മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണ്‍ രണ്ടാം വാരം കഴിഞ്ഞ് മുന്നോട്ട് പോവുകയാണ്. സിഎസ്‌കെ,ഡല്‍ഹി,ആര്‍സിബി ടീമുകള്‍ മികച്ച മുന്നേറ്റമാണ് കാഴ്ചവെക്കുന്നത്. ഇത്തവണ ക്യാപ്റ്റന്‍സി ലഭിച്ച റിഷഭ് പന്ത് നായകനെന്ന നിലയില്‍ ശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അഞ്ച് മത്സരത്തില്‍ നാലിലും ഡല്‍ഹിയെ ജയിപ്പിക്കാന്‍ സഞ്ജുവിനായി. ധോണിയും കോലിയുമെല്ലാം നായകന്മാരെന്ന നിലയില്‍ മികവ് കാട്ടുമ്പോള്‍ രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിന് പ്രതീക്ഷക്കൊത്ത് ഉയരാനായിട്ടില്ല. ഈ സീസണ്‍ പുരോഗമിക്കവെ ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം സ്‌ട്രൈക്കറേറ്റില്‍ മുന്നിട്ട് നില്‍ക്കുന്ന നായകന്മാര്‍ ആരൊക്കെയാണെന്ന് നോക്കാം.
രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണാണ് മുന്നില്‍. സെഞ്ച്വറിയോടെ തുടങ്ങിയ സഞ്ജു അഞ്ച് മത്സരത്തില്‍ നിന്ന് 187 റണ്‍സാണ് നേടിയത്. 17 ഫോറും 9 സിക്‌സും നേടിയ സഞ്ജുവിന്റെ സ്‌ട്രൈക്കറേറ്റ് 143.84 ആണ്. അഞ്ച് മത്സരം പൂര്‍ത്തിയാക്കിയ രാജസ്ഥാന്‍ മൂന്ന് തോല്‍വിയും രണ്ട് ജയവുമാണ് നേടിയത്.

രണ്ടാം സ്ഥാനത്തുള്ളത് പഞ്ചാബ് കിങ്‌സ് നായകന്‍ കെ എല്‍ രാഹുലാണ്. 133.13 ആണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. 6 മത്സരത്തില്‍ നിന്ന് 240 റണ്‍സ് അദ്ദേഹം നേടിക്കഴിഞ്ഞു.എന്നാല്‍ പഞ്ചാബ് ടീമെന്ന നിലയില്‍ നിരാശപ്പെടുത്തുകയാണ്. നാല് മത്സരങ്ങള്‍ ടീം തോറ്റു. ഡല്‍ഹി ക്യാപിറ്റല്‍സ് നായകന്‍ റിഷഭ് പന്താണ് മൂന്നാം സ്ഥാനത്ത്. 131.58 ആണ് അദ്ദേഹത്തിന്റെ സ്‌ട്രൈക്കറേറ്റ്. അഞ്ച് മത്സരത്തില്‍ നിന്ന് 125 റണ്‍സാണ് അദ്ദേഹം നേടിയത്.
മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മ 130.52 സ്‌ട്രൈക്കറേറ്റുമായി നാലാം സ്ഥാനത്തുണ്ട്. എന്നാല്‍ മുംബൈയ്ക്ക് ആദ്യ അഞ്ച് മത്സരത്തില്‍ മൂന്ന് തോല്‍വിയും രണ്ട് ജയവുമാണ് നേടാനായത്. ആര്‍സിബി ക്യാപ്റ്റന്‍ കോലി 127.97 സ്‌ട്രൈക്കറേറ്റുമായി അഞ്ചാം സ്ഥാനത്താണ്. ഇത്തവണ ബാറ്റിങ്ങില്‍ സ്ഥിരത കണ്ടെത്താന്‍ കോലിക്ക് സാധിച്ചിട്ടില്ല.
സിഎസ്‌കെ നായകന്‍ എംഎസ് ധോണി 123.33 സ്‌െൈട്രക്കറേറ്റുമായി ആറാം സ്ഥാനത്താണ്. ഹൈദരാബാദ് നായകന്‍ ഡേവിഡ് വാര്‍ണര്‍ 113.33 സ്‌ട്രൈക്കറേറ്റുമായി ഏഴാം സ്ഥാനത്താണ്. ആദ്യ അഞ്ച് മത്സരങ്ങള്‍ പൂര്‍ത്തിയാവുമ്പോള്‍ വാര്‍ണര്‍ നിരാശപ്പെടുത്തുകയാണ്. 112.50 സ്‌ട്രൈക്കറേറ്റുള്ള കൊല്‍ക്കത്തയുടെ ഓയിന്‍ മോര്‍ഗനാണ് അവസാന സ്ഥാനത്ത്. സീസണില്‍ അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ മോര്‍ഗനായിട്ടില്ല.