Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: ഓരോ ടീമിനെതിരെയും കൂടുതല്‍ സിക്‌സ്, ഗെയ്ല്‍ പേടിസ്വപ്‌നം, കണക്കുകളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ ആരംഭിക്കാന്‍ ഇനി വെറും 20 ദിവസം മാത്രം. ടീമുകളെല്ലാം ടൂര്‍ണമെന്റിനായുള്ള മുന്നൊരുക്കം ആരംഭിച്ച് കഴിഞ്ഞു. തുടര്‍ച്ചയായി രണ്ട് തവണ കിരീടം നേടി ഹാട്രിക്ക് ലക്ഷ്യം വെക്കുന്ന മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തുകയാവും മറ്റ് ഏഴ് ടീമുകളുടെയും ലക്ഷ്യം. ഏപ്രില്‍ 9ന് ആരംഭിച്ച് മെയ് 30ന് അവസാനിക്കുന്ന ഐപിഎല്ലില്‍ ഇത്തവണയും കാണികള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല. പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ ഒരു ടീമിനെതിരെ കൂടുതല്‍ സിക്‌സര്‍ നേടിയ താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

പഞ്ചാബ് കിങ്‌സിനെതിരേ കൂടുതല്‍ സിക്‌സര്‍ നേടിയത് ക്രിസ് ഗെയ്‌ലാണ്. യൂനിവേഴ്‌സല്‍ ബോസെന്ന വിളിപ്പേരില്‍ ക്രിക്കറ്റ് ലോകം വാഴ്ത്തുന്ന ഗെയ്ല്‍ 61 സിക്‌സാണ് പഞ്ചാബ് കിങ്‌സിനെതിരേ നേടിയത്. ആര്‍സിബി,കെകെആര്‍ ടീമുകള്‍ക്കുവേണ്ടി കളിച്ച ഗെയ്ല്‍ നിലവില്‍ പഞ്ചാബ് കിങ്‌സിന്റെ നിര്‍ണ്ണായക താരമാണ്. 132 ഐപിഎല്ലില്‍ നിന്ന് 4772 റണ്‍സ് അദ്ദേഹത്തിന്റെ പേരിലുണ്ട്. ഇതില്‍ 6 സെഞ്ച്വറിയും 31 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. 349 സിക്‌സും 384 ഫോറുമാണ് ഗെയ്ല്‍ പറത്തിയത്.

gayleipl

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയും കൂടുതല്‍ സിക്‌സ് നേടിയത് ഗെയ്‌ലാണ്. 54 സിക്‌സാണ് മുന്‍ ഫ്രാഞ്ചൈസിക്കെതിരേ ഗെയ്ല്‍ നേടിയത്. തന്റെ ശരീരത്തിന്റെ വലുപ്പം ക്രിക്കറ്റില്‍ നന്നായി ഉപയോഗപ്പെടുത്തുന്ന താരങ്ങളിലൊരാളാണ് ഗെയ്ല്‍. 41ാം വയസിലും ക്രിക്കറ്റില്‍ സജീവമാണ് അദ്ദേഹം. ഇത്തവണത്തെ ടി20 ലോകകപ്പിലും ഗെയ്ല്‍ കളിച്ചേക്കും.

ആര്‍സിബിക്കെതിരേ കൂടുതല്‍ സിക്‌സര്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എം എസ് ധോണിയുടെ പേരിലാണ്. 46 സിക്‌സാണ് ധോണി പറത്തിയിട്ടുള്ളത്. വിരാട് കോലി ക്യാപ്റ്റനായുള്ള ആര്‍സിബിക്കെതിരേ മികച്ച റെക്കോഡാണ് ധോണിക്കുള്ളത്. അവസാന സീസണില്‍ ചരിത്രത്തിലാദ്യമായി സിഎസ്‌കെ പ്ലേ ഓഫ് കാണാതെ പുറത്തായിരുന്നു.

അഞ്ച് തവണ ചാമ്പ്യന്മാരായ മുംബൈ ഇന്ത്യന്‍സിനെതിരേ ഗെയ്‌ലാണ് കൂടുതല്‍ സിക്‌സര്‍ നേടിയത്. 42 സികാണ് അദ്ദേഹം നേടിയത്. ആര്‍സിബയുടെ വെടിക്കെട്ട് താരം എബി ഡിവില്ലിയേഴ്‌സ് കൂടുതല്‍ സിക്‌സര്‍ നേടിയത് പഞ്ചാബ് കിങ്‌സിനെതിരെയാണ്. 42 സിക്‌സാണ് അദ്ദേഹം നേടിയത്. മുംബൈയുടെ കീറോണ്‍ പൊള്ളാര്‍ഡ് പഞ്ചാബിനെതിരേ 39 സിക്‌സും നേടിയിട്ടുണ്ട്. സണ്‍റൈസേഴ്്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ കെകെആറിനെതിരേ 38 സിക്‌സാണ് വാര്‍ണര്‍ നേടിയിട്ടുള്ളത്.

Story first published: Saturday, March 20, 2021, 14:13 [IST]
Other articles published on Mar 20, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+