For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: പുതിയ സീസണിലും റെയ്‌ന ധോണിയുടെ ടീമില്‍; ചെന്നൈ നിലനിര്‍ത്തിയത് ഇവരെ

ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി സ്‌ക്വാഡില്‍ നിന്നും വിട്ടയക്കുന്ന താരങ്ങളുടെ പട്ടിക ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്തുവിട്ടു. ആറ് താരങ്ങളാണ് സിഎസ്‌കെ ക്യാംപില്‍ നിന്നും പുറത്തുപോകുന്നത്.

IPL 2021: Full list of players retained by Kings XI Punjab | Oneindia Malayalam

പിയൂഷ് ചൗള, ഹര്‍ഭജന്‍ സിങ്, കേദാര്‍ ജാദവ്, മുരളി വിജയ്, മോനു കുമാര്‍ സിങ്, ഷെയ്ന്‍ വാട്‌സണ്‍ എന്നീ താരങ്ങള്‍ പുതിയ സീസണില്‍ ചെന്നൈയ്ക്കായി കളിക്കില്ല. ഐപിഎല്ലില്‍ നിന്നും വിരമിച്ച പശ്ചാത്തലത്തിലാണ് ഷെയ്ന്‍ വാട്‌സണ്‍ ചെന്നൈ വിട്ട് പോകുന്നത്. സ്‌ക്വാഡില്‍ 18 താരങ്ങളെ ചെന്നൈ നിലനിര്‍ത്തിയിട്ടുണ്ട്. നേരത്തെ, 11 കോടി രൂപ പ്രൈസ് ടാഗുള്ള സുരേഷ് റെയ്‌നയുടെ കാര്യത്തില്‍ ചെറിയ അനിശ്ചിതത്വമുണ്ടായിരുന്നു. എന്നാല്‍ പുതിയ സീസണില്‍ റെയ്‌ന ടീമിനൊപ്പമുണ്ടാകുമെന്ന് മാനേജ്‌മെന്റ് ഔദ്യോഗികമായി അറിയിച്ചു.

IPL 2021: Chennai Super Kings Retained And Released Players List

2021 ഐപിഎല്‍ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തുന്ന താരങ്ങളെ ചുവടെ കാണാം.

എംഎസ് ധോണി, രവീന്ദ്ര ജഡേജ, സുരേഷ് റെയ്‌ന, ഫാഫ് ഡുപ്ലെസി, സാം കറന്‍, ഡ്വെയ്ന്‍ ബ്രാവോ, ജോഷ് ഹേസല്‍വുഡ്, ലുങ്കി എന്‍ഗിഡി, അംബാട്ടി റായുഡു, കരണ്‍ ശര്‍മ, മിച്ചല്‍ സാന്‍ടര്‍, ശാര്‍ദ്ധുല്‍ താക്കൂര്‍, റിതുരാജ് ഗെയ്ക്‌വാദ്, എന്‍ ജഗദീശന്‍, ഇമ്രാന്‍ താഹിര്‍, ദീപക് ചഹര്‍, കെഎം ആസിഫ്, ആര്‍ സായി കിഷോര്‍.

നേരത്തെ, പുതിയ സീസണിലേക്കുള്ള സ്‌ക്വാഡിനെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരും പ്രഖ്യാപിച്ചിരുന്നു. 12 താരങ്ങളെയാണ് ബാംഗ്ലൂര്‍ നിലനിര്‍ത്തിയിരിക്കുന്നത്. വിരാട് കോലി, എബി ഡിവില്ലേഴ്‌സ്, യുസ്‌വേന്ദ്ര ചഹാല്‍, ദേവ്ദത്ത് പടിക്കല്‍, ആദം സാംപ, ഷഹബാസ് അഹമ്മദ്, ജോഷ് ഫിലിപ്പ്, കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എന്നിവര്‍ പുതിയ സീസണിലും ആര്‍സിബിക്കായി കളിക്കും. ഇതേസമയം ആരോണ്‍ ഫിഞ്ച്, ഡെയ്ല്‍ സ്റ്റെയ്ന്‍, ക്രിസ് മോറിസ്, ഇസുരു ഉഡാന, മോയിന്‍ അലി, ശിവം ദൂബെ, ഉമേഷ് യാദവ്, ഗുര്‍കീറത്ത് മന്‍, പവന്‍ നേഗി എന്നിവര്‍ക്ക് ബാംഗ്ലൂര്‍ സ്‌ക്വാഡില്‍ സ്ഥാനം നഷ്ടപ്പെട്ടു.

പുതിയ സീസണില്‍ സഞ്ജു സാംസണ്‍ രാജസ്താന്‍ റോയല്‍സിനെ നയിക്കുമെന്നതാണ് മറ്റൊരു പ്രധാന പ്രഖ്യാപനം. സ്‌ക്വാഡില്‍ നിന്നും പുറത്തുപോകുന്ന സ്റ്റീവ് സ്മിത്തിന് പകരമാണ് സഞ്ജു സാംസണ്‍ ക്യാപ്റ്റന്‍ തൊപ്പിയണിയുന്നത്. ഒപ്പം രാജസ്താന്‍ റോയല്‍സിന്റെ പുതിയ ടീം ഡയറക്ടറായി മുന്‍ ശ്രീലങ്കന്‍ നായകന്‍ കുമാര്‍ സംഗക്കാരയും ചുമതലയേല്‍ക്കും.

Story first published: Wednesday, January 20, 2021, 18:58 [IST]
Other articles published on Jan 20, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+