Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2021: 'തോറ്റ് തുടങ്ങുന്നവര്‍', മുംബൈയുടെ തുടക്കം പാളും, ഇത്തവണ ചരിത്രം വഴിമാറുമോ?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 14ാം സീസണിന് ഇന്ന് ആവേശ തുടക്കം. വൈകീട്ട് 7.30ന് ചെന്നൈയില്‍ നടക്കുന്ന മത്സരത്തില്‍ ഹാട്രിക് കിരീടം തേടി ഇറങ്ങുന്ന മുംബൈ ഇന്ത്യന്‍സും കന്നിക്കിരീടം ലക്ഷ്യമിടുന്ന ആര്‍സിബിയും ഏറ്റുമുട്ടും. വിരാട് കോലി- രോഹിത് ശര്‍മ പോരാട്ടത്തിന് കൂടിയാണ് ഇന്നത്തെ മത്സരം സാക്ഷ്യം വഹിക്കുന്നത്. ഇരു താരങ്ങളില്‍ മികച്ച നായകന്‍ ആരാണെന്ന് തെളിയിക്കേണ്ട അഭിമാന പോരാട്ടമാണിത്.

നേര്‍ക്കുനേര്‍ കണക്കുകളില്‍ മുംബൈക്ക് ആര്‍സിബിക്കെതിരേ വ്യക്തമായ ആധിപത്യമുണ്ട്. 29 മത്സരങ്ങളില്‍ 19ലും ജയിക്കാന്‍ മുംബൈക്ക് സാധിച്ചിരുന്നു. ടൂര്‍ണമെന്റില്‍ അഞ്ച് കപ്പുയര്‍ത്തിയ മുംബൈ ഏറ്റവും ശക്തമായ താരങ്ങളുടെ നിരയാണെങ്കിലും സീസണിലെ ആദ്യ മത്സരം തോല്‍ക്കുകയെന്നത് ടീമിന്റെ ശീലമാണ്. കഴിഞ്ഞ എട്ട് സീസണിലും ആദ്യ മത്സരം തോല്‍ക്കാനായിരുന്നു മുംബൈയുടെ വിധി. 2021ല്‍ ആര്‍സിബിക്കെതിരേ ഈ ചരിത്രം മുംബൈ തിരിത്തുമോയെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

2013 മുതലാണ് മുംബൈ ആദ്യ മത്സരം തോറ്റ് തുടങ്ങുന്നത് ശീലമാക്കിയത്. ആര്‍സിബിക്കെതിരേയായിരുന്നു 2013ലെ ഇന്ത്യയുടെ ആദ്യ മത്സരം. അതില്‍ ടീം തോറ്റു. 2014ല്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെയായിരുന്നു മുംബൈയുടെ മത്സരം. അതും തോറ്റു. 2015ലും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് തുടങ്ങിയ മുംബൈ 2016ല്‍ റൈസിങ് പൂനെ സൂപ്പര്‍ ജയന്റിനോടും തോറ്റു.

rcb-mi

2017ലും റൈസിങ് പൂനെ സൂപ്പര്‍ജയ്ന്റിനോട് തോറ്റു. 2018ല്‍ എംഎസ് ധോണിയുടെ സിഎസ്‌കെയോട് തോറ്റ മുംബൈ 2019ല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനോടാണ് തോറ്റ് തുടങ്ങിയത്. 2020ല്‍ ധോണിയുടെ സിഎസ്‌കെയോടാണ് തോറ്റത്. 2021ല്‍ ആര്‍സിബിയോടും മുംബൈ തോല്‍ക്കുമെന്നാണ് കൂടുതല്‍ ആരാധകരും വിലയിരുത്തുന്നത്. കാരണം തോറ്റ് തുടങ്ങുന്നത് ഐശ്വര്യമായാണ് മുംബൈയുടെ ഇതുവരെയുള്ള ചരിത്രം വ്യക്തമാക്കുന്നത്.

മുംബൈയുടെ താരങ്ങളെ പരിഗണിക്കുമ്പോള്‍ ആര്‍സിബിയെക്കാള്‍ ഒരുപടി മുകളില്‍ത്തന്നെയാണ്. വിരാട് കോലി, എബി ഡിവില്ലിയേഴ്‌സ്, ഗ്ലെന്‍ മാക്‌സ് വെല്‍ എന്നിവരില്‍ ആര്‍സിബി പ്രതീക്ഷവെക്കുമ്പോള്‍ വാലില്‍കുത്തി ഉയരാന്‍ കെല്‍പ്പുള്ള താരനിര മുംബൈക്കുണ്ട്. ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ പേസ് ബൗളിങ് കൂട്ടുകെട്ടിനെ ആര്‍സിബി എങ്ങനെ അതിജീവിക്കുമെന്ന് കണ്ടറിയാം.

ഇത്തവണയെങ്കിലും കിരീടം നേടേണ്ടത് കോലിയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ഇത്തവണ ബംഗളൂരുവില്‍ മത്സരമില്ലാത്തത് ആര്‍സിബിക്ക് അനുഗ്രഹമാകുമായേക്കും. എബിഡി- കോലി എന്നിവരുടെ പ്രകടനം ടീമിന്റെ കിരീട നേട്ടത്തില്‍ നിര്‍ണ്ണായകമാവും.

Story first published: Friday, April 9, 2021, 11:19 [IST]
Other articles published on Apr 9, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+