IPL 2021: മുംബൈ ഇന്ത്യന്‍സിന് ജയിക്കണോ? എങ്കില്‍ ഈ മൂന്ന് മാറ്റം അനിവാര്യം
ചെന്നൈ: ഹാട്രിക് കിരീട പ്രതീക്ഷയോടെ 14ാം സീസണിനെത്തി നിരാശപ്പെടുത്തി തുടങ്ങിയിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ആദ്യ അഞ്ച് മത്സരത്തില്‍ മൂന്നിലും രോഹിതും സംഘവും പരാജയപ്പെട്ടു. തുടര്‍ച്ചയായ രണ്ട് മത്സരങ്ങളില്‍ ടീം തോല്‍ക്കുന്നത് 2018ന് ശേഷം ഇതാദ്യമായാണ്. പ്രതിഭാശാലികളുടെ നീണ്ട നിരയുള്ള മുംബൈയില്‍ ബാറ്റിങ് നിരയുടെ മോശം ഫോമാണ് പ്രശ്‌നം. ബൗളര്‍മാര്‍ ഉജ്ജ്വല ഫോമിലാണെങ്കിലും ബാറ്റിങ് നിരയില്‍ നിന്ന് പിന്തുണ ലഭിക്കുന്നില്ല. പ്രധാനമായും മധ്യനിരയിലെ ഹര്‍ദിക് പാണ്ഡ്യ,ക്രുണാല്‍ പാണ്ഡ്യ,കീറോണ്‍ പൊള്ളാര്‍ഡ് എന്നിവരുടെ പ്രകടനം. നിലവിലെ സാഹചര്യത്തില്‍ മുംബൈക്ക് തിരിച്ചുവരാന്‍ ടീമില്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. അത്തരത്തില്‍ വരുത്താന്‍ സാധ്യതയുള്ള മൂന്ന് മാറ്റങ്ങളിതാ.

ഹര്‍ദിക്കിന് പകരം ജിമ്മി നിഷാം
ഹര്‍ദിക് പാണ്ഡ്യ തുടര്‍ച്ചയായി പരാജയപ്പെടുന്ന സാഹചര്യത്തില്‍ കിവീസ് വെടിക്കെട്ട് ഓള്‍റൗണ്ടര്‍ ജിമ്മി നിഷാമിനെ മുംബൈ പരിഗണിക്കേണ്ടതായുണ്ട്. മീഡിയം പേസ് ഓള്‍റൗണ്ടറായ നിഷാമിന്റെ അവസാന സീസണ്‍ അത്ര മികച്ചതായിരുന്നില്ല. എന്നാല്‍ കിവീസ് ടീമിനൊപ്പം തിളങ്ങാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യ പരിക്ക് പിടിയിലാണ്. പുറം വേദനയെത്തുടര്‍ന്ന് പന്തെറിയാന്‍ സാധിക്കാത്ത ഹര്‍ദികിന്റെ തോളിനുള്ള വേദന ബാറ്റിങ്ങിനെയും ബാധിക്കുന്നു. അതിനാല്‍ത്തന്നെ താരത്തിന് വിശ്രമം നല്‍കുന്നതാവും മുംബൈയുടെ വിജയവഴിയിലേക്കുള്ള തിരിച്ചുവരവിന് ഗുണം ചെയ്യുക.

ജയന്ത് യാദവിന് പകരം പീയൂഷ് ചൗള
ചെന്നൈയിലെ പിച്ചില്‍ പരിചയസമ്പത്ത് കൂടുതലുള്ള താരമാണ് പീയൂഷ് ചൗള. ജയന്ത് യാദവ് റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാട്ടുന്നുണ്ടെങ്കിലും വിക്കറ്റ് വീഴ്ത്തുന്ന കാര്യത്തില്‍ മിടുക്ക് കാട്ടാനാവുന്നില്ല. ഈ സാഹചര്യത്തില്‍ ചൗളയെ ടീമിലേക്ക് തിരികെ കൊണ്ടുവരുന്നത് മുംബൈക്ക് ഗുണം ചെയ്‌തേക്കും. ദൂസ് രയും ഗൂഗ്ലിയും നന്നായി വഴങ്ങുന്ന ബൗളറാണ് ചൗള. അമിത് മിശ്ര അവസാന മത്സരത്തില്‍ മികവ് കാട്ടിയതുപോലെ ചൗളയുടെ ബൗളിങ് ശൈലിയും ചെന്നൈ പിച്ചിന് അനുകൂലമാണ്. ഭേദപ്പെട്ട നിലയില്‍ ബാറ്റ് ചെയ്യാനും ചൗളക്ക് മികവുണ്ട്.

ഇഷാന്‍ കിഷന് പകരം സൗരഭ് തിവാരി
ഇഷാന്‍ കിഷന്റെ നിലവിലെ പ്രകടനം മുംബൈ ഇന്ത്യന്‍സിന് ഭാരം ആയിരിക്കുകയാണ്. അവസാന സീസണില്‍ വെടിക്കെട്ട് ബാറ്റിങ് കാഴ്ചവെച്ച താരം ഇത്തവണ മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് ടീമിനെ സമ്മര്‍ദ്ദത്തിലാക്കുന്നു. ഈ സാഹചര്യത്തില്‍ ഇഷാന്‍ കിഷനെ പുറത്തിരുത്തേണ്ടത് അത്യാവശ്യമാണ്. പകരം നാലാം നമ്പറില്‍ സീനിയര്‍ താരം സൗരഭ് തിവാരിയെ പരിഗണിക്കണം. തടികൂടുതലുണ്ടെങ്കിലും അവസാന സീസണിലടക്കം ഭേദപ്പെട്ട ബാറ്റിങ് കാഴ്ചവെക്കാന്‍ സൗരഭിന് സാധിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications