വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ചൗളയെയും ഹര്‍ഭജനയെും മുരളിയെയും ചെന്നൈയ്ക്ക് വേണ്ട; റെയ്‌നയുടെ കാര്യമോ?

പുതിയ ഐപിഎല്‍ സീസണില്‍ ഹര്‍ഭജന്‍ സിങ്ങും പിയൂഷ് ചൗളയും മുരളി വിജയും ടീമില്‍ വേണ്ട; ചെന്നൈ സൂപ്പര്‍ കിങ്‌സ് തീരുമാനിച്ചിരിക്കുന്നു. മൂന്നു താരങ്ങളുമായും ചെന്നൈ മാനേജ്‌മെന്റ് കരാര്‍ പുതുക്കില്ല. ഇതേസമയം, കേദാര്‍ ജാദവുമായും സുരേഷ് റെയ്‌നയുമായുള്ള കരാര്‍ ചെന്നൈ മാനേജ്‌മെന്റ് ആലോചിച്ച് വരികയാണ്. നായകന്‍ എംഎസ് ധോണിയായിരിക്കും ജാദവിന്റെയും റെയ്‌നയുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക.

കഴിഞ്ഞ സീസണ്‍ ദാരുണമായി പൂര്‍ത്തിയാക്കിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് നടക്കാനിരിക്കുന്ന ഐപിഎല്‍ ലേലത്തില്‍ പുതിയ താരങ്ങള്‍ക്കായി കാര്യമായ 'വലവീശല്‍' നടത്താന്‍ സാധ്യതയേറെയാണ്.

IPL 2021: Chennai Will Not Renew Contract With Piyush Chawla, Harbhajan Singh and Murali Vijay

നിലവില്‍ 15 ലക്ഷം രൂപയാണ് ചെന്നൈയുടെ 'മടിക്കനം'. എന്നാല്‍ പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, മുരളി വിജയ് എന്നിവരെ ഒഴിവാക്കുന്ന പശ്ചാത്തലത്തില്‍ ചെന്നൈയുടെ പേഴ്‌സിന് 10 കോടിക്ക് മുകളില്‍ കനംവെയ്ക്കും. മുന്‍പ് 6.75 കോടി രൂപയ്ക്കാണ് പിയൂഷ് ചൗളയെ ചെന്നൈ പാളയത്തില്‍ കൊണ്ടുവന്നത്. മുരളി വിജയ്, ഹര്‍ഭജന്‍ സിങ് എന്നിവര്‍ക്കായി 2 കോടി രൂപ വീതം മാനേജ്‌മെന്റ് മുടക്കുകയുണ്ടായി.

ഇവര്‍ക്ക് പുറമെ ഐപിഎല്ലില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച ഷെയ്ന്‍ വാട്‌സണ്‍ ചെന്നൈയുടെ പേഴ്‌സിലേക്ക് 4 കോടി രൂപ തിരിച്ചെത്തിക്കും. ചുരുക്കത്തില്‍ നാലു താരങ്ങള്‍ പിന്മാറുന്ന വേളയില്‍ 14.90 കോടി രൂപയാകും ലേലത്തില്‍ ചെന്നൈയ്ക്ക് മുടക്കാന്‍ കഴിയുക.

7.86 കോടിയ്ക്കാണ് കേദാര്‍ ജാദവുമായി ചെന്നൈ മാനേജ്‌മെന്റ് മുന്‍പ് കരാര്‍ ഒപ്പിട്ടിരുന്നത്. സുരേഷ് റെയ്‌നയുമായി 11 കോടി രൂപയുടെ ചെന്നൈയ്ക്കുണ്ട്. നിലവില്‍ ഇരുവരുടെയും കരാര്‍ കാലാവധി തീര്‍ന്നുകഴിഞ്ഞു. ടീം ക്യാപ്റ്റന്‍ എംഎസ് ധോണിയുമായി ആലോചിച്ച് ഇരുവരുടെയും കാര്യത്തില്‍ ബുധനാഴ്ച്ച ചെന്നൈ സൂപ്പര്‍ കിങ്‌സ് അന്തിമ തീരുമാനമെടുക്കും. കഴിഞ്ഞ സീസണില്‍ കേദാര്‍ ജാദവിന്റെ പ്രകടനം വന്‍വിമര്‍ശനം ഏറ്റുവാങ്ങിയിരുന്നു. താരത്തിന്റെ ഫിറ്റ്‌നസ് സംബന്ധിച്ചും ടീമിന് ആശങ്കകളുണ്ട്. ഈ സാഹചര്യത്തില്‍ ജാദവിനെ ലേലത്തിന് വിട്ടുനല്‍കാനായിരിക്കും ചെന്നൈ മുതിരുക.

ഉയര്‍ന്ന പ്രൈസ് ടാഗാണ് റെയ്‌നയുടെ കാര്യത്തിലുള്ള പ്രശ്‌നം. ഇത്രയും തുകയ്ക്ക് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച റെയ്‌നയെ നിലനിര്‍ത്തണോയെന്ന ചോദ്യം ചെന്നൈയെ കുഴക്കുന്നു. ഐപിഎല്‍ നിയമം പ്രകാരം പുതിയ സീസണില്‍ ഒരു താരത്തെ നിലനിര്‍ത്തണമെങ്കില്‍ മുന്‍ സീസണില്‍ കളിച്ച അതേ കരാര്‍ തുക നല്‍കേണ്ടതുണ്ട്. നിലനിര്‍ത്തുന്ന താരങ്ങളുടെ കരാര്‍ തുക കൂട്ടാനോ കുറയ്ക്കാനോ ഫ്രാഞ്ചൈസികള്‍ക്ക് അനുവാദമില്ല. അതുകൊണ്ട് റെയ്‌നയെ ടീമില്‍ വെച്ചാല്‍ 11 കോടി രൂപതന്നെ ചെന്നൈയ്ക്ക് നല്‍കേണ്ടി വരും. നിലവില്‍ 9 ചെന്നൈ താരങ്ങള്‍ പറഞ്ഞയക്കലിന്റെ വക്കിലാണ്. അവരെ ചുവടെ കാണാം.

കേദാര്‍ ജാദവ് - 7.8 കോടി
ഇമ്രാന്‍ താഹിര്‍ - 1 കോടി
പിയൂഷ് ചൗള - 6.75 കോടി
ഹര്‍ഭജന്‍ സിങ് - 2 കോടി
മുരളി വിജയ് - 2 കോടി
ഡ്വെയ്ന്‍ ബ്രാവോ - 6.4 കോടി (ഫിറ്റ്‌നസ് വിലയിരുത്തി തീരുമാനിക്കും)
സുരേഷ് റെയ്‌ന - 11 കോടി
ജോഷ് ഹേസല്‍വുഡ് - 2 കോടി
കരണ്‍ ശര്‍മ - 5 കോടി

ചെന്നൈ നിലനിര്‍ത്താന്‍ ഒരുങ്ങുന്ന താരങ്ങളെ ചുവടെ കാണാം.

എംഎസ് ധോണി - 15 കോടി
ദീപക് ചഹര്‍
ലുങ്കി എന്‍ഗിഡി - 0.50 കോടി
രവീന്ദ്ര ജഡേജ - 7 കോടി
റിതുരാജ് ഗെയ്ക്‌വാദ് - 0.2 കോടി
ശാര്‍ദ്ധുല്‍ താക്കൂര്‍ - 2.6 കോടി
സാം കറന്‍ - 5.5 കോടി
നാരായണ്‍ ജഗദീശന്‍ - 0.2 കോടി

Story first published: Wednesday, January 20, 2021, 13:29 [IST]
Other articles published on Jan 20, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X