്‌ന 16 പന്തിലാണ് അര്‍ധ സെഞ്ച്വറി നേടിയത്. അവസാന സീസണില്‍ കളിക്കാതിരുന്ന റെയ്‌ന 14ാം സീസണില്‍ സിഎസ്‌കെയ്ക്കായി കളിക്കുന്നുണ്ട്. രാജസ്ഥാന്‍ റോയല്‍സിനൊപ്പം വേഗത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ താരം ജോസ് ബട്‌ലറാണ്. 18 പന്തിലാണ് ബട്‌ലര്‍ ഈ നേട്ടം സ്വന്തം പേരിലാക്കിയത്.

ഹര്‍ദിക് പാണ്ഡ്യ

മുംബൈ ഇന്ത്യന്‍സിനുവേണ്ടി മൂന്ന് താരങ്ങള്‍ വേഗ അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. ഹര്‍ദിക് പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ്,ക്രുണാല്‍ പാണ്ഡ്യ എന്നിവരെല്ലാം 17 പന്തിലാണ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പം വേഗ അര്‍ധ സെഞ്ച്വറി നേടിയത് ക്രിസ് മോറിസാണ്. 17 പന്തിലാണ് ഫാസ്റ്റ് ബൗളര്‍ ഓള്‍റൗണ്ടറായ മോറിസിന്റെ നേട്ടം.

ഡേവിഡ് വാര്‍ണർ

സണ്‍റൈസേഴ്‌സ് ഹൈദരാബാദിനൊപ്പം വേഗ അര്‍ധ സെഞ്ച്വറി റെക്കോഡില്‍ നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണറാണ് തലപ്പത്ത്. 20 പന്തിലാണ് അദ്ദേഹം അര്‍ധ സെഞ്ച്വറി നേടിയത്. ടൂര്‍ണമെന്റിലെ റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്തുള്ള വാര്‍ണര്‍ കൂടുതല്‍ അര്‍ധ സെഞ്ച്വറികള്‍ ഐപിഎല്ലില്‍ നേടിയ താരമാണ്.

Story first published: Wednesday, April 7, 2021, 13:49 [IST]
Other articles published on Apr 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+