For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ചെന്നൈയുടെ വെടിക്കെട്ടിന് തൃശ്ശൂര്‍പൂരം നല്‍കി രാജസ്ഥാന്‍; പ്രതീക്ഷ കാത്ത് റോയല്‍ വിജയം

By Abin MP

അബുദാബി:ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റിന്റെ വിജയം. വെടിക്കെട്ട് ബാറ്റിംഗ് നടത്തിയ റുതുരാജ് ഗെയ്ക്വാദിന്റെ സെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈ ഉയര്‍ത്തിയ 190 റണ്‍സെന്ന വിജയലക്ഷ്യം രാജസ്ഥാന്‍ 18-ാം ഓവറിലെ മൂന്നാം പന്തില്‍ മറി കടക്കുകയായിരുന്നു. അര്‍ധ സെഞ്ചുറി നേടിയ ശിവം ദൂബെയുടേയും യഷസ്വി ജെയ്‌സ്വാളിന്റേയും പ്രകടനമാണ് രാജസ്ഥാനെ വിജയത്തിലേക്ക് എത്തിച്ചത്.

ഈ സീസണിലെ ഏറ്റവും വലിയ ടോട്ടല്‍ നേടിയെന്ന ആത്മവിശ്വാസവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് തുടക്കം മുതല്‍ തന്നെ പിഴയ്ക്കുകയായിരുന്നു. 19 പന്തുകളില്‍ നിന്നും അതിവേഗ അര്‍ധ സെഞ്ചുറി നേടിയ യഷസ്വിയും 12 പന്തില്‍ 27 റണ്‍സെടുത്ത എവിന്‍ ലൂയിസും ചേര്‍ന്ന് രാജസ്ഥാന് നല്‍കിയ ഗംഭീര തുടക്കമായിരുന്നു. പിന്നാലെ വന്ന നായകന്‍ സഞ്ജു സാംസണും ശിവം ദൂബെയും ചേര്‍ന്ന് രാജസ്ഥാനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഒരു ഓവറും മൂന്ന് പന്തും ബാക്കി നില്‍ക്കെയാണ് രാജസ്ഥാന്‍റെ വിജയം.

Shivam Dube

നായകന്‍ സഞ്ജു സാംസണ്‍ 24 പന്തില്‍ 28 റണ്‍സുമായി നിലയുറപ്പിച്ച് കളിച്ചപ്പോള്‍ മറുവശത്ത് ശിവം ദൂബെ ആഞ്ഞടിക്കുകയായിരുന്നു. 42 പന്തുകളില്‍ നിന്നും 64 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയായിരുന്നു ശിവം ദൂബെ. നാല് ഫോറും നാല് സിക്‌സുമടങ്ങുന്നതാണ് ദൂബെയുടെ ഇന്നിംഗ്‌സ്. അവസാന നിമിഷങ്ങളില്‍ 14 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്പ്‌സും രാജസ്ഥാനെ വിജയത്തിലേക്ക് വേഗം അടുപ്പിച്ചു. രാജസ്ഥാന് നഷ്ടപ്പെട്ട മൂന്ന് വിക്കറ്റില്‍ രണ്ട് വിക്കറ്റ് നേടിയത് ശാര്‍ദുല്‍ ഠാക്കൂറായിരുന്നു. കെഎം ആസിഫിനാണ് മറ്റൊരു വിക്കറ്റ്. ഇന്നത്തെ വിജയത്തോടെ രാജസ്ഥാന്റെ പ്ലേ ഓഫ് സാധ്യതകള്‍ വീണ്ടും സജീവമായിരിക്കുകയാണ്.

ഓപ്പണര്‍ റുതുരാജ് ഗെയ്ഗ്വാദിന്റെ വെടിക്കെട്ട് സെഞ്ചുറിയുടെ കരുത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് രാജസ്ഥാന്‍ റോയല്‍സിനെതിരെ കൂപ്പര്‍ സ്‌കോര്‍. നാല് വിക്കറ്റ് നഷ്ടത്തില്‍ 189 റണ്‍സാണ് ചെന്നൈ നേടിയത്. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണിത്. 20-ാഓവറിന്റെ അവസാന പന്തിലാണ് റുതുരാജ് മൂന്നക്കം കടന്നത്. സെഞ്ചുറി നേട്ടത്തെ ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരത്തിനുള്ള ഓറഞ്ച് ക്യാപ്പും റുതുരാജിന്റെ തലയിലെത്തി.

വെറും 60 പന്തുകൡ നിന്നും 101 റണ്‍സുമായി പുറത്താകാതെ ചെന്നൈയെ കൂറ്റന്‍ സ്‌കോറിലേക്ക് എത്തിക്കുകയായിരുന്നു റുതുരാജ്. ഒമ്പത് ഫോറും അഞ്ച് സിക്‌സും അടങ്ങുന്നതായിരുന്നു റുതുരാജിന്റെ സെഞ്ചുറി. ഓപ്പണര്‍ ഫാഫ് ഡുപ്ലെസിസ് 25 റണ്‍സെടുത്ത് പുറത്തായപ്പോള്‍ ഒരിക്കല്‍ കൂടി പരാജയപ്പെട്ട സുരേഷ് റെയ്‌നയ്ക്ക് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്. മോയിന്‍ അലി 21 റണ്‍സ് നേടിയപ്പോള്‍ അമ്പാട്ടി റായ്ഡു വെറും രണ്ട് റണ്‍സാണ് സംഭാവന ചെയ്തത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച രവീന്ദ്ര ജഡേജ 32 റണ്‍സെടുത്തു. 15 പന്തില്‍ നാല് ഫോറും ഒരു സിക്‌സും അടക്കമാണ് ജഡേജയുടെ ഇന്നിംഗ്‌സ്.

തുടക്കത്തില്‍ തന്നെ രാജസ്ഥാന്‍ ബൗളര്‍മാര്‍ക്ക് ചെന്നൈ ബാറ്റര്‍മാര്‍ കണക്കിന് പ്രഹരം നല്‍കുകയായിരുന്നു. മൂന്ന് വിക്കറ്റ് എടുത്ത രാഹുല്‍ തിവാട്ടിയയാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയത്. ചേതന്‍ സക്കറിയ ഒരു വിക്കറ്റും നേടി.

പ്ലെയിംഗ് ഇലവന്‍:

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്: ഋതുരാജ് ഗെയ്ഗ്വാദ്, ഫാഫ് ഡുപ്ലെസിസ്, മോയിന്‍ അലി, സുരേഷ് റെയ്‌ന, അമ്പാട്ടി റായിഡു, എംഎസ് ധോണി, രവീന്ദ്ര ജഡേജ, സാം കറന്‍. കെഎം ആസിഫ്, ജോഷ് ഹെയ്‌സല്‍വുഡ്.

രാജസ്ഥാന്‍ റോയല്‍സ്: എവിന്‍ ലൂയിസ്, യഷസ്വി ജെയ്‌സ്വാള്‍, സഞ്ജു സാംസണ്‍, ശിവം ദൂബെ, ഗ്ലെന്‍ ഫിലിപ്പ്‌സ്, ഡേവിഡ് മില്ലര്‍, രാഹുല്‍ തിവാട്ടിയ, ആകാശ് സിംഗ്, മയങ്ക് മാര്‍ക്കണ്ഡെ, ചേതന്‍ സക്കറിയ, മുസ്തഫിസൂര്‍ റഹ്‌മാന്‍.

Story first published: Saturday, October 2, 2021, 23:30 [IST]
Other articles published on Oct 2, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+