വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2021: ആരൊക്കെ പ്ലേഓഫിലെത്തും? ഏറ്റവും എളുപ്പം ഡിസിക്ക്, രണ്ടു ടീമിന് കടുപ്പം

പകുതി മല്‍സരങ്ങള്‍ ടീമുകള്‍ക്കു ശേഷിക്കുന്നുണ്ട്

ഐപിഎല്ലിന്റെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ക്കു ഈയാഴ്ച തുടക്കമാവുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ടി20 ഫ്രാഞ്ചൈസി ലീഗിനെ വരവേല്‍ക്കാന്‍ യുഎഇ കച്ചമുറുക്കിക്കഴിഞ്ഞു. ഇന്ത്യയില്‍ നടന്ന ടൂര്‍ണമെന്റ് നേരത്തേ കൊവിഡ് ഭീഷണി കാരണം പാതിവഴിയില്‍ നിര്‍ത്താന്‍ ബിസിസിഐ നിര്‍ബന്ധിതരാവുകയായിരുന്നു. ഇനി ഓരോ ടീമിനും പ്രാഥമിക റൗണ്ടില്‍ പകുതി മല്‍സരങ്ങള്‍ ശേഷിക്കുന്നുണ്ട്. എട്ടു ടീമുകളില്‍ ആരും തന്നെ ഇനിയും പ്ലേഓഫില്‍ സ്ഥാനമുറപ്പിച്ചിച്ചിട്ടില്ല.

പകുതി ടീമുകള്‍ക്കു മാത്രമേ പ്ലേഓഫിലേക്കു മുന്നേറാന്‍ കഴിയൂ. ശേഷിച്ച നാലു ഫ്രാഞ്ചൈസികള്‍ക്കു വെറുംകൈയോടെ മടങ്ങേണ്ടിവരും. അതുകൊണ്ടു തന്നെ രണ്ടാംഘട്ട പോരാട്ടങ്ങള്‍ തീപാറുമെന്നുറപ്പാണ്. ടൂര്‍ണമെന്റിലെ എട്ടു ടീമുകളുടെയും പ്ലേഓഫ് സാധ്യതകള്‍ പരിശോധിക്കാം.

 പോയിന്റ് പട്ടിക

പോയിന്റ് പട്ടിക

റിഷഭ് പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സാണ് ലീഗില്‍ തലപ്പത്ത്. എട്ടു മല്‍സരങ്ങളില്‍ ആറു ജയവും രണ്ടു തോല്‍വിയുമടക്കം 12 പോയിന്റാണ് ഡിസിക്കുള്ളത്. നെറ്റ് റണ്‍റേറ്റ് (0.547). മുന്‍ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഏഴു മല്‍സരം, അഞ്ചു ജയം, രണ്ടു തോല്‍വി, 10 പോയിന്റ്, നെറ്റ് റണ്‍റേറ്റ് 1.263), റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴു മല്‍സരം, അഞ്ചു ജയം, രണ്ടു തോല്‍വി, 10 പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.171), നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് (ഏഴു മല്‍സരം, നാലു ജയം, മൂന്നു തോല്‍വി, എട്ടു പോയിന്റ്, നെറ്റ് റണ്‍റേറ്റ് 0.062) എന്നിവരാണ് രണ്ടു മുതല്‍ നാലു വരെ സ്ഥാനങ്ങളില്‍.
രാജസ്ഥാന്‍ റോയല്‍സ് (ഏഴു മല്‍സരം, മൂന്നു ജയം, നാലു തോല്‍വി, ആറു പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.19), പഞ്ചാബ് കിങ്‌സ് (എട്ടു മല്‍സരം, മൂന്നു ജയം, അഞ്ചു തോല്‍വി, ആറു പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.368), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (ഏഴു മല്‍സരം, രണ്ടു ജയം, അഞ്ചു തോല്‍വി, നാലു പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.494), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ഏഴു മല്‍സരം, ഒരു ജയം, ആറു തോല്‍വി, രണ്ടു പോയിന്റ്, നെറ്റ് റണ്‍റേറ്റ് -0.623) എന്നിവരാണ് തുടര്‍ന്നുള്ളത്.

 ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ആറില്‍ രണ്ടെണ്ണം ജയിക്കണം)

ഡല്‍ഹി ക്യാപ്പിറ്റല്‍സ് (ആറില്‍ രണ്ടെണ്ണം ജയിക്കണം)

ഡല്‍ഹി ക്യാപ്പിറ്റല്‍സിന് ഇനി ആറു മല്‍സരങ്ങളാണ് രണ്ടാംഘട്ടത്തില്‍ ശേഷിക്കുന്നത്. ഇതില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ചാല്‍ അവര്‍ക്കു പ്ലേഓഫിലേക്കു ടിക്കറ്റെടുക്കാം. നിലവിലെ സാഹചര്യത്തില്‍ പ്ലേഓഫില്‍ കടക്കാന്‍ ഏറ്റവുമധികം സാധ്യതയുള്ള ടീമും ഡിസി തന്നെയാണ്.
22ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ് ഡിസിയുടെ അടുത്ത മല്‍സരം. നിലവിലെ ഫോമില്‍ ഡിസിക്കു ഈ മല്‍സരത്തില്‍ ജയിക്കാന്‍ അധികം വിഷമമുണ്ടാവില്ല. 25ന് രാജസ്ഥാന്‍ റോയല്‍സിനെയും 28ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും ഡിസി നേരിടും. ഈ രണ്ടു മല്‍സരങ്ങളും അവര്‍ത്തു അത്ര വെല്ലുവിളിയുയര്‍ത്തില്ല. എന്നാല്‍ ശേഷിച്ച മൂന്നു മല്‍സരങ്ങള്‍ കടുപ്പമാവും. കാരണം മുംബൈ ഇന്ത്യന്‍സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരുമായാണ് ഡിസിയുടെ അവസാന കളികള്‍.

 ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഏഴില്‍ മൂന്നെണ്ണം ജയിക്കണം)

ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഏഴില്‍ മൂന്നെണ്ണം ജയിക്കണം)

എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഏഴു മല്‍സരങ്ങളാണ് ശേഷിക്കുന്നത്. ഇതില്‍ മൂന്നെണ്ണത്തില്‍ ജയിച്ചാല്‍ ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് സിഎസ്‌കെ പ്ലേഓഫ് ഉറപ്പിക്കാം. കഴിഞ്ഞ സീസണില്‍ പ്ലേഓഫിലെത്താനാവാത്തതിന്റെ ക്ഷീണം തീര്‍ക്കുന്ന പ്രകടനമാണ് സിഎസ്‌കെ ഇത്തവണ കാഴ്ചവയ്ക്കുന്നത്. ഈ സീസണില്‍ പ്ലേഓഫിലെത്തിയാല്‍ അതു സിഎസ്‌കെയുടെ 11ാം പ്ലേഓഫായിരിക്കും. മറ്റൊരു ടീമിനും അവകാശപ്പെടാനില്ലാത്ത റെക്കോര്‍ഡാണിത്.
19ന് മുംബൈ ഇന്ത്യന്‍സുമായിട്ടാണ് രണ്ടാംഘട്ടത്തില്‍ സിഎസ്‌കെയുടെ ആദ്യ പോരാട്ടം. 24ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെയും 26ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെയും 30ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയും ഒക്ടോബര്‍ രണ്ടിന് രാജസ്ഥാന്‍ റോയല്‍സിനെയും നാലിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയും ഏഴിന് പഞ്ചാബ് കിങ്‌സിനെയും അവര്‍ നേരിടും.

 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴില്‍ മൂന്നെണ്ണം ജയിക്കണം)

റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ഏഴില്‍ മൂന്നെണ്ണം ജയിക്കണം)

ചെന്നൈ സൂപ്പര്‍ കിങ്‌സിനു സമാനമാണ് വിരാട് കോലിയുടെ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ പ്ലേഓഫ് സാധ്യത. ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ മൂന്നെണ്ണത്തില്‍ വിജയിക്കാനായാല്‍ തുടര്‍ച്ചയായി രണ്ടാം സീസണിലും ആര്‍സിബിക്കു പ്ലേഓഫിലേക്കു മുന്നേറാം. ആദ്യ ഘട്ടത്തില്‍ തുടര്‍ച്ചയായി വിജയങ്ങളോടെയായിരുന്നു ആര്‍സിബി സീസണ്‍ ആരംഭിച്ചത്.
സപ്തംബര്‍ 20ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേയാണ് ആര്‍സിബിയുടെ അടുത്ത മല്‍സരം. 24ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായും 26ന് മുംബൈ ഇന്ത്യന്‍സുമായും 29ന് രാജസ്ഥാന്‍ റോയല്‍സുമായും ഒക്ടോബര്‍ മൂന്നിന് പഞ്ചാബ് കിങ്‌സുമായും ആറിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും എട്ടിന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായും ആര്‍സിബി ഏറ്റുമുട്ടും.

 മുംബൈ ഇന്ത്യന്‍സ് (ഏഴെണ്ണത്തില്‍ നാലില്‍ ജയിക്കണം)

മുംബൈ ഇന്ത്യന്‍സ് (ഏഴെണ്ണത്തില്‍ നാലില്‍ ജയിക്കണം)

നിലവിലെ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനു ശേഷിച്ച ഏഴു മല്‍സരങ്ങളില്‍ നാലെണ്ണത്തില്‍ ജയിക്കാനായാല്‍ പ്ലേഓഫിലേക്കു മുന്നേറാം. ഈ സീസണിന്റെ തുടക്കത്തില്‍ മുംബൈ പതറിയിരുന്നെങ്കിലും പിന്നീട് ശക്തമായി തിരിച്ചുവരികയായിരുന്നു. ആറാമത്തെയും തുടര്‍ച്ചയായ മൂന്നാമത്തെയും കിരീടമാണ് മുംബൈ ലക്ഷ്യമിടുന്നത്.
19ന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടുന്ന മുംബൈ 23ന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായും 26 റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായും 28ന് പഞ്ചാബ് കിങ്‌സുമായും ഒക്ടോബര്‍ രണ്ടിന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായും അഞ്ചിന് രാജസ്ഥാന്‍ റോയല്‍സുമായും എട്ടിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുമം മാറ്റുരയ്ക്കും.

 രാജസ്ഥാന്‍ റോയല്‍സ് (ഏഴെണ്ണത്തില്‍ നാലില്‍ ജയിക്കണം)

രാജസ്ഥാന്‍ റോയല്‍സ് (ഏഴെണ്ണത്തില്‍ നാലില്‍ ജയിക്കണം)

സഞ്ജു സാംസണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് ടോപ്പ് ഫോറിനു പുറത്തതാണ്. അഞ്ചാംസ്ഥാനത്തുള്ള അവര്‍ക്കു ഏഴു കളികളാണ് ബാക്കിയുള്ളത്. ഇതില്‍ ചുരുങ്ങിയത് നാലെണ്ണത്തിലെങ്കിലും ജയിക്കാനായാല്‍ രാജസ്ഥാനു പ്ലേഓഫ് സാധ്യതയുണ്ട്. രണ്ടാം ഘട്ടത്തില്‍ ചില പ്രമുഖ താരങ്ങളെ ലഭിക്കില്ലെന്നത് രാജസ്ഥാനു തിരിച്ചടിയാണ്.
21ന് പഞ്ചാബ് കിങ്‌സിനെ നേരിടുന്ന രാജസ്ഥാന്റെ മറ്റു മല്‍സരങ്ങള്‍ 25ന് ഡല്‍ഹി ക്യാപ്പിറ്റല്‍സ്, 27ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, 29ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍, ഒക്ടോബര്‍ രണ്ടിന് ചെന്നൈ സൂപ്പര്‍ കിങ്‌സ്, അഞ്ചിന് മുംബൈ ഇന്ത്യന്‍സ്, ഏഴിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് എന്നിവര്‍ക്കെതിരേയാണ്.

 പഞ്ചാബ് കിങ്‌സ് (ആറില്‍ അഞ്ചിലും ജയിക്കണം)

പഞ്ചാബ് കിങ്‌സ് (ആറില്‍ അഞ്ചിലും ജയിക്കണം)

കെഎല്‍ രാഹുല്‍ നയിക്കുന്ന പഞ്ചാബ് കിങ്‌സിന് കാര്യങ്ങള്‍ ദുഷ്‌കരമാണ്. ബാക്കിയുള്ള ആറു മല്‍സരങ്ങളില്‍ അഞ്ചിലും ജയിക്കാനായാല്‍ മാത്രമേ പഞ്ചാബ് പ്ലേഓഫില്‍ കടക്കാനാവുകയുള്ളൂ. ആദ്യ ഘട്ടത്തിലെ എട്ടു കളികളില്‍ മൂന്നെണ്ണത്തിലാണ് അവര്‍ക്കു ജയിക്കാനായത്.
രാജസ്ഥാന്‍ റോയല്‍സ് (21ന്), സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (25ന്), മുംബൈ ഇന്ത്യന്‍സ് (28ന്), കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (ഒക്ടോബര്‍ 1ന്), റോയല്‍ ചാലഞ്ചേഴ്‌സ് ബാഗ്ലൂര്‍ (3ന്), ചെന്നൈ സൂപ്പര്‍ കിങ്‌സ് (ഏഴിന്) എന്നിവരുമായാണ് പഞ്ചാബിന്റെ ബാക്കിയുള്ള മല്‍സരങ്ങള്‍.

 കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (ഏഴില്‍ അഞ്ചെണ്ണം ജയിക്കണം)

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് (ഏഴില്‍ അഞ്ചെണ്ണം ജയിക്കണം)

രണ്ടു തവണ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു രണ്ടാം ഘട്ടത്തില്‍ ശേഷിക്കുന്നത് ഏഴു മല്‍സരങ്ങളാണ്. ഇതില്‍ അഞ്ചെണ്ണത്തില്‍ ജയിക്കാനായാല്‍ അവര്‍ക്കു പ്ലേഓഫില്‍ കടക്കാം. ആദ്യ ഘട്ടത്തിലെ ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണം മാത്രമെ ഒയ്ന്‍ മോര്‍ഗന്‍ നയിച്ച കെകെആറിനു ജയിക്കാനായിരുന്നുള്ളൂ.
20ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരുമായും 23ന് മുംബൈ ഇന്ത്യന്‍സുമായും 26ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായും 28ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായും ഒക്ടോബര്‍ ഒന്നിന് പഞ്ചാബ് കിങ്‌സുമായും മൂന്നിന് സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായും ഏഴിന് രാജസ്ഥാന്‍ റോയല്‍സുമായും കെകെആര്‍ കൊമ്പുകോര്‍ക്കും.

 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ഏഴില്‍ ആറെണ്ണം ജയിക്കണം)

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (ഏഴില്‍ ആറെണ്ണം ജയിക്കണം)

പഞ്ചാബ് കിങ്‌സിനെപ്പോലെ പ്ലേഓഫ് സാധ്യതകള്‍ ഏറ്റവും ദുഷ്‌കരമായ മറ്റൊരു ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദാണ്. ബാക്കിയുള്ള ഏഴു മല്‍സരങ്ങളില്‍ ചുരുങ്ങിയത് ആറെണ്ണത്തിലെങ്കിലും ജയിച്ചാല്‍ മാത്രമേ എസ്ആര്‍എച്ച് പ്ലേഓഫില്‍ കടക്കുകയുള്ളൂ. ആദ്യ ഘട്ടത്തിലെ ഏഴു മല്‍സരങ്ങളില്‍ ഒരേയൊരു ജയം മാത്രമേ അവര്‍ നേടിയിട്ടുള്ളൂ.
22ന് ഡല്‍ഹി ക്യാപ്പിറ്റല്‍സുമായാണ് എസ്ആര്‍എച്ചിന്റെ അടുത്ത മല്‍സരം. 25ന് പഞ്ചാബ് കിങ്‌സുമായും 27ന് രാജസ്ഥാന്‍ റോയല്‍സുമായും 30ന് ചെന്നൈ സൂപ്പര്‍ കിങ്‌സുമായും ഒക്ടോബര്‍ മൂന്നിന് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായും ആറിന് റോയല്‍ ചാലഞ്ചേഴ്‌സുമായും എട്ടിന് മുംബൈ ഇന്ത്യന്‍സുമായും ഏറ്റുമുട്ടും.

Story first published: Thursday, September 16, 2021, 12:38 [IST]
Other articles published on Sep 16, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X