വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: കോവിഡ് 19, രാജസ്ഥാന്‍ X സിഎസ്‌കെ മത്സരം മാറ്റിവെച്ചേക്കും

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നാളെ (5-5) നടക്കാനിരിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്‌സ് മത്സരം മാറ്റി വെച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. സിഎസ്‌കെയുടെ മൂന്ന് അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനാലാണ് മത്സരം മാറ്റിവെക്കുമെന്ന സൂചന പുറത്തുവരുന്നത്. സിഎസ്‌കെ സിഇഒ കാശി വിശ്വനാഥ്, ബൗളിങ് പരിശീലകന്‍ എല്‍ ബാലാജി, ബസ് ശുചീകരണ തൊഴിലാളി എന്നിവര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. മറ്റ് സിഎസ്‌കെ താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവാണ്. എങ്കിലും താരങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി മത്സരം മാറ്റി വെക്കാനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.

നിലവില്‍ ഐപിഎല്ലിലെ എല്ലാ മത്സരങ്ങളും മുംബൈയിലേക്ക് മാറ്റാനുള്ള തയ്യാറെടുപ്പിലാണ് ബിസിസിഐ. മൂന്ന് വേദികള്‍ മുംബൈയിലുള്ളതിനാല്‍ ഇവിടെവെച്ച് മത്സരം നടത്തുന്നതാവും കൂടുതല്‍ സുരക്ഷിതം. ഈ സാഹചര്യത്തില്‍ ബിസിസി ഐയുടെ അന്തിമ തീരുമാനം കാത്തിരിക്കുകയാണ് ഫ്രാഞ്ചൈസികള്‍. ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ അനുമതി തേടി ഉടന്‍ തന്നെ ബിസിസിഐ തീരുമാനം എടുത്തേക്കും.

എന്നാല്‍ ഇന്ന് നടക്കുന്ന മുംബൈ ഇന്ത്യന്‍സ്-സണ്‍റൈസേഴ്‌സ് ഹൈദരാബാദ് മത്സരം മാറ്റമില്ലാതെ നടക്കും. ഡല്‍ഹിയിലാണ് മത്സരം. മുംബൈ ഇന്ത്യന്‍സിന്റെ അവസാന മത്സരം ചെന്നൈ സൂപ്പര്‍ കിങ്‌സുമായിട്ടായിരുന്നു. ഈ മാസം ഒന്നിനായിരുന്നു മത്സരം. ഈ സാഹചര്യത്തില്‍ മുംബൈയുമായി മത്സരം കളിക്കുന്നത് ആശങ്ക ഉണ്ടാക്കുന്നുണ്ടെങ്കിലും മത്സരവുമായി മുന്നോട്ട് പോകാനാണ് ബിസിസിഐ നിലപാട്.

dhoni-sanjusamson

അതേ സമയം കെകെആറിന്റെ പ്ലേയിങ് 11ല്‍ ഉള്‍പ്പെട്ട വരുണ്‍ ചക്രവര്‍ത്തിക്ക് കോവിഡ് പോസിറ്റീവായതോടെ ഡല്‍ഹി ക്യാപിറ്റല്‍സിലെ താരങ്ങളെയെല്ലാം ഐസൊലേഷനില്‍ ആക്കിയിരിക്കുകയാണ്. വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ത്തന്നെ വിദേശ താരങ്ങളടക്കം എല്ലാവരും ആശങ്കയിലാണ്.

കോവിഡിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗടക്കം പല ടൂര്‍ണമെന്റുകളും പാതിവഴിയില്‍ നിര്‍ത്തിയിരുന്നു. എന്നാല്‍ അടിച്ചിട്ട സ്‌റ്റേഡിയത്തില്‍ ടൂര്‍ണമെന്റുമായി മുന്നോട്ട് പോകാന്‍ ബിസിസി ഐ തീരുമാനിക്കുകയായിരുന്നു. താരങ്ങള്‍ പൂര്‍ണ്ണമായും ബയോബബിള്‍ സുരക്ഷയിലാണെന്ന് പറയുമ്പോഴും ടീമിനുള്ളിലെ താരങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത് ആശങ്കപ്പെടുത്തുന്ന കാര്യമാണ്.

സിഎസ്‌കെയിലെ ബൗളിങ് പരിശീലകനായ ബാലാജിക്ക് കോവിഡ് സ്ഥിരീകരിച്ചതാണ് ആശങ്കപ്പെടുത്തുന്നത്. പരിശീലന സമയത്ത് ബാലാജിയുമായി താരങ്ങളെല്ലാം അടുത്ത് ഇടപഴകുന്നതാണ്. അതിനാല്‍ത്തന്നെ കൂടുതല്‍ താരങ്ങള്‍ക്ക് കോവിഡ് ബാധിക്കാനുള്ള സാധ്യത നിലനില്‍ക്കുന്നുണ്ട്. പാതി വഴിയില്‍ ടൂര്‍ണമെന്റ് ഉപേക്ഷിക്കാതെ മുംബൈയിലേക്ക് മത്സരങ്ങളെല്ലാം മാറ്റാനാണ് നിലവില്‍ ബിസിസിഐ ആലോചിക്കുന്നത്.

Story first published: Tuesday, May 4, 2021, 13:20 [IST]
Other articles published on May 4, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X