IPL 2021: റെക്കോര്‍ഡുകളിലും കിങായി ധോണി- ഈ റെക്കോര്‍ഡ് ആരും സ്വപ്‌നം കാണേണ്ട!

ഇനിയൊരു ഐപിഎല്‍ കിരീടം ഏറ്റുവാങ്ങില്ലെന്നു സംശയിച്ചവരെ അമ്പരപ്പിച്ചുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസ നായകന്‍ എംഎസ് ധോണി നാലാം തവണയും ട്രോഫിയേറ്റുവാങ്ങിയത്. ഫൈനലില്‍ മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ തകര്‍ത്തെറിഞ്ഞായിരുന്നു ചെന്നൈയുടെ കിരീടധാരണം. 2018നു ശേഷം ചെന്നൈയുടെ ആദ്യത്തെ ട്രോഫി കൂടിയായിരുന്നു ഇത്.

മുംബൈ ഇന്ത്യന്‍സിന്റെ അഞ്ചു ഐപിഎല്‍ കിരീടങ്ങളെന്ന ഓവറോള്‍ റെക്കോര്‍ഡിന് തൊട്ടരികിലെത്താനും ചെന്നൈയ്ക്കായിരുന്നു. ചില വമ്പന്‍ റെക്കോര്‍ഡുകള്‍ ഫൈനലില്‍ ധോണി തന്റെ പേരില്‍ കുറിച്ചിരുന്നു. ഭാവിയില്‍ ഒരുപക്ഷെ ഒരിക്കലും തകര്‍ക്കപ്പെടാനിടയില്ലാത്ത റെക്കോര്‍ഡുകള്‍ കൂടിയാണിത്. കൊല്‍ക്കത്തയ്‌ക്കെതിരായ ഫൈനലിനു ശേഷം ധോണി സ്ഥാപിച്ച വമ്പന്‍ റെക്കോര്‍ഡുകള്‍ ഏതൊക്കെയാണെന്നു പരിശോധിക്കാം.

 ക്യാപ്റ്റനായി 300 ടി20കള്‍

ക്യാപ്റ്റനായി 300 ടി20കള്‍

ക്യാപ്റ്റനെന്ന നിലയില്‍ എംഎസ് ധോണിയുടെ 300ാമത്തെ മല്‍സരം കൂടിയായിരുന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരായ ഐപിഎല്‍ ഫൈനല്‍. ടി20യുടെ ചരിത്രത്തില്‍ മറ്റൊരു ക്യാപ്റ്റനും 300 മല്‍സരങ്ങളില്‍ ടീമിനെ നയിച്ചിട്ടില്ല. 250 ടി20കളില്‍പ്പോലും ക്യാപ്റ്റനായ ആരുമില്ല. ഇതറിയുമ്പോഴാണ് ധോണിയുടേ നേട്ടം എത്രമാത്രം വലുതാണെന്നു ബോധ്യമാവുക. 2008ലെ പ്രഥമ ഐപിഎല്‍

സീസണ്‍ മുതല്‍ ധോണി ടീമിനെ നയിക്കുകയാണ്. രണ്ടു സീസണുകളില്‍ സിഎസ്‌കെ ടൂര്‍ണമെന്റില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ മാത്രമാണ് അദ്ദേഹം മറ്റൊരു ഫ്രാഞ്ചൈസിയുടെ ഭാഗമായത്. സിഎസ്‌കെയല്ലാതെ ധോണി കളിച്ച ഒരേയൊരു ഫ്രാഞ്ചൈസി റൈസിങ് പൂനെ സൂപ്പര്‍ ജയന്റ്‌സാണ്.

ചെന്നൈയെ 214 മല്‍സങ്ങളിലാണ് അദ്ദേഹം ഇതുവരെ നയിച്ചത്. ഇതില്‍ 23 എണ്ണം ചാംപ്യന്‍സ് ലീഗ് ടി20യിലിലായിരുന്നു. ഇന്ത്യന്‍ ടീമിനെ 72 ടി20കളിലും ധോണി നയിച്ചു. 14 മല്‍സരങ്ങളിലാണ് അദ്ദേഹം പൂനെ ജയന്റ്‌സിന്റെ ക്യാപ്റ്റനായിട്ടുള്ളത്.

 കപ്പുയര്‍ത്തിയ പ്രായം കൂടിയ ക്യാപ്റ്റന്‍

കപ്പുയര്‍ത്തിയ പ്രായം കൂടിയ ക്യാപ്റ്റന്‍

ഐപിഎല്‍ കിരീടമുയര്‍ത്തിയ പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡും എംഎസ് ധോണിയെ തേടിയെത്തി. 40ം വയസ്സിലാണ് അദ്ദേഹം ടീമിനു നാലാമത്തെ കിരീടം സമ്മാനിച്ചിരിക്കുന്നത്. അടുത്ത സീസണിലും കളിക്കുമെന്ന് വ്യക്തമാക്കിയതോടെ വീണ്ടുമൊരു കിരീടത്തോടെ ധോണി തന്റെ റെക്കോര്‍ഡ് തിരുത്താനുള്ള സാധ്യതയും തള്ളാനാവില്ല.

നേരത്തേ ഐപിഎല്‍ കിരീടം നേടിയ പ്രായം കൂടിയ ക്യാപ്റ്റനെന്ന റെക്കോര്‍ഡ് ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിന്റെ പേരിലായിരുന്നു. 2008ലെ പ്രഥമ സീസണില്‍ 39ാം വയസ്സിലാണ് അദ്ദേഹം രാജസ്ഥാന്‍ റോയല്‍സിനെ ജേതാക്കളാക്കിയത്. ഈ റെക്കോര്‍ഡാണ് ധോണി ഈ സീസണില്‍ പഴങ്കഥയാക്കിയത്. ഐപിഎല്‍ ട്രോഫിയേറ്റു വാങ്ങിയ പ്രായം കൂടിയ മൂന്നാമത്തെ ക്യാപ്റ്റന്‍ ഓസ്‌ട്രേലിയയുടെ മറ്റൊരു മുന്‍ ഇതിഹാസമായ ആദം ഗില്‍ക്രിസ്റ്റാണ്. 37ാം വയസ്സിലായിരുന്നു ഗില്ലിക്കു കീഴില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സ് 2009ല്‍ വിജയികളായത്.

 എട്ടാമത്തെ ടി20 കിരീടം

എട്ടാമത്തെ ടി20 കിരീടം

ക്യാപ്റ്റനെന്ന നിലയില്‍ എട്ടാമത്തെ പ്രധാനപ്പെട്ട ട്രോഫിയാണ് എംഎസ് ധോണി ഇത്തവണ സ്വന്തമാക്കിയത്. ഈ ഫോര്‍മാറ്റില്‍ മറ്റൊരു ക്യാപ്റ്റനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡ് കൂടിയാണിത്. ഒന്നിലേറെ ടീമുകള്‍ മല്‍സരിച്ച ടൂര്‍ണമെന്റില്‍ മൂന്നോ, അതിലധികോ ടീമുകളോടൊപ്പമാണ് ധോണി എട്ടു ട്രോഫികള്‍ കൈക്കലാക്കിയത്.

സിഎസ്‌കെയുടെ നാല് ഐപിഎല്‍ കിരീടങ്ങളും അദ്ദേഹത്തിനു കീഴില്‍ തന്നെയായിരുന്നു. ഇവ കൂടാതെ സിഎസ്‌കെയ്ക്കു രണ്ടു ചാംപ്യന്‍സ് ലീഗ് ടി20 കിരീടങ്ങളും ധോണി നേടിക്കൊടുത്തു. ഇത് കൂടാതെ ഇന്ത്യയെ 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ ജേതാക്കളാക്കിയതും ധോണിയുടെ കരിയറിലെ മറ്റൊരു വമ്പന്‍ നേട്ടമാണ്. 2016ല്‍ ടി20 ഫോര്‍മാറ്റില്‍ നടന്ന ഏഷ്യാ കപ്പിലും ഇന്ത്യ കപ്പുയര്‍ത്തിയത് അദ്ദേഹത്തിനു കീഴിലായിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Saturday, October 16, 2021, 12:57 [IST]
Other articles published on Oct 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X