വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: റുതുരാജിന്റെ വെടിക്കെട്ട് തിരിച്ചുവരവ്, പിന്നില്‍ ധോണിയുടെ 'സൈക്കോളജിക്കല്‍ മൂവ്'; വെളിപ്പെടുത്തി തല

By Abin MP

കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് അനായാസ ജയം പ്രതീക്ഷിച്ച മത്സരത്തില്‍ ചെന്നൈയെ വിറപ്പിച്ചാണ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കഴിഞ്ഞ ദിവസം വീണത്. 18 റണ്‍സിനായിരുന്നു ചെന്നൈയുടെ ജയം. പക്ഷെ കണക്കുകള്‍ക്ക് അപ്പുറത്തെ പോരാട്ട വീര്യവും തിരിച്ചുവരവുമായിരുന്നു കൊല്‍ക്കത്ത കാഴ്ചവച്ചത്. 31-5 എന്ന പരിതാപകരമായ നിലയില്‍ നിന്നുമാണ് കൊല്‍ക്കത്ത അവസാന ഓവറില്‍ 202 ല്‍ ഓള്‍ ഔട്ടാവുന്നത്.

ഈ വെടിക്കെട്ട് തിരിച്ചുവരവിന് പിന്നില്‍ MS Dhoni : Ruturaj Gaikwad | Oneindia Malayalam

അതേസമയം തന്റെ ടീമിനോട് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി പറയുന്നത് അവസാന ഓവറുകളിലേക്ക് എത്തിയപ്പോള്‍ കളി കൂടുതല്‍ എളുപ്പമായെന്നാണ്. പിന്നീട് യുദ്ധം ഫാസ്റ്റ് ബോളര്‍മാരും കൊല്‍ക്കത്തയുടെ കൂറ്റനടിക്കാരും തമ്മില്‍ മാത്രമായി മാറിയെന്നാണ് ധോണി പറയുന്നത്. മത്സര ശേഷം സംസാരിക്കുമ്പോഴായിരുന്നു ധോണി ഇക്കാര്യം പറഞ്ഞത്.

ശക്തമായ ചെറുത്തു നില്‍പ്പ്

ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സെടുത്തത്. ചെന്നൈയ്ക്കായി ഓപ്പണര്‍മാരായ റുതുരാജ് ഗെയ്ക്വാദും ഫാഫ് ഡുപ്ലെസിസും മിന്നും പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ മറുപടി ബാറ്റിംഗിന് ഇറങ്ങിയ കൊല്‍ക്കത്ത തുടക്കത്തില്‍ തന്നെ തകരുകയായിരുന്നു. 31 റണ്‍സെടുക്കുന്നതിനിടെ അഞ്ച് പേരെ കൊല്‍ക്കത്തയ്ക്ക് നഷ്ടമായി. പക്ഷെ പിന്നീട് ശക്തമായ ചെറുത്തു നില്‍പ്പായിരുന്നു കൊല്‍ക്കത്ത കാഴ്ച വച്ചത്.

കൂറ്റനടികളുമായി കൊല്‍ക്കത്ത

കൊല്‍ക്കത്തയുടെ മധ്യനിര കൂറ്റനടികളിലൂടെ കളി തിരികെ പിടിക്കുമെന്ന് തോന്നിപ്പിച്ചു. ആന്ദ്ര റസല്‍ 54 റണ്‍സും പാറ്റ് കമ്മിന്‍സ് പുറത്താകാതെ 66 റണ്‍സുമാണ് അടിച്ചെടുത്തത്. കുറ്റനടികള്‍ക്കൊടുവില്‍ കൊല്‍ക്കത്ത അവസാന ഓവറിന്റെ ആദ്യ പന്തില്‍ ഓള്‍ ഔട്ടാവുകയായിരുന്നു. വാലറ്റത്ത് മറ്റാരും പിടിച്ചു നില്‍ക്കാതെ വന്നതും മുന്‍നിര പരജായപ്പെട്ടതുമാണ് കൊല്‍ക്കത്തയെ തോല്‍വിയിലേക്ക് നയിച്ചത്. ദിനേശ് കാര്‍ത്തിക്കും ആന്ദ്ര റസലും ചേര്‍ന്നുള്ള കൂട്ടുകെട്ടായിരുന്നു കൊല്‍ക്കത്തയെ തിരിക കൊണ്ടു വന്നത്.

അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല

' ഇതുപോലുള്ള കളികളില്‍ എളുപ്പമാണ്. 16-ാം ഓവര്‍ മുതല്‍ മത്സരം ഫാസ്റ്റ് ബോളറും ബാറ്റ്‌സ്മാനും തമ്മിലാണ്. നമുക്ക് അധികമൊന്നും ചെയ്യാനുണ്ടായിരുന്നില്ല. വ്യത്യസ്തമായൊരു ഫീല്‍ഡ് ഒരുക്കാനാകില്ല. കുറേക്കൂടി നന്നായി കാര്യങ്ങള്‍ നടപ്പിലാക്കായി ടീമാണ് ജയിച്ചിരിക്കുന്നത്. ധോണി പറയുന്നു. തുടക്കത്തില്‍ കൂറേ വിക്കറ്റുകള്‍ എടുക്കേണ്ടതില്ല. വലിയ അടിക്കാര്‍ വരും. 200 റണ്‍സ് എടുക്കും. അവര്‍ ഒരേ രീതിയിലേ കളിക്കൂവെന്നും ധോണി പറഞ്ഞു.

വിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നുവെങ്കില്‍

കൂടുതലൊന്നും ചെയ്യാനില്ലായിരുന്നു. ഉണ്ടായിരുന്ന ഒരേ ഓപ്ഷന്‍ ജഡേജയായിരുന്നു. പന്ത് തിരിയുന്നുണ്ടായിരുന്നു. ഡ്രൈ ആയിരുന്നു. അവര്‍ക്ക് കുറച്ച് വിക്കറ്റുകള്‍ ബാക്കിയുണ്ടായിരുന്നുവെങ്കില്‍ കാര്യങ്ങള്‍ മാറിയേനെ. ക്രിക്കറ്റ് ഒരുപാട് കണ്ടിട്ടുണ്ട്, എപ്പോഴും വിനയത്തോടെ കളിക്കുക. നിങ്ങള്‍ സ്‌കോര്‍ ചെയ്തുവെന്ന് കരുതി എതിരാളികള്‍ സ്‌കോര്‍ ചെയ്യില്ല എന്നു പറയാന്‍ ആകില്ലെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

വിനയം കൈവിടരുത്

ഞാന്‍ എന്റെ കളിക്കാരോട് പറഞ്ഞത് നമ്മുക്ക് നല്ല റണ്‍സ് നേടാനായി. പക്ഷെ വിനയം കൈവിടരുതെന്നായിരുന്നുവെന്നും ധോണി പറഞ്ഞു. യുവതാരം റുതുരാജ് ഗെയ്ക്വാദ് ഫോമിലേക്ക് തിരികെ എത്തിയതിലും ധോണി സന്തുഷ്ടനാണ്. ''ബാറ്റിംഗ് വളരെ നന്നായിരുന്നു. കഴിഞ്ഞ ഐപിഎല്ലില്‍ തന്റെ ക്ലാസ് കാണിച്ച താരമാണ് റുതുരാജ്. അവന്‍ മാനസികമായി എവിടെയാണെന്ന് എപ്പോഴും വിലയിരുത്തണം. നിനക്ക് എന്താണ് തോന്നുന്നതെന്ന് ഞാനവനോട് ഇന്ന് ചോദിച്ചിരുന്നു'' ധോണി പറയുന്നു.

അതുപോലൊരു ചോദ്യം ചോദിക്കുമ്പോള്‍ പ്രതികരണത്തിനായി കാത്തിരിക്കണം. അവന്റെ കണ്ണിലെന്താണെന്ന് നോക്കണം. അവന്‍ ഉലഞ്ഞിട്ടില്ലെന്ന് മനസിലാക്ക തക്കത് അവന്റെ കണ്ണിലുണ്ടായിരുന്നു. എന്റെ ജീവിതത്തിലുടനീളം ഞാന്‍ ചെയ്തു വന്നത് അതാണ്. പക്ഷെ നല്ല അര്‍ത്ഥത്തില്‍ മാത്രമെന്നും ധോണി കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 22, 2021, 11:33 [IST]
Other articles published on Apr 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X