Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കരിയറില്‍ സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്ന സ്വപ്‌ന വിക്കറ്റ് ആരുടെ? ചേതന്‍ സക്കറിയ വെളിപ്പെടുത്തുന്നു

ന്യൂഡല്‍ഹി: ഐപിഎല്‍2021 സീസണിലൂടെ ഉയര്‍ന്നുവന്ന പേസ് ബൗളറാണ് ചേതന്‍ സക്കറിയ. രാജസ്ഥാന്‍ റോയല്‍സ് താരമായ ഇടം കൈയന്‍ പേസര്‍ ആദ്യ പാദത്തിനുള്ളില്‍ത്തന്നെ കൈയടി നേടിയെടുത്തു. ഏഴ് മത്സരത്തില്‍ നിന്നും ഏഴ് വിക്കറ്റും തകര്‍പ്പന്‍ ഫീല്‍ഡിങ് പ്രകടനവുമാണ് അദ്ദേഹം കാഴ്ചവെച്ചത്. നേരത്തെ ആര്‍സിബിയുടെ നെറ്റ്‌സ് ബൗളറായിരുന്ന സക്കറിയക്ക് ഇത്തവണ രാജസ്ഥാനാണ് അരങ്ങേറ്റത്തിന് അവസരം നല്‍കിയത്.

ഇപ്പോഴിതാ ആരുടെ വിക്കറ്റ് വീഴ്ത്തുകയാണ് സ്വപ്‌നമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ചേതന്‍ സക്കറിയ. അത് മറ്റാരുമല്ല ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റാണ് യുവ പേസറുടെ സ്വപ്നം. 'വിരാട് ഭായിയുടെ വിക്കറ്റാണ് എന്റെ സ്വപ്‌ന വിക്കറ്റ്. അദ്ദേഹത്തിനെതിരേ പന്തെറിഞ്ഞ് വിക്കറ്റ് നേടുകയാവും ഏറ്റവും മനോഹര നിമിഷം. ഒരു മികച്ച ബാറ്റ്‌സ്മാനെതിരേ പന്തെറിയുക എന്നതാണ് ഏതൊരു ബൗളറുടെയും വലിയ ആംഗീകാരം.

kohliandchetansakariaipl

വിരാട് ഭായിയെ പുറത്താക്കണമെന്ന് ആഗ്രഹിക്കാന്‍ കാരണം നിലവിലെ ഏറ്റവും മികച്ച ബൗളര്‍ അദ്ദേഹമായതിനാലാണ്. അദ്ദേഹം എളുപ്പം വിക്കറ്റ് നല്‍കുന്നയാളല്ല. കൂടാതെ അതിവേഗം റണ്‍സുയര്‍ത്തുകയും ചെയ്യും. അവസാനം അദ്ദേഹം നമ്മളെ കുഴപ്പത്തിലാക്കും.ആദ്യ പന്തുകളില്‍ ഒന്നോ രണ്ടോ റണ്‍സ് നേടിയാലും സുഖകരമായ ബൗണ്ടറികളിലൂടെ അദ്ദേഹം 10 റണ്‍സെങ്കിലും പൂര്‍ത്തിയാക്കും'-ചേതന്‍ പറഞ്ഞു.

വളരെ ദരിദ്ര ചുറ്റുപാടില്‍ നിന്നെത്തിയ ചേതന് കോവിഡ് കാലത്ത് തന്റെ പിതാവിനെ നഷ്ടമായിരുന്നു. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പായി അദ്ദേഹത്തിന്റെ സഹോദരന്‍ ആത്മഹത്യയും ചെയ്തിരുന്നു. വളരെയേറെ പ്രതിസന്ധികളെ മറികടന്നാണ് ചേതന്‍ ഐപിഎല്ലില്‍ കളിച്ചതും തിളങ്ങിയതും. രണ്ടാം പാദം സെപ്തംബറില്‍ ആരംഭിക്കുകയാണ്. യുഎഇയിലാണ് ടൂര്‍ണമെന്റ് നടക്കുന്നത്. പേസ് ബൗളിങ്ങിന് അല്‍പ്പം കൂടി മുന്‍തൂക്കം ലഭിക്കുന്ന പിച്ചില്‍ ചേതന് തിളങ്ങാനാവുമെന്നാണ് പ്രതീക്ഷ.

ജൂലൈയില്‍ നടക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പര്യടനത്തിലും ചേതന്‍ ഇടം പ്രതീക്ഷിക്കുന്നു. ഇന്ത്യയെ സംബന്ധിച്ച് മികച്ച ഇടം കൈയന്‍മാരുടെ അഭാവം ടീമിലുണ്ട്. നിലവില്‍ ടി നടരാജന് ഇന്ത്യ മുഖ്യ പരിഗണന നല്‍കുന്നുണ്ടെങ്കിലും അദ്ദേഹത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്താന്‍ ചേതന് മികവുണ്ട്. പക്ഷേ മത്സരങ്ങള്‍ കളിച്ചുള്ള പരിചയക്കുറവ് ചേതനുണ്ട്.

2021ലെ ആര്‍സിബി ടീം തന്നെ വാങ്ങാന്‍ ആഗ്രഹിച്ചിരുന്നെങ്കിലും കൂടുതല്‍ ആഗ്രഹിച്ചത് രാജസ്ഥാനായതിനാലാണ് ഇവിടെ എത്തിയതെന്നും ആര്‍സിബിക്കായി കളിക്കണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും ചേതന്‍ പറഞ്ഞു. വൈകാരികമായ ബന്ധം ടീമുമായുണ്ടെന്നും ചേതന്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Monday, June 7, 2021, 17:32 [IST]
Other articles published on Jun 7, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+